പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1472

View post on imgur.com

ഹേയ് ഓൾ.. വളരെ ചെറിയ ഒരു പാർട്ട് ആണ് ഇത്.. ഇന്ന് അൽപ സമയം കിട്ടിയപ്പോൾ എഴുതിയതാണ്.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആയിരിക്കും..
പണ്ട് വായിച്ചു മറന്ന കഥയിലെ ഒരു ഭാഗം എന്ന് മനപ്പൂർവം വെച്ചതാണ്.. ആരൊക്കെ മനസിലാക്കും എന്ന് നോക്കാലോ എന്ന് കരുതി..
സന്തോഷിപ്പിച്ചുകൊണ്ട് ചിലർ ആ കഥയെ ഓർമിച്ചു.. ഒരു കൊച്ചു ഭാഗം മാത്രം ഉൾപെടുത്തിയപ്പോൾ ആ കഥാകാരനെ ഓർക്കണമെങ്കിൽ ആളുടെ പേര് എംടി എന്ന് തന്നെ ആയിരിക്കുമല്ലോ! ലെജൻഡ് ❤️❤️

വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം.. സ്നേഹത്തോടെ..

***

പേടിയോടേ ഞാൻ തിരിഞ്ഞു കുളപ്പടവ് കയറാൻ തുടങ്ങി… പരിഭ്രമം… ഞാൻ അവളെ കൊന്നു എന്നെനിക്ക് തോന്നി.. അവൾ മരിച്ചാൽ… അല്ല.. അവളെ കൊല്ലണം എന്ന് ചിന്തിച്ചത് ഞാൻ അല്ലെ?

ഇല്ല.. പാടില്ല… അങ്ങനെ ഒന്നും പാടില്ല..

അത് ചിന്തിച്ചു തീർന്നതും ഞാൻ ഓടിച്ചെന്നു പടവിൽ കാലുകൾ കുത്തി ഉയരത്തിൽ ചാടി വെള്ളത്തിലേക്ക് ഊളിയിട്ടു..

സെക്കൻഡിൽ ഒരു മാത്രയിലാണ് ഞാൻ അടിയിൽ എത്തിയത്.. വേഗം കൈകൾ വീശി നോക്കി.. കണ്ടു.. അടിയിൽ വെളുത്ത ഫ്രോക്…

കൈ ഇട്ടു അടിക്കാൻ ശ്രമിക്കുന്ന പെണ്ണ്.. വാ തുറന്നു വെള്ളം കുടിക്കുന്നുണ്ട് അവൾ..

ഞാൻ അവളുടെ മുൻപിൽ എത്തിയതും അവളെന്നെ പിടിച്ചു താഴ്ത്താൻ നോക്കി.. നിന്നുകൊടുക്കാൻ പാടില്ല..
ഞാൻ അവളുടെ കയ്യിൽ പിടിച്ചു.. അവളെ തിരിച്ചശേഷം അവളുടെ മുടിക്കെട്ടിൽ പിടുത്തമിട്ടു… തിക്കുള്ള മുടിയാണ്…

വേഗം വലിച്ചു മുകളിലേക്ക് കാലുകൾ കൊണ്ട് ആഞ്ഞു തുഴഞ്ഞു… എന്തോ ഭാഗ്യത്തിന് അവളുടെ കാലുകളിൽ ആമ്പൽ കുടുങ്ങിയില്ല..

ശ്രമപെട്ട്‌ ഞാൻ അവളെ വലിച്ചു വശത്തേക്ക് തള്ളി കയറ്റി.. ഏറ്റവും താഴത്തെ പടവിൽ കിടത്തി.. അവളുടെ വയർ നന്നായി വീർത്തിരിക്കുന്നു.. വെള്ളം കുടിച്ചിട്ടുണ്ട്.. ഇവൾ മരിച്ചോ? ഞാൻ അവളുടെ ഡ്രസ്സ് പിടിച്ചു നേരെ ഇട്ടു… അവളുടെ മുഖത്തേക്ക് നോക്കി..

