പ്രണയിനി 3 [The_Wolverine] 1411

ഗൗരവത്തോടെ ആണ് അവൾ അത് പറഞ്ഞത് അതിനുശേഷം അവൾ തിരികെ പോയി ബാഗും എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ ചുറ്റിനും നോക്കിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ മുഴുവനും എന്നെയും നോക്കി ഇരിക്കുന്നുണ്ട് ഞാൻ പെട്ടെന്ന് തന്നെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി അവന്മാർ മൂന്നുപേരും എന്റെ കൂടെ ഇറങ്ങി വന്നു തിരിഞ്ഞ് നോക്കിയപ്പോൾ ക്ലാസ്സിലെ എല്ലാവരും ഞങ്ങളുടെ പുറകെ വരുന്നുണ്ട് അവളാണെങ്കിൽ അവിടുള്ള മാവിന്റെ ചോട്ടിൽ നിൽക്കുന്നുണ്ട് അവളുടെ കൂട്ടുകാരികളും കൂടെ ഉണ്ട് ഞാൻ ധൈര്യം സംഭരിച്ച് അവൽക്കരികിലേക്ക് നടന്നെത്തി അവൾ എന്നെത്തന്നെ നോക്കി നിൽക്കുവാണ് അവളുടെ അടുത്ത് എത്തിയപ്പോൾ തന്നെ ക്ലാസ്സ്‌ മുഴുവൻ ഞങ്ങളുടെ ചുറ്റും കൂടി എനിക്ക് ആകെ എന്തോപോലെയായി പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് നടന്നുവന്നു എന്നിട്ട് ചോദിച്ചു “അമലിന് എന്നെ ഇഷ്ടമാണോ” അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പകച്ചു എന്നിട്ട് അവളെ നോക്കി ഒന്നും മിണ്ടാൻ കഴിഞ്ഞില്ല “ചോദിച്ചത് കേട്ടില്ലേ നിനക്ക് എന്നെ ഇഷ്ടമാണോ” “അ അ അതെ” ഞാൻ വിക്കി വിക്കി പറഞ്ഞു “എന്നാൽ എനിക്ക് നിന്നെ ഇഷ്ടമല്ല ഇനി മേലാൽ എന്റെ പുറകെ നടന്ന് ശല്യം ചെയ്‌താൽ ഞാൻ വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചുകൊണ്ട് വരും ടീച്ചേഴ്സിനോട് കംപ്ലൈന്റും ചെയ്യും” ഇങ്ങനെ പറഞ്ഞിട്ട് അവൾ പെട്ടെന്ന് തിരിഞ്ഞ് നടന്നു അവളുടെ കൂട്ടുകാരികൾ ഒക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട് ക്ലാസ്സ്‌ മുഴുവനും എന്റെ ചുറ്റിനും ഉണ്ട് ഞാൻ ആരെയും നോക്കിയില്ല നാലുപാടും പിള്ളേർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് സങ്കടം വന്നതുകൊണ്ട് ഞാൻ തലയും താഴ്ത്തി നിന്നു കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട് ഇത്രയും ആളുകളുടെ മുൻപിൽ വെച്ച് അവൾ എന്നോട് ഇങ്ങനെ പെരുമാറും എന്ന് ഞാൻ കരുതിയിരുന്നില്ല അവൾക്ക് പറയാനുള്ളത് എന്താണെങ്കിലും എന്നെ മാറ്റി നിർത്തി പറഞ്ഞാൽ മതിയായിരുന്നില്ലേ അങ്ങനെ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു ആരെയും നോക്കാതെ മരിച്ച മനസ്സോടെ.

[തുടരും]

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.