പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764

ഞാൻ അവളെ നോക്കി.. അവൾ മുഖം കൊണ്ട് കാണിച്ചു..
അലെക്സിക്ക് സ്വർണകസവ് വച്ച സെറ്റ്‌ സാരി എടുക്കുകയാണ് സച്ചൂട്ടൻ… കണ്ണ് നനഞ്ഞു.. നിക്ക് എടുക്കാനില്ലല്ലോ…?

“നെന്റെ വാശിയ ഇതിനൊക്കെ.. ഇന്ദു പറയട്ടെ ഞാൻ ഒരു കൂട്ടം?”

അവൾ എന്നെ പിടിച്ചു ഒരു മൂലക്ക് ഇരുത്തി.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

“നമ്മൾ രണ്ടും കാരണാ അന്ന് അവന് അത്രക്ക് അടി കിട്ടിയേ.. അറിഞ്ഞോണ്ട് അല്ലേലും.. ന്നിട്ടും വന്നില്ലേ അവൻ? ക്ഷമിച്ചില്ലേ ന്നോട്.. നിന്നോട് എല്ലാം ഏറ്റു പറഞ്ഞില്ലേ ഇന്ദു? ന്നിട്ടും.. പാവണ്ട്.. ഒന്ന് ആലോചിച്ചുനൊക്ക്യെ? അവന്റെ നെഞ്ച് പൊടിയുണ്ടാവും.. ഓടി വന്നിട്ട്…”

മുഖം പൊത്തി കരഞ്ഞു.. അലറിക്കരയാൻ തോന്നി.. കുറ്റബോധം.. ഇത്ര നാളും പ്രേമം എന്ന് പറഞ്ഞിട്ട് അവനെ മനസിലാകീല്ലല്ലൊ.. ദേവീ…

“ഡീ കരയ്യാ നീ?”

അവൾ വേഗം മുഖം തുടച്ചു തന്നു.. ഒരുവിധത്തിൽ കരച്ചിൽ ഒതുക്കി..

“ഇഞ്ചു.. ആർ യു ഓക്കേ? “

അലക്സി അടുത്തേക്ക് വന്നു എന്റെ താടി പിടിച്ചു പൊക്കി ചോദിച്ചു.. അറിയാതെ കണ്ണ് വീണ്ടും നിറഞ്ഞു..

“യു ആർ ബ്യൂട്ടിഫുൾ.., ഇഞ്ചു..യു ഓക്കേ?

അവൾ വീണ്ടും ചോദിച്ചു, അവൾ അരുമയോടെ എന്റെ കവിളിൽ തലോടി നിറുകയിൽ ഒരു ഉമ്മതന്നപ്പോൾ എനിക്ക് അതിശയം ആണ് തോന്നിയത്…

“ഐ ആം ഓക്കേ… “

പുഞ്ചിരിച്ചു.. അതോടെ അവളും ഒന്ന് പുഞ്ചിരിച്ചു.. എല്ലാവരും ഡ്രസ്സ് എടുക്കുന്ന തിരക്കിലേക്ക് മാറിയപ്പോൾ ഞാൻ ഒന്ന് മാറി നിന്നു.. എന്തോ ആലോചിച്ചു ഒരു സെക്ഷനിലേക്ക് ചെന്നു.. പണ്ടേ ആഗ്രഹിച്ച കാര്യം..

സച്ചൂട്ടനു പാകമാകുന്ന കിളിപച്ച നിറമുള്ള കസവ് ഷർട്ടും സ്വർണകരയുള്ള മുണ്ടും വാങ്ങി.. അമ്മക്ക് ഒരു സാരിയും.. അത് കയ്യിൽ വച്ചു.. വേറെ ആരും ഒന്നും ചോദിച്ചില്ല.. അപ്പുവും മാളുവും പ്രണയനിമിഷങ്ങളിൽ ആണ്.. ഒരു നിമിഷം അസൂയതോന്നി..

വരണ്ടായിരുന്നു എന്ന് തോന്നി.. ഒറ്റപെട്ടതു പോലെ.. തുണി ഒക്കെ വാങ്ങി ഭക്ഷണം കഴിക്കാൻ കയറി.. അലെക്സിയെ കഴിപ്പിക്കുന്ന സച്ചുവിനെ ഒന്ന് നോക്കി.. മാളു കണ്ണിറുക്കി കാണിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചു.. നെഞ്ച് വേദനിക്കണു.. എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി..

വീട്ടിലേക്കുള്ള വഴിയിൽ പുറകിൽ പോയി ഇരുന്നു.. വഴിയിലേക്ക് കണ്ണും നട്ട്‌.. വീട്ടിൽ എത്തിയപ്പോൾ ആരോടും പറയാതെ നേരെ അകത്തേക്ക് പോയി റൂമിൽ കയറി.. ബെഡിൽ കിടന്നു കരഞ്ഞു… കുറെ നേരം… അങ്ങനെ ഒന്ന് മയങ്ങി..

240 Comments

  1. നിങ്ങൾ എഴുതുന്ന ഓരോ കഥയും എന്റെ നെഞ്ചിനാകത്ത് വെള്ളിടി പൊട്ടിക്കും അത്രക്ക് ഫീൽ ആണ് ആ കുളപ്പടവ് കാണുന്ന പോലെയാ തോന്നിയത്
    വാക്കുകൾ കിട്ടുന്നില്ല മുത്തേ നിങ്ങൾ വേറെ ലെവൽ ആണ്

  2. Orupad sneham❤️

  3. Dear mk umma… ningal oru jinnu aanu bhai..illenkil inganeyokke ezhuthaan pattumo..bro ezhuthiyathil vach ettavum super katha ithaanu..ithente opinion aanu tta … ningalod enik asooya undo annoru doubt…e sitel ningal MK alla MT aanu..EZHUTHINTE THAMBURAN,?♥️?♥️???????

  4. Sneham mathram mk

  5. ഇത് ഇപ്പൊ 5 തവണ ആയി വായിക്കുന്നു അത്രക്ക് ഇഷ്ടം ആയി mk ചേട്ടാ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    ഒരുപാട് ഇഷ്ടാണ് ഈ മായാജാലക്കാരനെയും അവൻ്റെ മാന്ത്രിക തൂലികയെയും..

    കഥ ഒരുപാട് ഇഷ്ടായി??

    ?????

  7. താങ്കളുടെ ഓരോ കഥയും ഞാൻ വായിച്ചു തുടഗിട്ടെ ഉള്ളു.
    ഇന്ന് ഈ കഥ വായിച്ചു മുഴുവൻ പാർട്ടും ഒറ്റ ഇരുപ്പിന്.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ബ്രോ മനസ് നിറഞ്ഞു.വല്ലാത്ത ഫീൽ ആണ്‌ ഓരോ വരിയും തരുന്നത്.
    ഞാൻ ഇതെവിടെ ആയിരുന്നു ഈ തകളുടെ കഥകൾ വൈകാതെ shee..
    എന്തുകൊണ്ടാണ് എല്ലാരും mk യുടെ ഫാൻ ആയതു ഇന്ന് ഈ കഥ കൊണ്ടുതന്നെ എനിക്കു മനസിലായി.
    ഒരു ഉറപ്പ് ഞാൻ പറയാം താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുകും.ഒറ്റ കഥകൊണ്ട് തന്നെ ഫാൻ ആയി മാറീട്ടോ.
    ഇത്രയും നല്ല ഒരു ഫീൽ തന്നതിനു താങ്ക്സ്.

Comments are closed.