എന്റെ സംശയത്തിന്റെ മറുപടി ആയിട്ടാകാം.. അവൾ എടുത്തടിച്ചതുപോലെ വെള്ളം ശർദ്ധിച്ചു… ഞാൻ അവളുടെ തല ചെരിച്ചുവച്ചു വയറ്റിൽ മെല്ലെ അമർത്തി.. അതോടെ കൂടുതൽ വെള്ളം പുറത്തേക്ക് വന്നു… അല്പസമയം കൊണ്ട് അവൾ കുടിച്ച വെള്ളം ഒക്കെ ഛർദിച്ചു..

അവൾ മെല്ലെ കണ്ണുതുറന്നു എന്നെയൊന്ന് നോക്കി… ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടു അവൾ അവിടെ കിടന്നു.. ഞാൻ മെല്ലെ അവളുടെ മുടി ഒതുക്കിവച്ചു..

ഇതൊക്കെ അവൾ അച്ഛനോട് പറയുകയും ഇന്ന് അച്ഛൻ എന്നെ തല്ലിക്കൊല്ലും എന്ന് എനിക്ക് ഉറപ്പാണ്.. ഞാൻ മെല്ലെ ഒരു പടവിൽ ഇരുന്നു.. എനിക്ക് പേടി തോന്നി…

145 Comments

  1. DoNa ❤MK LoVeR FoR EvEr❤

    Dear MK,

    Veendum vanathil valare sandhosham athilupari e storiyum kollam veritta oranubhavam puthiya reethiyanallo nokkam adutha bagathinayi.

    With lots of love
    Dona

    1. ഡോണകുട്ടി.. ❤️❤️ സ്നേഹം ഉണ്ട്ട്ടോ.. കഴിഞ്ഞ ഭാഗം തന്ന കൊമെന്റ് വായിച്ചു.. പെരുത്ത് സ്നേഹം..
      പിന്നെ നിയോഗം 3 ശരിയാക്കാം.. അതിന് മുൻപേ സീസൺ 2 ഇവിടെ ഇടണമല്ലോ..
      സ്നേഹം ❤️❤️

  2. എങ്ങിനെ കഴിയുന്നു, ഇങ്ങനെയൊക്കെ ???

    1. എങ്ങനെ ?❤️സ്നേഹംട്ടോ

  3. Mk adipolii…. ഇനി അവൻറെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു………

    With love chikku ?????

    1. ഉടനെ അറിയാം ❤️?സ്നേഹം

  4. കൊള്ളാം powli ✨️?

  5. *വിനോദ്കുമാർ G*❤

    സൂപ്പർ ഒത്തിരി ഒത്തിരി സ്‌നേഹപുർവ്വം എംകെക്ക് ❤❤❤❤ സൂപ്പർ സ്റ്റോറി

  6. എന്താ പറയാ മനോഹരം 10 പേജ് a ഒള്ളുവെങ്കിലും ആസ്വദിച്ചു വായിച്ചു♥️♥️
    അവരുടെ ഫ്ലാഷ്ബാക്കിനായി ആകാംഷയോടെ കാത്തിരിക്കുന്ന♥️♥️?

    1. ഒത്തിരി സന്തോഷംട്ടോ.. സ്നേഹം ❤️?

  7. ചേട്ടായി ട്യൂഷൻ കഴിഞ്ഞു ക്ലാസ്സിൽ നിന്ന് ഇറങ്ങിയതും ഞാൻ കണ്ടത് ഈ കഥ ആണ് ഒന്നും നോക്കിയില്ല വീട്ടിലേക്ക് നടക്കുന്ന വഴി ഈ കഥ വായിച്ചു ???

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ??? എന്താ പറയ ഇന്ദുവിന്റെ പാസ്റ്റ് ഒക്കെ അറിഞ്ഞപ്പോൾ സങ്കടം ആയി??

