പ്രണയിനി 3 [The_Wolverine] 1411

പ്രണയിനി 3

Author : The_Wolverine

[ Previous Parts ]

“അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ അവൾ ഈ സ്കൂളിൽ നിന്ന് മാറി പോയി അത് കേട്ട് അവന്റെ കുഞ്ഞു മനസ്സ് ഒന്ന് പിടഞ്ഞു കണ്ണിൽ നിന്ന് ധാരയായി വെള്ളം വന്നുകൊണ്ടിരുന്നു ഒരു യന്ത്രം കണക്കെ അവൻ തന്റെ ബെഞ്ചിലേക്ക് പോയി ഇരുന്നു പതിയെ അവൻ ആ ബെഞ്ചിൽ ചാരി കിടന്നു കണ്ണടച്ചു അപ്പോഴും അവന്റെ മനസ്സിൽ രാജിയുടെ മുഖം ആയിരുന്നു”

“ആരംഭിക്കുന്നു”

Back to present

തുടർച്ചയായി ആരോ ദേഹത്ത് തട്ടി വിളിക്കുന്നത് ആസഹ്യമായി തോന്നിയപ്പോഴാണ് ഞാൻ എഴുന്നേറ്റത് കണ്ണ് തിരുമി കൈ ഒന്ന് സ്‌ട്രെച്ച് ചെയ്ത് നോക്കുമ്പോൾ മുന്നിൽ തന്നെ ചെറുപുഞ്ചിരിയോടെ നിക്കുകയാണ് ആഷിക, കഴിഞ്ഞ കാലങ്ങളിലെ കാര്യങ്ങൾ ഓർത്തോണ്ട് കിടന്ന ഞാൻ രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ഉറങ്ങി പോയതാണ് കയ്യിൽ കെട്ടിയ ഹുവാമി അമേസ്ഫിറ്റ് സ്മാർട്ട് വാച്ചിലേക്ക് നോക്കിയപ്പോൾ സമയം രാവിലെ 07:00 മണി ആയിരിക്കുന്നു. ഉറക്കം കളഞ്ഞതിന്റെ ദേഷ്യത്തിൽ ഞാൻ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു അപ്പോളുണ്ട് അവൾ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ എന്നെ നോക്കി കൊഞ്ഞണംകുത്തി കാണിക്കുവാണ് സത്യത്തിൽ എനിക്ക് ചിരി വന്നു എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയിട്ടിരിക്കുവാണ് പുറത്തേക്ക് ഇറങ്ങി നോക്കിയാലേ എവിടെയാണെന്ന് അറിയാനും പറ്റുള്ളൂ ഞങ്ങളുടെ ഒപ്പം യാത്ര ചെയ്തിരുന്ന ആ ഫാമിലിയെയും അവിടെങ്ങും കണ്ടില്ല. ഞാൻ മുകളിയുള്ള ബർത്തിൽ ചെരിഞ്ഞ് കിടന്നോണ്ട് എന്തിനാ വിളിച്ചത് എന്ന ചോദ്യഭാവത്തിൽ അവളെ ഒന്ന് നോക്കി പുരികം ഉയർത്തി കാണിച്ചു.

അവൾ:ഗുഡ് മോർണിംഗ് അമലൂ

ഞാൻ:എന്താടീ മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ എന്തിനാ ഇത്ര നേരത്തേ തന്നെ വിളിച്ച് എണീപ്പിച്ചത്

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ കോട്ടുവായ ഇട്ടോണ്ടാണ് ഞാൻ അവളോട് അത് ചോദിച്ചത്

അവൾ:മതി ഉറങ്ങിയത് എണീക്ക് ചെക്കാ, എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം

ഞാൻ:നിനക്ക് ബാത്‌റൂമിൽ പോകണമെങ്കിൽ അങ്ങോട്ട് പോയാൽ മതീല്ലേ അയ്ന് എന്നെ എന്തൂട്ടിനാ ശല്യം ചെയ്യണേ

അവൾ:എടാ അത് പിന്നെ ട്രെയിൻ അല്ലേടാ എനിക്ക് പേടിയാ നീ ഒന്ന് ബാത്റൂമിന് പുറത്തായി വന്ന് നിക്കാവോ പ്ലീസ്

ഞാൻ:നീ ഒന്ന് പോയേടീ ഞാനെങ്ങും വരില്ല

18 Comments

  1. ?????
    ❣️
    ❤️❤️❤️❤️❤️

  2. എന്തേ തുടർഭാഗങ്ങൾ വരാത്തത്?

    1. വന്നിട്ടുണ്ട് ബ്രോ… ❤️❤️❤️

  3. ഈ കഥ ഇനി തുടരേണ്ടതായിട്ടുണ്ടോ.?

    1. thudaranam bro…. enthayalum thudaranam.. waiting aanu

      1. കുറച്ച് ജോലി തിരക്കുകൾ ഇണ്ട് ബ്രോ… ജോലിയുടെ ഇടയിൽ സമയം കണ്ടെത്തിയാണ് Story എഴുതുന്നത്… അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത ഭാഗം വൈകാതെ എഴുതി തുടങ്ങാം… ജോലി തിരക്കുകൾ ഇണ്ട് അതിന്റെ ഇടയ്ക്കാണ് കഥകൾ എഴുതുന്നത്… അടുത്ത മാസം All Kerala TSR ആയിട്ട് Promotion ആണ് തിരക്ക് കൂടും Maximum വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  7. മന്നാഡിയാർ

    ????

    1. ❤️❤️❤️

  8. Nannayittundu

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

Comments are closed.