പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1754

Views : 195559

“മ്മ്മ്.. പോകാം.. അമ്മയുടെ പിറന്നാൾ അല്ലെ.. കാര്യമായി ആഘോഷിക്കണം…”

“മ്മ്മ് മറന്നിട്ടില്ല അല്ലെ….”

“ഇല്ല.. നീയും അമ്മയും രണ്ടുപേരും എന്റെ ഓരോ കണ്ണുകൾ പോലെ അല്ലെ…”

“അപ്പോൾ അലെക്സിയോ?”

പ്രതീക്ഷിച്ച ചോദ്യം ആണ്… ഞാൻ അവളുടെ ചെവിയിൽ ആണ് മറുപടി കൊടുത്തത്..

“ഛീ….”

“ഉറങ്ങാം..? രാവിലെ എഴുന്നേൽക്കണ്ടേ നേരത്തെ?”

“മ്മ്ചും.. നിക്ക് ഉറങ്ങേണ്ട….”

അവളുടെ അധരങ്ങൾ എന്നെ തേടി വീണ്ടും വന്നു… പൂർവാധികം ശക്തിയോടെ… അതോടെ ഞാൻ വീണ്ടും അവളുടെ പെണ്ണിനെ ഉണർത്താനുള്ള ചുംബനങ്ങളോടെ അവളെ ഇറുക്കി കെട്ടിപിടിച്ചു… എന്റെ മാത്രം… മരണം വരെ…

****
വർഷങ്ങൾ കഴിഞ്ഞ്‌ ഒരു ദിവസം…

“ആരാ ഇന്ദുവിന്റെ ഹസ്ബൻഡ്?”

ചോദ്യം കേട്ടപ്പോൾ ഞാൻ ഓടിച്ചെന്നു…

“സിസ്റ്റർ…ഞാൻ.. ഞാൻ ആണ്…”

ആശങ്കയോടെ മറുപടി കൊടുത്തു…

“സുഖപ്രസവം ആയിരുന്നു.. പെൺകുട്ടിയാ…”

വേറെ ഒരു നേഴ്സ് ഒരു കൊച്ചുവാവയെ എന്റെ കയ്യിലേക്ക് തന്നു..

“ദേവീ… “

ഞാൻ നിറഞ്ഞകണ്ണുകളോടെ അവളെ വാങ്ങി. അമ്മ അടുത്തുവന്നു പുഞ്ചിരിയോടെ നിന്നു..

“നിക്കും കാണണം വാവയെ…”

അമ്മയുടെ കൈ പിടിച്ചു നിന്ന കൊച്ചുസുന്ദരി പറഞ്ഞപ്പോൾ ഞാൻ അവൾക്ക് വാവയെ കാണിച്ചുകൊടുത്തു… ഞങ്ങളുടെ ആദ്യ കണ്മണിയാണ് ആരാധ്യ.. രണ്ടര വയസ് ആയി..

“ഇതാ കണ്ടോ മോളു.. അനിയത്തി വാവ…”

അവൾ ആകാംഷയോടെ കൊച്ചിനെ നോക്കി ചിരിച്ചു.. അവളുടെ ഒരു പകർപ്പ് ആണ് രണ്ടുപേരും എന്നെനിക്ക് തോന്നി..

അവളെ റൂമിലേക്ക് മാറ്റിയപ്പോൾ ഞാൻ ചെന്നു.. മോൾ എന്റെ ഒക്കത്ത് ആയിരുന്നു…

ഇന്ദു ഒരു അമ്മയുടെ അഭിമാനത്തോടെ, സന്തോഷത്തോടെ അടുത്ത് കിടന്നു ഉറങ്ങുന്ന കൊച്ചുവാവയെ ചേർത്ത് പിടിച്ചു എന്നെയും മോളെയും നോക്കി പുഞ്ചിരിച്ചു.. ഒരു കൈ അവൾ എന്റെ വലത്തേ കയ്യിൽ കോർത്തിരുന്നു…

“ഒന്നും കൂടെ നോക്കണോ?”

ഞാൻ കുസൃതിയോടെ അവളോട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു..

“വേണോ? ആൺകുട്ടി കൂടെ? വേണോ വാവേ?”

ചിരിച്ചുകൊണ്ട് അവൾ എന്നോടും വാവയോടും ചോദിച്ചു.. അമ്മയുടെ ചിരി കേട്ടിട്ട് ആകണം.. ആ കൊച്ചു മാലാഖ നീലകണ്ണുകൾ ഒന്ന് തുറന്നു നോക്കി ഒന്ന് പുഞ്ചിരിച്ചു വീണ്ടും മയക്കത്തിലേക്ക് വീണു..

സംതൃപ്തിയോടെ ഞാൻ അത് നോക്കി.. അവളും..

അവസാനിച്ചു.. സ്നേഹത്തോടെ എംകെ ❤️

Recent Stories

240 Comments

  1. നിങ്ങൾ എഴുതുന്ന ഓരോ കഥയും എന്റെ നെഞ്ചിനാകത്ത് വെള്ളിടി പൊട്ടിക്കും അത്രക്ക് ഫീൽ ആണ് ആ കുളപ്പടവ് കാണുന്ന പോലെയാ തോന്നിയത്
    വാക്കുകൾ കിട്ടുന്നില്ല മുത്തേ നിങ്ങൾ വേറെ ലെവൽ ആണ്

  2. Orupad sneham❤️

  3. Dear mk umma… ningal oru jinnu aanu bhai..illenkil inganeyokke ezhuthaan pattumo..bro ezhuthiyathil vach ettavum super katha ithaanu..ithente opinion aanu tta … ningalod enik asooya undo annoru doubt…e sitel ningal MK alla MT aanu..EZHUTHINTE THAMBURAN,💛♥️💛♥️💛🧡💚🧡💚🧡💚

  4. Sneham mathram mk

  5. ഇത് ഇപ്പൊ 5 തവണ ആയി വായിക്കുന്നു അത്രക്ക് ഇഷ്ടം ആയി mk ചേട്ടാ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    ഒരുപാട് ഇഷ്ടാണ് ഈ മായാജാലക്കാരനെയും അവൻ്റെ മാന്ത്രിക തൂലികയെയും..

    കഥ ഒരുപാട് ഇഷ്ടായി🥰🥰

    💞💞💞💞💞

  7. താങ്കളുടെ ഓരോ കഥയും ഞാൻ വായിച്ചു തുടഗിട്ടെ ഉള്ളു.
    ഇന്ന് ഈ കഥ വായിച്ചു മുഴുവൻ പാർട്ടും ഒറ്റ ഇരുപ്പിന്.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ബ്രോ മനസ് നിറഞ്ഞു.വല്ലാത്ത ഫീൽ ആണ്‌ ഓരോ വരിയും തരുന്നത്.
    ഞാൻ ഇതെവിടെ ആയിരുന്നു ഈ തകളുടെ കഥകൾ വൈകാതെ shee..
    എന്തുകൊണ്ടാണ് എല്ലാരും mk യുടെ ഫാൻ ആയതു ഇന്ന് ഈ കഥ കൊണ്ടുതന്നെ എനിക്കു മനസിലായി.
    ഒരു ഉറപ്പ് ഞാൻ പറയാം താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുകും.ഒറ്റ കഥകൊണ്ട് തന്നെ ഫാൻ ആയി മാറീട്ടോ.
    ഇത്രയും നല്ല ഒരു ഫീൽ തന്നതിനു താങ്ക്സ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com