    പിന്നെ സച്ചു അവന്റെ അച്ഛനെ പറ്റി പറഞ്ഞത് ഒക്കെ കേട്ടപ്പോ സങ്കടവും ദേഷ്യവും വന്നു ???

    പിന്നെ മാളുവിനും സച്ചുവിനും ഇടയിൽ എന്താണ് പറ്റിയത് എന്ന് അറിയാൻ കാത്തിരിക്കുന്നു….

    മാളുവിന്‌ ഒന്നും പറ്റില്ല എന്ന് അറിയാം അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം…

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❣️❣️

    1. ജൊനു.. സ്നേഹം..
      ചില ആളുകളുടെ ജീവിതം അങ്ങനെ ആണല്ലോ…
      അടുത്ത ഭാഗത്തിൽ എല്ലാം ക്ലിയർ ആകും.. സ്നേഹത്തോടെ ❤️

  8. ഇഷ്ടപ്പെട്ടു ?♥️..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  9. എൻ്റെ പൊന്നോ…മുത്തെ..❤️

    10 പേജ് ഉള്ളൂ എങ്കിൽ എന്താ.. അമ്മൊ അമ്മാതിരി ട്വിസ്റ്റ് ഒക്കെ തന്നുല്ലോ.. വായ്‌ചപ്പോ തീരല്ലേ എന്ന് പ്രാർത്ഥന ആയിരുന്നു..

    പിന്നെ ഇന്ദു.. എനിക്ക് ഇഷ്ടായി.. സഹോദരി ആവും എന്ന് കരുതി അദ്യ പാർട്ട് വായ്‌ചപോ.. പക്ഷേ ഈ പാർട്ടിൽ എൻ്റെ മുഖത്ത് ചിരി വന്നു.? കാരണം നിങ്ങള്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല.. നിങ്ങളോട് പണ്ട് എപ്പോഴോ ഞാൻ പറഞ്ഞതൊക്കെ കഥയിൽ വരുമോ എന്നും അറിയില്ല പക്ഷെ ഞാൻ അത് ആഗ്രഹിക്കും, പ്രതീക്ഷിക്കും.. എനിക്ക് അത് വേണം?.

    പിന്നെ അവൻ്റെ അച്ഛൻ.. എന്താ പറയാ സ്നേഹം അത് പുറത്ത് കാണിക്കാൻ അറിയണം അവനെ തല്ലാൻ മാത്രം ആണോ ഇയാള് അവൻ്റെ അടുത്ത് വരുന്നത് എന്ന എനിക്കും തോന്നി..

    പക്ഷേ ഞാൻ വിചാരിച്ച പോലെ ഒന്നും അല്ല കഥ ഈ പാർട്ട് മുൻപോട്ട് പോയത്.. വേറെ എന്തൊക്കെയോ വിചാരിച്ചു.. അത് നിങ്ങളോട് പറഞ്ഞപ്പോ കൊള്ളാമല്ലോ എന്നൊക്കെ പറഞ്ഞൂ.. ദുഷ്ടൻ വെറുതെ പറഞ്ഞതാ അല്ലേ.. വച്ചിട്ടുണ്ട് ഞാൻ?.

    പിന്നെ പിടുത്തം കിട്ടാത്തത് മാളു ആണ്. അവളുടെ ഫ്ലാഷ് ബാക് കൂടി പറയാമായിരുന്നു.. അവള് എന്താ ചെയ്തത് എന്ന് ഒരു പിടിയും കിട്ടുന്നില്ല..

    പിന്നെ ചെറിയ ചെറിയ moments അതൊക്കെ ഇഷ്ടമായി.. ❤️
    പകുതി കുടിച്ച ചായ അത് കുടിച്ച് രോമം എണീറ്റു എന്നവായ്ച്ചപ്പോ എൻ്റെ ദൈവമേ എൻ്റെ രോമം ആണ് പൊങ്ങിയത്..
    നിങൾ എഴുതുന്ന ചെറിയ വരികൾക്ക് പോലും അത്ര ഫീൽ ആണ്.

