പ്രണയിനി 3 [The_Wolverine] 1411

നല്ലപോലെ എല്ലാവരോടും സംസാരിക്കും പെട്ടെന്ന് എല്ലാവരോടും കമ്പനി ആവും അതൊക്കെ കൊണ്ട് ആയിരിക്കും എന്നാലും ജൂനിയർ കുട്ടികൾ മാത്രമേ ഇതുവരെ വന്ന് ഇഷ്ടം പറഞ്ഞിട്ടുള്ളുട്ടോ അത് വേറെ കാര്യം പക്ഷെ എനിക്ക് ഇപ്പം അങ്ങനെയുള്ള വികാരങ്ങൾ ഒന്നും തോന്നാറില്ല ഇപ്പൊ ഉള്ള ഒരേ ഒരു വികാരം ഫ്രണ്ട്ഷിപ്പ് മാത്രം ആണ് ബെസ്റ്റ് ഫ്രണ്ട്സ് എന്ന് പറയാൻ ഉള്ളത് മൂന്ന് പേരാണ് അഭിലാഷ്, ശ്യാമൽ, സുൽഫിക്കർ എന്നീ മൂന്ന് പേരാണ് അങ്ങനെ ഒരു ദിവസം ഞങ്ങൾ ക്ലാസ്സിൽ എത്തിയപ്പോൾ കുറച്ച് വൈകിയിരുന്നു ക്ലാസ്സിന് വെളിയിൽ നിന്ന് ഉള്ളിലേക്ക് നോക്കിയപ്പോൾ റുക്‌സാന ടീച്ചർ ആയിരുന്നു സഭാഷ് അപ്പോൾ ആദ്യത്തെ പിരീഡ് മൊത്തം പുറത്ത് നിൽക്കാം എന്ന കാര്യത്തിൽ തീരുമാനമായി എങ്കിലും ഞങ്ങൾ നാലുപേരും ക്ലാസ്സിന് പുറത്തായി നിന്നുകൊണ്ട് ടീച്ചറിനെ വിളിച്ചു ടീച്ചർ തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങൾ നാലുപേരും നന്നായിട്ട് ഒന്ന് പുഞ്ചിരിച്ച് കാണിച്ചു “ആ തമ്പുരാക്കന്മാർ എത്തിയോ എന്താ ഇന്ന് ഇത്ര നേരത്തേ വന്നത്” എന്നും പറഞ്ഞോണ്ട് ടീച്ചർ ഞങ്ങൾക്കരികിലേക്ക് വന്നു അപ്പോഴാണ് ടീച്ചറിന് തൊട്ടടുത്ത് നിന്നിരുന്ന ഒരു പെൺകുട്ടിയെ ഞങ്ങൾ കാണുന്നത് അവളും ഞങ്ങളെ നോക്കി നിൽക്കുവാണ് അത് ആരാണെന്ന് മാത്രം ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി എല്ലാവരുടെ മുഖത്തും ഒരു ചോദ്യ ഭാവം ഉണ്ട് “എന്താടാ എല്ലാം മുഖത്തോട് മുഖം നോക്കി നിന്ന് കഥകളി കളിക്കുന്നത്” അപ്പോഴേക്കും ടീച്ചർ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു “ഒന്നുമില്ല ടീച്ചർ” ശ്യാമൽ പറഞ്ഞു “എന്താടാ ഇത്രയും വൈകിയത്” “അത് ടീച്ചർ ഇന്ന് ബസ് കുറച്ച് താമസിച്ചു അതാ വരാൻ വൈകിയത്” സുൽഫി സ്വല്പം പരുങ്ങളോടെ പറഞ്ഞൊപ്പിച്ചു “ഹും തല്ക്കാലം കേറിക്കോ ഇനി ഇത് ആവർത്തിക്കരുത്” ടീച്ചർ പറഞ്ഞു ഞങ്ങൾക്ക് വല്ലാത്ത ആശ്ചര്യം തോന്നി എന്തെന്നാൽ റുക്‌സാന ടീച്ചറുടെ ക്ലാസ്സിൽ മാത്രം ഒരു ഇളവും ഉണ്ടാകില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു കൂടാതെ മാത്‍സ് ടീച്ചറും ആണ് കുറച്ച് കർക്കശക്കാരിയും അങ്ങനെയുള്ള ടീച്ചർ വൈകി വന്നപ്പോൾ ക്ലാസ്സിന് വിളിയിൽ നിർത്താതെ ഇരുന്നപ്പോൾ ഞങ്ങളുടെ കിളിപോയി എന്നുള്ളതാണ് സത്യം വേഗം തന്നെ ഞങ്ങൾ പോയി സെക്കന്റ് ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു ഞങ്ങൾ നാലുപേരും അവിടെയാണ് ഇരിക്കുന്നത് പെട്ടെന്ന് ടീച്ചർ ഉള്ളിലേക്ക് വന്നുകൊണ്ട് ആ കുട്ടിയോട് പറഞ്ഞു “ഈ ക്ലാസ്സിലെ കുട്ടിയുടെ ആദ്യ ദിവസം അല്ലേ എല്ലാവർക്കും തന്നെ ഒന്ന് പരിചയപ്പെടുത്തൂ”

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.