“ഇഷ്ടായോ….”
മുഖം പൊക്കി അവനെ ഒന്ന് നോക്കി
“എവിടുന്നാ വാങ്ങിയേ….”
“അതോ…. ഞാനിങ്ങനെ വണ്ടിയിൽ പോകുമ്പോ ഒരു ടോയ് ഷോപ്പ് ഇങ്ങനെ കണ്ടു… അപ്പോഴാ
ഓർത്തെ ഇവിടൊരു കുഞ്ഞിപ്പെണ് പിണങ്ങി ഇരിക്കുവാണല്ലോ എന്ന്…. അപ്പൊ തന്നെ ഇറങ്ങി അവിടെ ചെന്നപ്പോ ഇത് കണ്ടു… പിന്നെ ഒന്നും നോക്കിയില്ല ഇതങ്ങു വാങ്ങി…. ഇതും വലിച്ചു ഇവിടെ വരെ വന്ന പാടെന്താണെന്ന് അറിയോ… ഇഷ്ടായോ എന്റെ കുഞ്ഞിപ്പെണ്ണിന്…. ”
അവൻ ചോദിച്ചപ്പോൾ ഞാനാ ചുണ്ടിൽ ഒരു കുഞ്ഞുമ്മ കൊടുത്തു…. പതിയെ ആ ചുംബനം അവന്റെ അധികാരത്തിൽ വരുകയും അതിന്റെ തീവ്രത കൂടുകയും ചെയ്തു…. വേദനിപ്പിക്കാതെ പതിയെ ആണ് അവൻ ആ ചുണ്ടുകളെ നുണയുന്നത്…. അത്ര ഇഷ്ടത്തോടെ…..ഇന്ന് വരെ വേദനിപ്പിച്ചിട്ടില്ല…. ചുംബനത്തിന്റെ തീവ്രതയിൽ ആണെങ്കിലും അറിയാതെ പോലും നോവിക്കില്ല…. അധരങ്ങളും ദന്തങ്ങളും കടന്ന് ചുംബനം നാവിലേക്ക് എത്തിയപ്പോഴേക്കും തളർന്നു പോകാൻ തുടങ്ങിയിരിക്കുന്നു…… പതിയെ അകന്ന് മാറി അവൻ ചുണ്ടുകൾ തുടച്ചു ഒപ്പം എന്റെയും…..
“ഞാൻ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞേയല്ലേ… നീ അതെടുത്തു കൈ മുറിച്ചപ്പോഴല്ലേ എനിക്ക് ദേഷ്യം വന്നേ… സോറി പൊന്നാ…”
അവൻ പറഞ്ഞപ്പോൾ ഞാൻ ഒരു കള്ളചിരിയോടെ അവനെയും നോക്കി നെഞ്ചിലേക്ക് ചേർന്നിരുന്നു…. വല്ലാത്ത കൊതി തോന്നുന്നു അവനോട്… എന്റെ ചെക്കനോട്
എന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട ഭാവം അവനല്ലാതെ വേറെ ആർക്കാണ് മനസ്സിലാവുക…. ഒരത്ഭുതത്തോടെ എന്നെ തന്നെ നോക്കിയിട്ട് പതിയെ എന്നെയും എടുത്തു ഫ്ലോർ ബെഡിലേക്ക് നടന്നു…. പരസ്പരം എല്ലാ അതിരുകളും കടന്ന് സ്നേഹം പങ്കിടുമ്പോഴും ഹൃദയം മുഴുവൻ നിറഞ്ഞു നിന്നത് അവൻ മാത്രമായിരുന്നു…..
ഒടുവിൽ അവനെ ചേർത്ത് പിടിച്ചു വീർപ്പിച്ചു കെട്ടിയ മുഖവുമായി ഇങ്ങനെ പറഞ്ഞു
“എന്റെയാ…..”
ഒരു ചിരിയോടെ അവനും കാതിൽ ചെറുതായി കടിച്ചു പറഞ്ഞു
“നിന്റെയാ…… നിന്റെ മാത്രം ”
അവസാനിച്ചു ?
Simple, cute and romantic. Yet very much powerful. Superb!!!! Keep rocking. Othiri ishtamayi.
Thanks.
???
ചെറിയ തീം ആയിരുന്നെങ്കിലും, മനസ് നിറച്ചു.
എങ്ങനെയാ ഇങ്ങനെ എഴുതുനെ കിറുക്കി ഒരേ പൊളി….. കൊറച്ചേ ഉള്ളോ എങ്കിലും വായിക്കാൻ തന്നെ എന്നാ ഫീലാ ♥️♥️♥️♥️
Nice one
Please take care of the paragraph n page breaks
??????
സ്നേഹം ?