    അവൻ ദേവിയുടെ മുൻപിൽ പോയി നിൽകുമ്പോൾ മാളു വന്ന് അത് പറയുന്നത്.. കുഞ്ഞി മനസിൽ എന്ത് നോവ് ഉണ്ടാവും..

    പിന്നെ അവളുടെ ഫ്ലാഷ് back അതൊക്കെ നല്ലതായിരുന്നു.. അവൻ്റെ അച്ഛൻ ചെയ്തത് നല്ല കാര്യം പക്ഷേ അവളെ അനാഥാലയത്തിൽ കൊണ്ടുപോയി ആകും എന്ന് പറഞ്ഞു.. അങ്ങനെ ആകുമോ.. ഇപ്പോ അവളോട് ദേഷ്യം ഒന്നും ഇല്ലാല്ലോ.. ആക്കില്ല എന്ന് തന്നെയാണ് വിശ്വാസം..

    പിന്നെ അടുത്ത പാർട്ട് എന്നാണ്. പിന്നെ പോയി കഴിഞ്ഞ പാർട്ടിൽ reply താ. തിരക്കാണ് എന്ന് അറിയാം എന്നാലും എല്ലാം ദിവസവും നോക്കും. ഇതിനും വേണം.. സമയം കണ്ടെത്തണം കേട്ടോ.. ❤️

    പിന്നെ ഈ കഥ ഞാൻ കോപ്പി ചെയ്തു വെക്കും കേട്ടോ.. കഴിഞ്ഞ പാർട്ട് കോപ്പി ചെയ്ത് എടുത്ത് വച്ചിട്ടുണ്ട്..

    ആൻഡ് സോ ഹാപ്പി ?. ലവ് യു് ലിനു ഏട്ടാ..❤️❤️
    പിന്നെ എൻ്റെ ഹൃദയം പിടിച്ചോ❤️❤️❤️. താഴെ ഒന്നും ഇടല്ലെ?.

    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.
    സ്നേഹത്തോടെ❤️❤️

    1. ലവ് യു ടൂ.. ❤️
      ഒത്തിരി സന്തോഷം.. വിചാരിച്ചത് ഒക്കെ ഉണ്ടാകും.. (ആരും മരിച്ചില്ലെങ്കിൽ) ?
      ഈ പകുതി കുടിച്ച / കടിച്ച പരിപാടി ആദ്യം എനിക്ക് ഇൻട്രോ ചെയ്തത് ആനി ആണ്.. ? അതും ഇതിൽ ഉള്പെടുത്തിയെന്നു മാത്രം..
      അടുത്ത പാർട്ട്.. തിങ്കൾ എക്സാം ആണ്.. അത് കഴിഞ്ഞാൽ ഉണ്ടാകും.. ചിലപ്പോൾ വേഗം എഴുതും സമയം പോലെ..
      ഹാർട് കിട്ടി..
      സ്നേഹത്തോടെ ❤️

  10. എം. കെ,
    നൊമ്പരമുണർത്തുന്ന, കണ്ണുനീർ പടർത്തുന്ന ഭാഗങ്ങൾ വായിച്ചു തീർന്നപ്പോഴും അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു…

    1. ജ്വാല ഇവിടെ കണ്ടതിൽ സന്തോഷം…
      ചിലരുടെ ജീവിതം അങ്ങനെ ആണല്ലോ.. സ്നേഹത്തോടെ ❤️

  11. ഈ പാർട്ടും നന്നായിട്ടുണ്ട് ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ❤❤️

  12. ഈ പാർട്ടും മനോഹരമായിരുന്നു.മാളുവിനും സച്ചുവിനും ഇടയിൽ പൊറുക്കാൻ കഴിയാത്ത എന്തോ സംഭവങ്ങൾ ഉണ്ടായി എന്ന് വ്യക്തമായി… സച്ചുവിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാന് ആകാംഷയോടെ കാത്തിരിക്കുന്നു..ആശംസകൾ കാമുക??

