“ഓഹോ അപ്പൊ നിങ്ങൾക്കിപ്പോളും അവളാണല്ലേ മനുഷ്യ വലുത്…. അല്ലേലും എന്റെ സ്നേഹത്തിനു പുല്ല് വില പോലും ഇല്ലല്ലോ….. ഇപ്പോഴും കണ്ടില്ലേ അവൾ തന്ന ഗിഫ്റ്റ് പൊട്ടിയപ്പോ ഹൃദയം പൊട്ടിയപോലെ എന്നോട് ദേഷ്യപ്പെട്ടത്…”
ഞാനൊരുമാതിരി എക്സ്പ്രഷൻ ഇട്ട് പറഞ്ഞപ്പോൾ ലവൻ തലക്ക് കൈ കൊടുത്തു നിന്നു
“ആടി കോപ്പേ.. എനിക്ക് അവൾ തന്നെയാ വലുത്…. ഹോ അവളെക്കുറിച്ച ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു പിടപ്പാ നെഞ്ചിൽ…. മാലാഖ ആയിരുന്നീടി അവൾ…. ഹാ പറഞ്ഞിട്ട് എന്താ കാര്യം ഈ കുട്ടിപിശാശിനെ ചുമക്കാൻ ആയിരിക്കും എന്റെ വിധി…”
അവൻ പറഞ്ഞു തീർന്നപ്പോളേക്കും എനിക്ക് വീണ്ടും ദേഷ്യം കൂടി…. അവൾ മാലാഖയും ഞാൻ കുട്ടിപ്പിശാശും …. അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ താഴെ വീണു കിടന്ന ആ ഗിഫ്റ്റ് കയ്യിൽ എടുത്തു…. ഒന്നുടെ അത് എറിഞ്ഞു പൊട്ടിക്കാൻ ആയിരുന്നു എന്റെ പ്ലാൻ…. പക്ഷെ കഷ്ടകാലത്തിനു അതിന്റെ പൊട്ടിയ ഭാഗം കൊണ്ട് എന്റെ ഇടത്തെ കൈപത്തി നീളത്തിൽ മുറിഞ്ഞു…. പെട്ടെന്ന് ഞാനത് കയ്യിന്നു താഴെ ഇട്ടു അപ്പോളാണ് അവനും എന്റെ കൈ മുറിഞ്ഞത് കണ്ടത്….. അവൻ ഓടി എന്റെ അടുത്ത് വന്നപ്പോഴേക്കും ഞാൻ അവനെ തള്ളി മാറ്റി…. ദേഷ്യവും സങ്കടവും അതിന്റെ മാക്സിമത്തിൽ ആയിരുന്നു എനിക്ക്…..
അവൻ ദേഷ്യത്തോടെ എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി…. അവനെ വീണ്ടും തള്ളി മാറ്റാൻ നോക്കിയപ്പോൾ ഒരു കൈ കൊണ്ട് എന്റെ കൈ പിടിച്ചു വെച്ചു മറു കൈ ദേഷ്യത്തോടെ എന്റെ നേരെ ചൂണ്ടി
“ഇവിടുന്ന് അനങ്ങിയാ…. ബാക്കി അപ്പൊ…..”
എന്നെ ഭീഷണി പെടുത്തി അവൻ റൂമിന്ന് പോയി…. കൈ നല്ലോം വേദനിക്കുന്നുണ്ട്…. എനിക്കിത് എന്തിന്റെ കേടാരുന്നു….
പെട്ടെന്ന് തന്നെ പോയ ആൾ മടങ്ങി വന്നു… കയ്യിലൊരു ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട്…. അവൻ തന്നെ മുറിവ് വൃത്തിയാക്കി കെട്ടി തന്നു…. ആ സമയമെല്ലാം ഞാൻ ഒരക്ഷരം മിണ്ടാതെ അവനെയും നോക്കി ഇരുന്നു …. ദേഷ്യം കൊണ്ടായിരിക്കും അവന്റെ മുഖമൊക്കെ ചുവന്നു കേറിയിട്ടുണ്ട്…. കണ്ണും ചെറുതായി കലങ്ങിയിട്ടുണ്ട്… എനിക്കെന്തോ വല്ലായ്മ തോന്നി…. ഒന്നും മിണ്ടാതെ റൂമിന്റെ വാതിലും വലിച്ചടച്ചു അവൻ പോയി….
ഞാൻ കട്ടിലിൽ തന്നെ കിടന്നു…. കുറച്ചു നേരം കഴിഞ്ഞപ്പോൾ കവിളിൽ കൂടി കണ്ണീർ ഒഴുകി ഇറങ്ങുന്ന അറിഞ്ഞപ്പോൾ ആണ് ഞാൻ കരയുവാണെന്ന് മനസിലായെ…. കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നു വാതിൽ തുറന്നു
“കഴിക്കാൻ വേണേൽ വാ….”
അത്രയും പറഞ്ഞു വീണ്ടും അവൻ പോയി…. നല്ലോണം വിശപ്പ് ഉണ്ടായൊണ്ട് ഞാനും പിറകെ പോയി. എത്ര പിണക്കം ആയാലും ആഹാരം കഴിക്കാതെ ഇരിക്കില്ല…. പണ്ടും അതെ ഇപ്പോഴും അതെ…..
Simple, cute and romantic. Yet very much powerful. Superb!!!! Keep rocking. Othiri ishtamayi.
Thanks.
❤???
ചെറിയ തീം ആയിരുന്നെങ്കിലും, മനസ് നിറച്ചു.
എങ്ങനെയാ ഇങ്ങനെ എഴുതുനെ കിറുക്കി ഒരേ പൊളി….. കൊറച്ചേ ഉള്ളോ എങ്കിലും വായിക്കാൻ തന്നെ എന്നാ ഫീലാ ♥️♥️♥️♥️
Nice one ☺️
Please take care of the paragraph n page breaks
❤❤❤❤❤❤??????
സ്നേഹം ?❤