പ്രണയത്തിന്റെ നിറക്കൂട്ടുകൾ ? [കിറുക്കി ?] 121

ഹും ?തീരെ ക്വാളിറ്റി ഇല്ലാത്ത സാധനം അതല്ലേ ഒന്ന് വീണപ്പോളേക്കും ഇങ്ങനെ പൊട്ടിയത്…. അതും നോക്കി അങ്ങനെ നിന്നപ്പോൾ ആണ് കെട്ടിയോൻ ഓടി അണച്ചു വരുന്നത് ….. ശബ്ദം കേട്ട് ഞാൻ ഉരുണ്ട് വീണത് ആണെന്ന് കരുതിക്കാണും ?ഇടക്ക് ഇടക്ക് ഞാൻ ഇങ്ങനെ വീഴാറുള്ളത് ആണേ……. ദേ നോക്കിക്കേ ഞാൻ വീണത് അല്ല എന്നുള്ള ഭാവത്തിൽ അവനെ നോക്കിയപ്പോൾ ഇപ്പൊ എന്നെ കിട്ടിയാൽ കറി വെച്ച് തിന്നും എന്നുള്ള ഭാവം ആണ് അവനു ……

ഞാൻ ഷെൽഫിൽ ഒന്നുടെ മുറുക്കെ പിടിച്ചു…. അവനെ പേടിച്ചിട്ട് ഒന്നുമല്ലെന്നേ ഒരു ചെറിയ ഭയം …. അത്രേ ഉള്ളു

“എന്തിനടി കോപ്പേ നീ ഇപ്പൊ ഇതെടുത്തു താഴെ ഇട്ട് പൊട്ടിച്ചത്….”

ഓ അലറക്കം തുടങ്ങി…. സാധരണ ശാന്ത സ്വഭാവം ആണ് അപ്പുട്ടന് ….. വലിയ ദേഷ്യം വരില്ല… അതിനൂടെ ഉണ്ട് ഞാൻ എപ്പോഴും ചിലപ്പും അടിയുണ്ടാക്കും പോരാത്തേന് കുഞ്ഞു കുഞ്ഞു കാര്യത്തിൽ അനാവശ്യ ദേഷ്യവും വാശിയും…. കൂടുതലും അവനോടും എന്റെ അമ്മയോടുമാണ് ഞാൻ ഇങ്ങനെ ദേഷ്യം കാണിക്കുന്നത് ….. അവർക്ക് മുന്നിൽ എനിക്ക് ഒരു വികാരവും കണ്ട്രോൾ ചെയ്യാൻ പറ്റില്ല…. ഞാൻ എന്താണെന്ന് പൂർണബോധ്യം ഇവർക്കാണ് ശെരിക്കും ഉള്ളത്

ഇങ്ങനെയൊക്കെ ആണേലും ദേഷ്യം പിടിച്ചാൽ അപ്പൂട്ടന് അതിന്റെ മാക്സിമം ആണ്… പിന്നെ തണുക്കാൻ വലിയ പാടാണ്… ഇപ്പൊ ദേഷ്യം വരാനും വേണ്ടി എന്താ ഈ പൊട്ടിയ സാധനത്തിൽ…. അങ്ങനങ്ങു വിട്ട് കൊടുക്കാൻ പറ്റില്ലല്ലോ

“നീ ഇങ്ങനെ ദേഷ്യപ്പെടാൻ വേണ്ടി എന്താ…. അറിയാതെ പൊട്ടിയതല്ലേ…. നിന്റെ ഭാവം കണ്ടാൽ ഞാൻ മനപ്പൂർവം പൊട്ടിച്ചത് ആണെന്ന് തോന്നുല്ലോ….”

“ആഹ് ആയിരിക്കും….എനിക്കത് വൈഷ്ണവി തന്നത് ആണെന്ന് അറിഞ്ഞു വെച്ചോണ്ട് മനഃപൂർവം നീയത് പൊട്ടിച്ചതല്ലെടി കുരുട്ടെ…..”

ചെറിയ ചിരിയോടെ അവനത് പറഞ്ഞപ്പോളും ആ ചിരിയേക്കാൾ ആ പേരാണ് എന്നെ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചത്…. വൈഷ്ണവി…. ഇവന്റെ കോളേജിലെ പ്രേമം….. ദിവ്യ പ്രേമം ആയിരുന്നു…. പക്ഷെ പ്രേമം എന്റെ കെട്ടിയോന് മാത്രം ആയിരുന്നു… ലവൾ നല്ല ഒന്നാന്തരം തേപിസ്റ് ആയത്കൊണ്ട് ഇവനെ പ്രേമിക്കുന്ന സമയത്ത് വേറെ അഞ്ചു പേരോടും പ്രേമം ഉണ്ടായിരുന്നു….. സ്നേഹം അവൾ യാതൊരു പിശുക്കും ഇല്ലാതെ എല്ലാവർക്കും പകർന്നു കൊടുത്തു….. വളരെ വൈകിയാണ് അപ്പൂട്ടൻ അതറിയുന്നേ….. പ്യാവം അന്ന് കുറച്ചു സെഡ് ആയേൽ എന്താ ഇന്ന് എന്നെ കിട്ടിയില്ലേ…..

ലവൾ വൈഷ്ണവി വാങ്ങി കൊടുത്ത ഗിഫ്റ്റ് പൊട്ടിയാണ്ടാണ് ലവന്റെ ദേഷ്യം എന്ന് ആലോചിച്ചപ്പോൾ എനിക്ക് അങ്ങോട്ട് പെരുത്തു കേറി…. കസേരയിൽ നിന്ന് ഞാൻ ചാടി താഴെ ഇറങ്ങി… എന്റെ ഭാവം കണ്ടായിരിക്കും പാവം അപ്പൂട്ടൻ ഒന്ന് പിറകിലേക്ക് മാറി

5 Comments

  1. Simple, cute and romantic. Yet very much powerful. Superb!!!! Keep rocking. Othiri ishtamayi.

    Thanks.

  2. ❤???
    ചെറിയ തീം ആയിരുന്നെങ്കിലും, മനസ് നിറച്ചു.

  3. എങ്ങനെയാ ഇങ്ങനെ എഴുതുനെ കിറുക്കി ഒരേ പൊളി….. കൊറച്ചേ ഉള്ളോ എങ്കിലും വായിക്കാൻ തന്നെ എന്നാ ഫീലാ ♥️♥️♥️♥️

  4. Nice one ☺️
    Please take care of the paragraph n page breaks

  5. ❤❤❤❤❤❤??????

    സ്നേഹം ?❤

Comments are closed.