    1. മാനൂസ്.. ഒത്തിരി സന്തോഷം..
      അവരുടെ ജീവിതത്തിൽ നടന്നത് അടുത്ത ഭാഗത്തിൽ ഉണ്ടാകും.. അത്ര എളുപ്പം പൊറുക്കാൻ കഴിയുന്നതും അല്ല..
      സ്നേഹം ❤️

  13. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Ee partum kollam. Oru nalla feel onde.next partinayi waiting

    1. ഒത്തിരി സ്നേഹംട്ടോ ❤️

  15. Ketti pooti vacha snehathino paisakko oru vilayum undavill enne parayunna kekarunde
    Ivideyum athupolathanne lle
    Indu aya mathi nayika indu thanne venam athalle nallathe
    Pinne malu athinte reason enthano entho

    1. പൈസ ഒക്കെ പിന്നെയല്ലേ വരൂ.. സ്നേഹം അല്ലെ വേണ്ടത്.. ❤️
      എല്ലാം ക്ലിയർ ആക്കംട്ടോ..
      സ്നേഹം ❤️

  16. അപ്പോ ഇന്ദുവാണ് നായിക……? ഇവിടുത്തെ ഇന്ദു അറിഞ്ഞോ എന്തോ…..?

    മാളു എന്താ ചെയ്തേ..ഇത്രക്ക് ദേഷ്യം വരാൻ മാത്രം……അവൻ പോകാൻ കാരണം അവളാണോ…..

    ഇന്ദു സഹോദരി ആല്ല ennarinjappo ഒരു സുഖം…… എന്തൊരു തന്തയാണ് അയാള്……. അവൻ ചോദിച്ചതിൽ ഒരു തെറ്റും ഇല്ല… ഒന്ന് snehikka പോലും ഇല്ലാതെ eppozhum തല്ലാൻ വന്നാൽ ആരായാലും ആയാലും ചോദിച്ച് പോകും…….?

    മാളു ഞെരമ്പ് മുറിച്ച്…അത്രക്ക് വിഷമം….? എന്തായാലും waiting for next part..

    സ്നേഹത്തോടെ..?????

    1. ഇന്ദു ആണല്ലോ നായിക.. എന്താകും എന്ന് കാണാം .. മാളു ജീവനോടെ ഉണ്ടേൽ കഥപറഞ്ഞു തരാംട്ടോ.. ?❤️
      ഇതുപോലെയുള്ള അപ്പന്മാരും ഉണ്ട്… പലവിധം അല്ലെ ആളുകൾ…
      സ്നേഹത്തോടെ ❤️❤️

  17. ശ്രീദേവി

    പിന്നെ, first like ഞാനാട്ടോ….

  18. ♥️♥️♥️

  19. ശ്രീദേവി

    കുറച്ചേ ഉണ്ടായിരുന്നുള്ളു എന്നാലും സംഭവം പൊളിച്ചു…. Waiting for next part

    1. സന്തോഷം.. സ്നേഹം ❤️

  20. എംകെ ബ്രോ ?? പിന്നെ കമന്റ്‌ ചെയ്യാം, ഞാൻ ഇപ്പോഴാ ഈ സ്റ്റോറി കാണുന്നെ….. ആദ്യം വായിക്കട്ടെ

    1. ഡിപിയിൽ ഡാർക്ക് എയ്ഞ്ചൽ ??

      1. എന്നെ കാണാൻ വന്നപ്പോ എടുത്തതാ….??

        1. സൂക്ഷിച്ചോ.. അവൾ അവയവ കച്ചവടം തുടങ്ങിയിട്ടുണ്ട് ?

          1. ഏയ്…എൻ്റെ സാധനങ്ങൾ ഒന്നും അവള് കൊണ്ട് പോവൂല…… ഞങ്ങള് തമ്മില് കാരിരുമ്പു കൊണ്ടുള്ള ബന്ധമാ

            ????

  21. അമരേന്ദ്ര ബാഹുമോൻ

    ??

    1. അമരേന്ദ്ര ബാഹുമോൻ

      First

Comments are closed.