പ്രണയിനി 3 [The_Wolverine] 1411

ഞാൻ:നീ ആദ്യം പോയി ഒന്ന് മുഖം കഴുകിയിട്ട് വാ ആകെ കോലംകെട്ടുപോയപോലെ ഉണ്ട്

ഞാൻ പറഞ്ഞത് കേട്ടപാതി കേൾക്കാത്തപാതി അവൾ പെട്ടെന്ന് തന്നെ എണീറ്റുപോയി മുഖം കഴുകി എന്റെ അടുത്ത് തന്നെ വന്ന് ഇരുന്നു

ഞാൻ:എടീ നിനക്ക് എപ്പൊ മുതലാ എന്നോട് ഇങ്ങനെയൊക്കെ തോന്നി തുടങ്ങിയത്

അവൾ:എങ്ങനെയൊക്കെ

ഞാൻ:അല്ല ഇഷ്ടം ഒക്കെ

അവൾ:നിന്നെ അടുത്ത് അറിഞ്ഞ നാൾ തൊട്ടേ എനിക്ക് ഇഷ്ടാണ് പിന്നെ നീ രാജിയെ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതോണ്ടാണ് പറയാതെ ഇരുന്നത് ഇനിയും ഞാൻ ഇത് പറയാൻ വൈകിയാൽ നിന്നെ എന്നെന്നേക്കുമായി നഷ്ടമാകുമെന്ന് തോന്നിയതോണ്ടാണ് ഇന്ന് തന്നെ പറഞ്ഞത് നിനക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം എന്നാലും എനിക്ക് പറയാതിരിക്കാൻ പറ്റിയില്ലടാ എന്നോട് ക്ഷമിക്കണം

ഇനിയും എനിക്ക് അവളെ സങ്കടപ്പെടുത്താൻ കഴിയില്ല എന്ന് ബോധ്യമായതോടെ ഞാൻ അവളുമായി തുറന്ന് സംസാരിക്കാൻ തീരുമാനിച്ചു

ഞാൻ:എടീ പ്രാന്തീ നിന്നെ ഞാൻ അങ്ങനെയൊന്നും കണ്ടിരുന്നില്ല എന്നുള്ളത് സത്യാ പക്ഷെ എന്റെ ജീവിതം അറിഞ്ഞിട്ടും ആരോരും ഇല്ലാത്ത എന്നെ ഇത്രേം സ്നേഹിക്കുന്ന നിന്നെ അവഗണിക്കാൻ എനിക്ക് പറ്റോടീ എനിക്കും ഇഷ്ടാടീ നിന്നെ

അവസാനം പറഞ്ഞത് ശെരിക്കും എന്റെ ഉള്ളിൽ തട്ടി ആയിരുന്നു ഒരുകാലത്ത് എല്ലാവരും ഉണ്ടായിരുന്ന എനിക്ക് ഇന്ന് ആരും ഇല്ല അനാഥനാണ് ഞാൻ ഇപ്പോൾ നാട്ടിലേക്ക് പോകുന്നത് ആരുടെയും അടുത്ത് അവകാശം സ്ഥാപിക്കാനല്ല നാടും വീടും രാജ്യവും തന്നെ വിട്ട് പുതിയ ഒരു മേച്ചിൽപ്പുറത്തേക്ക് ചേക്കേറുന്നതിന് മുൻപ് ഒരിക്കൽക്കൂടി എല്ലാവരെയും ഒന്ന് കാണണം എന്ന് തോന്നി ഇനി ചിലപ്പോൾ ആരെയും കാണാൻ പറ്റിയില്ലെങ്കിലോ അതും അവർ ആരും അറിയാതെ ദൂരത്ത് നിന്നെങ്കിലും ഒന്ന് കണ്ടാൽ മതി പിന്നെ അവളെയും ഒന്ന് കാണണം ഒരുകാലത്ത് എന്റെ ജീവന്റെ പാതി ആയിരുന്ന രാജിയെ അഞ്ചു വർഷങ്ങളായി ആരുമായും ഒരു കോൺടാക്ടും ഇല്ല ഒന്നും ഇല്ലാതെയാണ് അവിടെ നിന്നും വണ്ടി കേറിയത് സർട്ടിഫിക്കറ്റ് പോലും ഫ്രണ്ട് മെയിൽ ചെയ്ത് തരികയാണ് ചെയ്തത് ജോലിക്ക് കേറി പുതിയ ഫോൺ വാങ്ങിയിട്ടും ഇതുവരെയും ആരെയും കോൺടാക്ട് ചെയ്തിട്ടില്ല അതിന് തോന്നിയില്ല എന്ന് പറയുന്നതാവും ശെരി അന്ന് മുതൽ ഇപ്പോൾ ഈ നിമിഷം വരെയും ആരുടെയും ഒരു കുറവും അറിയിക്കാതെ ആഷിക എന്റെ ഒപ്പം ഉണ്ടായിരുന്നു

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.