ചിക്കൻ ബിരിയാണി ആണ്…. ഇടത്തെ കൈ ആയത് കാര്യമായി അല്ലേൽ സ്പൂൺ കൊണ്ട് ഇളക്കി ഇരിക്കേണ്ടി വന്നേനെ…. കൈ കൊണ്ട് കഴിക്കുന്ന ടേസ്റ്റ് സ്പൂൺ കൊണ്ട് കിട്ടില്ല എന്നുള്ളതാണ് എന്റെ ഒരിത്….
കഴിച്ചു കഴിയുന്നവരെ ഞങ്ങൾ രണ്ടും ഒരക്ഷരം സംസാരിച്ചില്ല… കെട്ടിയോൻ മുഖവും വീർപ്പിച്ചു ഇരുപ്പുണ്ട്…. പിണങ്ങിയാൽ അവൻ അങ്ങനെയാണ്…. അത് കാണുമ്പോ ആ കവിളങ് കടിച്ചെടുക്കാൻ തോന്നുമെങ്കിലും ഇപ്പൊ അങ്ങനെ ചെയ്ത ആരോഗ്യം മോശമാകും എന്ന ഒറ്റക്കാരണത്താൽ ഞാൻ ആഗ്രഹങ്ങൾ ഉള്ളിൽ പൂട്ടിക്കെട്ടി….
ആഹാരം കഴിച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക് വന്നു കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവനും വന്നു… എന്നെയൊന്നു നോക്കുക കൂടി ചെയ്യാതെ ടവലും എടുത്ത് അവൻ ബാത്റൂമിലേക്ക് കയറി… ഈ നട്ടുച്ചക്ക് ഇവൻ കുളിച്ചിട്ട് എവിടെ പോകുന്നെന്ന് ചിന്തിച് ഞാൻ കിടന്നു….. കുറച്ചധികം സമയം കഴിഞ്ഞാണ് വാതിൽ തുറന്നത് …. വളർന്നു തുടങ്ങിയ താടി ഡ്രിം ചെയ്തു കുളിച്ചിട്ട് തലയും തൂവർത്തിയാണ് വരുന്നത്…. ഇപ്പൊ വല്ലാത്തൊരു ഭംഗിയുണ്ട്…. അല്ലേലും പിണങ്ങി ഇരിക്കുമ്പോൾ ഭംഗി ഇത്തിരി കൂടുതൽ തോന്നിക്കും…. പോരാത്തേന് ആ ഷവർ ജെല്ലിന്റെ മണവും പെട്ടന്ന് തന്നെ ഞാൻ തിരിഞ്ഞു കിടന്നു
കുറച്ചുസമയം കഴിഞ്ഞ് അവന്റെ പെർഫ്യൂമിന്റെ മണം അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്… Versace eros…. അവന്റെ ഫേവറിറ്റ് ബ്രാൻഡ്…. പെർഫ്യൂം ഉപയോഗിക്കാത്ത അവനു അവന്റെ ഒരു പിറന്നാളിന് ഞാനാണ് ആ പെർഫ്യൂമും അതിന്റെ തന്നെ ഷവർ ജെല്ലും ഗിഫ്റ്റ് കൊടുത്തത്…. ഇപ്പോൾ അത് അവൻ സ്ഥിരമാക്കി
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരു കറുത്ത ടീഷർട്ടും ഇട്ട് മുടിയൊക്കെ സെറ്റ് ആക്കി എവിടെയോ പോകാൻ റെഡി ആവുകയാണ്…. കുറച്ചു നേരം അവനെ തന്നെ നോക്കി കിടന്നു… വാച്ചും കെട്ടി വാലറ്റും എടുത്ത് ഒരക്ഷരം മിണ്ടാതെ ഇറങ്ങി അങ്ങ് പോയി…..ഞാൻ അവന്റെ പിറകെയും
“അപ്പൂട്ടാ സോറി…. ദേഷ്യം വന്നൊണ്ട…. നീ അവളെക്കുറിച്ച് അങ്ങനെ പറഞോണ്ടല്ലേ….”
ബാക്കി പറയാൻ നിൽക്കാതെ അവൻ പോയി…. ഞാൻ വാതിൽ അകത്തുന്നു പൂട്ടി… അവന്റെ കയ്യിൽ സ്പെയർ കീ ഉണ്ട്….ഞാൻ വന്നു കിടന്നു…. വല്ലാതെ സങ്കടം വന്നു… ഇങ്ങനെ മിണ്ടാതിരിക്കാനും വേണ്ടി എന്താ…. ഞാൻ തലയിണയിൽ മുഖം അമർത്തി… കുറച്ചു കരഞ്ഞിട്ട് എപ്പോഴോ ഞാൻ ഉറങ്ങി പോയി…….
ഉറക്കത്തിൽ എന്തോ സോഫ്റ്റ് ആയ ഒന്നിൽ കൈ തട്ടിയപ്പോൾ ആണ് ഞാൻ പതിയെ കണ്ണ് തുറന്നത്….. കണ്ണ് ഒന്നുടെ വലിച്ചു തുറന്ന് അടുത്ത് കിടക്കുന്നതിനെ ഞാനൊന്ന് നോക്കി…. കട്ടിലിനോളം വലിപ്പമുള്ള ഒരു വലിയ ടെഡി ബെയർ…. അത്രയും വലുത് ഞാൻ നേരിൽ കാണുന്ന പോലും ആദ്യമായ്യാണ്…. എനിക്ക് വല്ലാത്ത സന്തോഷം തോന്നി…എന്നോ ഞാൻ ഇതുപോലെ ഒന്നിനെ വേണോന്ന് അപ്പൂട്ടനോട് പറഞ്ഞിരുന്നു…. ഞാൻ എണീറ്റിരുന്നു അതിന്റെ ദേഹത്തേക്ക് കയറി ഇരുന്നു ഒന്ന് നോക്കി…. പിങ്ക് കളർ ആണ്… പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നന്ദൂട്ടൻ ചെയറിൽ ഇരുന്ന് എന്നെ തന്നെ നോക്കുവാണ്…. ഞാൻ ഇറങ്ങി ചെന്ന് മടിയിൽ ഇരുന്ന് കഴുത്തിലൂടെ കയ്യിട്ട് ഇറുക്കിപ്പിടിച്ചു….കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ച് ഇരുന്നു
Simple, cute and romantic. Yet very much powerful. Superb!!!! Keep rocking. Othiri ishtamayi.
Thanks.
❤???
ചെറിയ തീം ആയിരുന്നെങ്കിലും, മനസ് നിറച്ചു.
എങ്ങനെയാ ഇങ്ങനെ എഴുതുനെ കിറുക്കി ഒരേ പൊളി….. കൊറച്ചേ ഉള്ളോ എങ്കിലും വായിക്കാൻ തന്നെ എന്നാ ഫീലാ ♥️♥️♥️♥️
Nice one ☺️
Please take care of the paragraph n page breaks
❤❤❤❤❤❤??????
സ്നേഹം ?❤