പ്രണയിനി 3 [The_Wolverine] 1411

അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞതാണെങ്കിലും വാസ്തവത്തിൽ അവൾ പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ പോലും മറ്റൊരാളോട് പറയാൻ വേണ്ടി പെൺകുട്ടികൾ മടിക്കുന്നത് അവർ കാരണം മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് വിചാരിച്ചിട്ടാണ്. പേടി ഉണ്ടെങ്കിലും അത് അവർ മറച്ച് വെക്കും എന്തെന്നാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയാണ് അവരെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത് അതുകൊണ്ടൊക്കെത്തന്നെയാണ് അപലയായ പല പെൺകുട്ടികൾക്കും ട്രെയിനിൽ വെച്ചൊക്കെ മോശമായ അനുഭവങ്ങൾ ഉണ്ടാകുന്നത്. ഈ കാര്യം അവൾ എന്നോട് തുറന്നുപറഞ്ഞത് ചിലപ്പോൾ ഞാൻ അവളുടെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയതോണ്ടായിരിക്കാം. എന്നോട് ആഷിക ഇത് തുറന്ന് സംസാരിച്ചപ്പോൾ എനിക്ക് അവളെ കുറിച്ച് ഓർത്ത് അഭിമാനം ആണ് തോന്നിയത് എന്തെന്നാൽ മറ്റുള്ള പെൺകുട്ടികളെ പോലെ എല്ലാം ഉള്ളിലൊതുക്കി വെക്കുന്നില്ലല്ലോ. ഞാൻ വരില്ല എന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു മുഖം ഒക്കെ ചുവന്ന് തുടുത്ത് ചോര തൊട്ടെടുക്കാവുന്ന പരുവത്തിൽ ആയിരുന്നു ദേഷ്യം വന്നപ്പോൾ അവളുടെ സൗന്ദര്യം ഒന്ന് കൂടി വർദ്ധിച്ചതായിട്ട് എനിക്ക് തോന്നി അല്ലാതെ തന്നെ അവളെ കാണാൻ നല്ല ഭംഗിയാണ് ദേഷ്യം വന്നപ്പോൾ നുണക്കുഴി ഒന്നുകൂടി വിരിഞ്ഞു കരിനീല കണ്ണുകളിലെ തിളക്കവും കൂടി. ഞാൻ പറഞ്ഞതിന്റെ പ്രതികരണമെന്നോണം അവൾ ദേഷ്യത്തോടെ ചവിട്ടി കുലുക്കിക്കൊണ്ട് കുളിച്ച് മാറാനുള്ളതും എടുത്തോണ്ട് കമ്പാർട്മെന്റിന് പുറത്തുള്ള ബാത്റൂമിലേക്ക് പോയി അവളുടെ ഭാവം കണ്ടപ്പോൾ ട്രെയിൽ വരെ മറിച്ചിടുവോ എന്നുവരെ തോന്നി അവളുടെ ചവിട്ടി കുലുക്കിയുള്ള പോക്ക് കണ്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു അധികം അവളെ ദേഷ്യം പിടിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ലാത്തോണ്ട് ഞാൻ അപ്പർ ബർത്തിൽ നിന്ന് ഇറങ്ങി അവളുടെ പിന്നാലെ പോയി അപ്പോഴുണ്ട് അവൾ എന്നെയും പ്രതീക്ഷിച്ചെന്നപോലെ ബാത്റൂമിന് വെളിയിൽ നിൽക്കുന്നുണ്ട് ഞാൻ അങ്ങോട്ട് ചെല്ലുന്നത് കണ്ടതോടെ പെണ്ണിന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു എങ്കിലും ഞാൻ അത് ശ്രദ്ധിക്കുന്നു എന്ന് കണ്ടതോടെ കപട ദേഷ്യത്തോടെ അവൾ മുഖം വെട്ടിച്ച് തിരിഞ്ഞ് നിന്നു അവളുടെ കുറുമ്പുകൾ കണ്ട് എനിക്ക് ചിരി വന്നു എങ്കിലും ഗൗരവത്തോടെ ഞാൻ അവളുടെ അടുത്ത് ചെന്ന് നിന്നു അപ്പോഴും അവൾ എന്നെ നോക്കിയിരുന്നില്ല ഞാൻ സ്വല്പം ബലമായി തന്നെ അവളുടെ മുഖം എന്റെ നേരേ പിടിച്ച് തിരിച്ചപ്പോൾ കണ്ടത് ഇത്രയും നേരം കപടദേഷ്യം അഭിനയിച്ച അവൾ മുത്തുമണി പൊഴിയും പോലെ പാൽപ്പല്ലുകൾ കാട്ടി ചിരിക്കുന്നതാണ് അത് കണ്ടിട്ടോ എന്തോ ഞാനും അറിയാതെ തന്നെ ചിരിച്ചുപോയി.

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.