പ്രണയിനി 3 [The_Wolverine] 1411

ഞാൻ പറഞ്ഞത് കേട്ട് അത്ഭുതത്തോടെയും ആകാംഷയോടെയും അവൾ എന്നെ നോക്കി പിന്നെ ഒരു എങ്ങലടിയോടെ എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ട് എന്നിലേക്ക് ചാഞ്ഞു എന്റെ കവിളിൽ അവൾ അധികാരത്തോടെ അവളുടെ ചുണ്ടുകൾ പതിപ്പിച്ചു പുറത്ത് നിന്നും ആക്കിയുള്ള ഒരു ചുമ കേട്ടപ്പോൾ ഞങ്ങൾ പരസ്പരം അകന്ന് മാറി ഇരുന്നു നോക്കിയപ്പോൾ ഞങ്ങടെ കൂടെ യാത്ര ചെയ്തിരുന്ന ആ ഫാമിലി ആയിരുന്നു ചേട്ടനും ചേച്ചിയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട് അവരുടെ കൈ കോർത്ത് കുട്ടികളും ഉണ്ട് അവർ ഡോറിന്റെ അടുത്തൂന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു സ്നേഹപ്രകടങ്ങൾ നടത്താൻ ഇത് ബെഡ്‌റൂം അല്ലാട്ടോ ട്രെയിൻ ആണ് സൂക്ഷിക്കണം എന്ന് പറഞ്ഞു അത് കേട്ട ആഷിക അവരെ അഭിമുഖീകരിക്കാനാവാതെ തല താഴ്ത്തി ഇരുന്നു ഞാൻ ചുമ്മാ ഒന്ന് ചിരിച്ചുകൊടുത്തു അപ്പോൾ ചേച്ചി പറഞ്ഞു അയ്യടാ പെണ്ണിന്റെ നാണം കണ്ടില്ലേ നേരേ ഇരിക്കടീ പെണ്ണേ അത് പറഞ്ഞപ്പോൾ അവൾ സ്വല്പം മടിയോടെ തന്നെ തല ഉയർത്തി എല്ലാവരെയും നോക്കി ഒരു ജാള്യതയോടെ ചിരിച്ചു പതിയെ അത് ഒരു കൂട്ട ചിരിയായി മാറി അവർ പുറത്തുപോയി ഒരു റൂം എടുത്ത് ഫ്രഷ് ആയിട്ടാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞു കുട്ടികളും ഉള്ളതോണ്ട് ട്രെയിനിലെ ബാത്‌റൂം അവർക്ക് കൺഫർട്ടബിൾ ആയി തോന്നിയില്ലെന്ന് പറഞ്ഞു പിന്നെ ട്രെയിനും ഡിലേയ് ആയതോണ്ട് ആവശ്യത്തിന് സമയവും കിട്ടി പുറത്തൂന്ന് ബ്രേക്ഫാസ്റ്റും കഴിച്ചിട്ടാണ് വന്നത് പോകാൻ നേരം ചേച്ചി ആഷികയെ വിളിച്ച് ഉണർത്തിയിട്ടാണ് പോയതെന്ന് അവർ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് എങ്ങനെ അറിയാനാ ഞാൻ എപ്പോഴാ ഉറങ്ങിയതെന്നുപോലും അറിയില്ല പിന്നെയാ എഴുന്നേൽക്കുന്നത് കുട്ടികൾ വന്നതോടെ ആഷിക പിന്നെയും ഉഷാറായി അവരോടൊപ്പം ചിരിക്കാനും കളിക്കാനും ഒക്കെ തുടങ്ങി ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം പറഞ്ഞോണ്ടിരുന്നപ്പോൾ ചേച്ചി എന്റെ മുഖത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് നിന്റെ ചുണ്ട് എങ്ങനെയാ മുറിഞ്ഞതെന്ന് ചോദിച്ചു അവർ ചോദിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിക്കുന്നത് ഞാൻ പതിയെ വിരൽ കൊണ്ട് ഒന്ന് തൊട്ട് നോക്കിയപ്പോൾ ചെറുതായിട്ട് ഒരു നീറ്റൽ തോന്നി ഞാൻ ഇടംകണ്ണിട്ട് ആഷികയെ നോക്കിയപ്പോൾ അവളും എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ് അപ്പോഴാണ് അവളും ആ മുറിവ് ശ്രദ്ധിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് പെട്ടെന്ന് അവളുടെ മുഖം ചുവന്നു തുടുത്തു കവിളിലെ നുണക്കുഴികൾ പതിയെ വിടർന്നു വന്നു എന്നെ നോക്കിയിരുന്ന അവൾ പെട്ടെന്ന് നാണത്തോടെ മുഖം വെട്ടിച്ച് താഴേക്ക് നോക്കി ഇരുന്നു അവളുടെ ആ കോപ്രായം കണ്ട് ചിരി

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.