പ്രണയിനി 3 [The_Wolverine] 1411

അവൾ അത് കേട്ട് തലകുലുക്കിക്കൊണ്ട് ക്ലാസ്സിലെ എല്ലാവർക്കും നേരേ തിരിഞ്ഞുകൊണ്ട് പറഞ്ഞുതുടങ്ങി “ഹായ് എന്റെ പേര് അശ്വതി എന്നാണ് അച്ഛൻ രാജേഷ് അമ്മ അരുന്ധതി അനിയത്തി അർച്ചന എന്നിവരാണ് വീട്ടിൽ ഉള്ളത് എന്റെ വീട് പത്തനംതിട്ടയിൽ ആണ് അച്ഛന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ആണ് ഞങ്ങൾ ഇങ്ങോട്ട് മാറിയത് ഇവിടെ അച്ഛന്റെ തറവാട്ടിൽ ആണ് താമസം അച്ഛൻ ഇവിടെ അടുത്തുള്ള ബാങ്കിൽ ആണ് ജോലി ചെയ്യുന്നത് അമ്മ ഹൗസ് വൈഫ് ആണ് അനിയത്തി ഈ സ്കൂളിൽ തന്നെ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു” ഇത്രയും പറഞ്ഞതിന് ശേഷം അവൾ ടീച്ചറിന്റെ മുഖത്തേക്ക് നോക്കി ടീച്ചർ അവൾക്ക് ഒരു “All The Best” ഉം പറഞ്ഞിട്ട് ഇരിക്കാൻ പറഞ്ഞു അവൾ അപ്പോൾത്തന്നെ ബാഗുമായി ഞങ്ങളുടെ ബെഞ്ചിന് ഓപ്പോസിറ്റ് ഉള്ള ബെഞ്ചിൽ വന്നിരുന്നു എല്ലാവരുമായും പരിചയപ്പെടാൻ തുടങ്ങി എനിക്ക് എന്തോ അവളെ കണ്ടപ്പോൾ മുതൽ പഴയ വികാരങ്ങൾ ഒക്കെ പൊന്തി വരാൻ തുടങ്ങി അവളുടെ ആ അച്ചടക്കമുള്ള സംസാരവും ചിരിയും എല്ലാം എന്നിലെ പ്രണയത്തെ പതിയെ ഉണർത്തിക്കൊണ്ടിരുന്നു ഞാൻ അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടിട്ടാവണം അവളുടെ കൂട്ടത്തിൽ ഇരുന്ന ഒരു കുരുപ്പ് അവളെ തോണ്ടി വിളിച്ച് അത് കാണിച്ച് കൊടുത്തു അവൾ എന്നെ നോക്കിയപ്പോൾ ഞാൻ അവളെ നോക്കിയിരിക്കുന്നത് കണ്ടതും അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞാനും ഒന്ന് ചിരിച്ചു എന്നിട്ട് പതിയെ മുഖം മാറ്റി ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു അവന്മാരെ നോക്കിയപ്പോൾ അവന്മാരും എന്റെ ഈ കോപ്രായം കണ്ടോണ്ടിരിക്കുവായിരുന്നു അവരെ നോക്കി ഒന്ന് ഇളിച്ച് കാട്ടിയപ്പോൾ അവന്മാർ എന്നെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു പിന്നെ ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചു പിന്നെ ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ നാലുപേരും അവളുടെ അടുത്ത് പോയി അവന്മാർ എല്ലാം പേര് പറഞ്ഞോണ്ട് അവളെ പരിചയപ്പെട്ടു ഞാൻ മാത്രം ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു “താൻ മാത്രം എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്” “ഏയ്‌ ഒന്നും ഇല്ല എന്റെ പേര് അമൽ” ഞാൻ ചെറുചിരിയോടെ അവളോട്‌ പറഞ്ഞു അങ്ങനെ അവളെ പരിചയപ്പെട്ട ശേഷം പുറത്തിറങ്ങിയപ്പോൾ തന്നെ അവന്മാർ എന്നെ എടുത്തിട്ട് കുടഞ്ഞു എനിക്ക് സത്യം പറയേണ്ടിവന്നു അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നുപോയി ഞാനും അശ്വതിയും നല്ല ഫ്രണ്ട്സ് ആയി ഞങ്ങളുടെ ഫ്രണ്ട്സും എല്ലാവരും ആയി പെട്ടെന്ന് കമ്പനി ആയി അവളോട് ഇഷ്ടം തോന്നിയത് ഞാൻ ഇതുവരെയും അവളോട്‌ തുറന്നുപറഞ്ഞതും ഇല്ല എല്ലാം കുളമാകുന്ന ഒരു ദിവസം ഉണ്ടാകുമല്ലോ പത്താം ക്ലാസ്സ്‌ ആയതിനാൽ ഞങ്ങൾക്ക് സ്പെഷ്യൽ ക്ലാസ്സ് തുടങ്ങിയ സമയം ആയിരുന്നു അത് എല്ലാ ദിവസവും

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.