പ്രണയിനി 3 [The_Wolverine] 1411

Back to past

ബെഞ്ചിലേക്ക് ചാരി തലവെച്ച് കിടക്കുമ്പോഴും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുവായിരുന്നു മനസ്സിൽ മുഴുവൻ രാജിയെ കുറിച്ചുള്ള ചിന്തകൾ മാത്രം ആയിരുന്നു അതിനിടയ്ക്ക് ടീച്ചേഴ്‌സ് വന്ന് ക്ലാസ്സ്‌ എടുക്കുമ്പോൾ എന്റെ അടുത്ത് വന്ന് എന്താ കിടക്കുന്നത് എന്ന് ചോദിക്കുന്നുണ്ടായിരുന്നു ഞാൻ തല വേദന ആണെന്ന് മാത്രം ഉത്തരം കൊടുക്കും ഇനിയും ഇവിടെ ഇരുന്നാൽ ശെരിയാകില്ല എന്ന് തോന്നിയപ്പോൾ ക്ലാസ്സ്‌ ഇൻചാർജ്ജ് ആയ പാർവ്വതി ടീച്ചറോട് തലവേദനയാണ് എന്ന് പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി എന്റെ അവസ്ഥ കണ്ടിട്ട് കൂടെ ആരെയെങ്കിലും വിടണോ എന്ന് ടീച്ചർ വേവലാതിയോടെ ചോദിച്ചപ്പോൾ ഒരു മങ്ങിയ പുഞ്ചിരിയോടെ ഞാൻ അത് നിരസിച്ചുകൊണ്ട് പതിയെ നടന്ന് നീങ്ങി പതിവിന് വിപരീതമായി ഞാൻ ഇന്ന് അമ്മ വീട്ടിലേക്ക് പോകാതെ എന്റെ തറവാട്ടിലേക്കാണ് പോയത് ചെറിയ ദൂര വ്യത്യാസം മാത്രമേ രണ്ട് വീടുകളും തമ്മിൽ ഉള്ളൂ ഗേറ്റ് തുറന്ന ശബ്ദം കേട്ട് ബാൽക്കണിയിൽ നിന്ന് നോക്കിയ അമ്മ കാണുന്നത് കണ്ണുനീർ തുടച്ചുകൊണ്ട് വരുന്ന എന്നെയാണ് ഞാൻ ഉമ്മറത്ത് എത്തിയപ്പോൾ തന്നെ അമ്മ വന്ന് എന്നെ കെട്ടിപ്പിടിച്ചോണ്ട് ചോദിച്ചു എന്താ എന്റെ കുഞ്ഞിന് പറ്റിയത് ഞാൻ ഒന്നും മിണ്ടാതെ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പി കരഞ്ഞു അപ്രതീക്ഷിതമായി എന്നെ തറവാട്ടിൽ കണ്ടപ്പോൾ അമ്മ വിചാരിച്ചത് ഞാൻ അമ്മയുടെ വീട്ടിൽ നിന്ന് വഴക്കിട്ട് വന്നതാണെന്നാണ് അമ്മ എന്നെയും കൊണ്ട് സെറ്റിയിൽ പോയി ഇരുന്നു ഞാൻ അമ്മയുടെ മടിയിൽ തലവെച്ച് കിടന്നു അമ്മ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു ആ സമയത്ത് എന്തെന്നില്ലാത്ത ഒരു ആശ്വാസം എനിക്ക് കിട്ടി പതിയെ എന്നോട് എന്താണ് കാര്യം എന്ന് തിരക്കിയപ്പോൾ നിഷ്കളങ്കമായി ഞാൻ നടന്ന കാര്യങ്ങൾ ഒക്കെ അമ്മയോട് തുറന്ന് പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ ചെറുതായിട്ട് ഒന്ന് ചിരിച്ചു എന്നിട്ട് എന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു ഇതിനാണോ എന്റെ അമലൂട്ടാൻ ഇങ്ങനെ കരയണേ അതൊക്കെ വിട്ടുകള കുട്ടാ നീ ഇപ്പൊ പഠിക്കേണ്ട പ്രായമല്ലേ ഇപ്പോഴൊന്നും ഇങ്ങനെ ഒന്നും തോന്നിക്കൂടാ സമയം ആകുമ്പോൾ അമ്മ തന്നെ മോന് ഒരു കുട്ടിയെ കണ്ടത്തി തരും എന്നൊക്ക പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മയും തന്നു അമ്മയുടെ ആ സാമീപ്യവും വാക്കുകളും എനിക്ക് നല്ല ആശ്വാസം പകർന്നു കുറച്ച് കഴിഞ്ഞപ്പോൾ അമ്മയുടെ വീട്ടിലേക്ക് അമ്മ തന്നെ വിളിച്ച് പറഞ്ഞു ഞാൻ ഇനി ഒരാഴ്ച ഇവിടെ ആണെന്ന് ഞാൻ വരാൻ ആവുന്ന സമയം കഴിഞ്ഞിട്ട് ടെൻഷൻ അടിച്ച് ഇരിക്കുവായിരുന്നു അവിടെ എല്ലാവരും അമ്മ വിളിച്ച് സംസാരിച്ചപ്പോൾ അത് അവർക്ക് ഒരു ആശ്വാസം

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.