പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1754

Views : 195874

അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. ഇരുകവിളും പിടിച്ചു ഉമ്മ കൊടുത്തു..

“ദേവീ പൊന്നെ… ഉമ്മ…”

“ഞാൻ പറഞ്ഞത് കേട്ടോ നീ?”

ഞാൻ അവിടെ നിന്നും ഇറങ്ങി ഓടി…

“കിട്ടുമെടാ നിന്നെ…..”

പുറകിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു..

“മ്മ്മ് ഉവ്വ….”

ഞാൻ കുളപടവിലേക്ക് വന്നു… അവിടെ ഇരുന്നു… ഏകദേശം ഈ സമയത്താണ് ഞങ്ങൾ അന്ന് ഒളിച്ചു കളിച്ചത്.. അവളെ ചുംബിച്ചതും, പഴുതാര വീണതും… അന്ന് കിട്ടിയ അടിയും ചവിട്ടും… നെഞ്ചിൽ കുറെ നാൾ വേദന ഉണ്ടായിരുന്നു… മനസിന്റെ വേദന മാറില്ലല്ലോ..

ഒരു പാദസ്വര കിലുക്കം പുറകിൽ…. ഞാൻ തിരിഞ്ഞു നോക്കിയില്ല.. അവൾ മെല്ലെ മെല്ലെ വന്നു..

“സച്ചൂട്ടാ….?”

“കല്യാണം ഉറപ്പിച്ചോ?”

ഞാൻ എവിടെയും നോക്കാതെ ചോദിച്ചു..

“ന്തു? ആരുടെ?”

“നിന്റെ.. അല്ലാതെ ആരുടെ? നീയല്ലേ ഇവിടെ ഇഷ്ട്ടം പോലെ നല്ല പയ്യന്മാർ ഉണ്ടെന്നു പറഞ്ഞത്? അതാകുമ്പോ തിരിച്ചു പോകുന്നതിന് മുൻപേ കല്യാണം കൂടാമല്ലോ…”

അവൾ ഒന്നും മിണ്ടിയില്ല…

“ഞാൻ.. വെറുതെ… നിക്ക്….”

അവൾ മെല്ലെ പറഞ്ഞു…

“നല്ല സദ്യ വേണം എന്ന് അമ്മയോട് പറയണം.. കല്യാണ സദ്യ കഴിച്ചിട്ട് കുറെ നാളായി.. എന്ത് ചെയ്യൻ ആണ്? അമേരിക്കക്കാരൻ അല്ലെ?”

മെല്ലെ ഒന്ന് നോക്കി.. കണ്ണ് നിറച്ചു തലതാഴ്ത്തി നിൽക്കുകയാണ്..

“ന്നോട് ദേഷ്യം മാറീല ല്ലേ? ഷർട്ട് ഇട്ടല്ലോ…”

“ഓ അത് ഒരു ദിവസത്തേക്ക് അല്ലെ.. അന്ന് തല്ലി ഇറക്കിയപ്പോഴും കിളിപ്പച്ച അല്ലായിരുന്നോ.. അതിന്റെ ഓർമ്മക്ക് ആണ്…”

ഒരു അടക്കി പിടിച്ച തേങ്ങൽ ആണ് കേട്ടത്.. ഞാൻ ഒരു കൊച്ചു കല്ലെടുത്തു കുളത്തിലേക്ക് എറിഞ്ഞു.. നനുത്ത ഒരു ഓളം ഉണ്ടായി ആമ്പൽപൂക്കൾ മെല്ലെ തലയാട്ടി ചിരിച്ചു..

“ന്നോട് ക്ഷണിക്കണം.. അറിയാതെ പറ്റിയതാ.. പെട്ടെന്ന് കേട്ടപ്പോ.. ന്റെ ദേഷ്യം കണ്ടാ പതറിയേ ന്നു അറിയാ.. ന്നാലും… പാടില്ലായിരുന്നു.. തെറ്റാ സച്ചൂട്ടാ ഞാൻ ചെയ്തേ…. വേറെ ഒരാളും ഉണ്ടാവില്യ നിക്ക്.. ഈ മനസ്സിൽ അവൾക്കാ സ്ഥാനം ന്നു അറിയാ.. മലയാളി അല്ലാച്ചാലും നല്ല ചേർച്ചയാ.. നല്ലത് വരും സച്ചുട്ടനു.. പക്ഷെ മരണം വരെ സ്നേഹിക്കും നെന്നെ ഞാൻ.. അത്രക്ക് സ്നേഹിക്കാൻ ആർക്കും കഴീലാ.. നിക്ക് ഉറപ്പാ അത്.. ഉറപ്പാ നിക്ക്… ദേവീ ആണേ സത്യം…”

Recent Stories

240 Comments

  1. നിങ്ങൾ എഴുതുന്ന ഓരോ കഥയും എന്റെ നെഞ്ചിനാകത്ത് വെള്ളിടി പൊട്ടിക്കും അത്രക്ക് ഫീൽ ആണ് ആ കുളപ്പടവ് കാണുന്ന പോലെയാ തോന്നിയത്
    വാക്കുകൾ കിട്ടുന്നില്ല മുത്തേ നിങ്ങൾ വേറെ ലെവൽ ആണ്

  2. Orupad sneham❤️

  3. Dear mk umma… ningal oru jinnu aanu bhai..illenkil inganeyokke ezhuthaan pattumo..bro ezhuthiyathil vach ettavum super katha ithaanu..ithente opinion aanu tta … ningalod enik asooya undo annoru doubt…e sitel ningal MK alla MT aanu..EZHUTHINTE THAMBURAN,💛♥️💛♥️💛🧡💚🧡💚🧡💚

  4. Sneham mathram mk

  5. ഇത് ഇപ്പൊ 5 തവണ ആയി വായിക്കുന്നു അത്രക്ക് ഇഷ്ടം ആയി mk ചേട്ടാ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    ഒരുപാട് ഇഷ്ടാണ് ഈ മായാജാലക്കാരനെയും അവൻ്റെ മാന്ത്രിക തൂലികയെയും..

    കഥ ഒരുപാട് ഇഷ്ടായി🥰🥰

    💞💞💞💞💞

  7. താങ്കളുടെ ഓരോ കഥയും ഞാൻ വായിച്ചു തുടഗിട്ടെ ഉള്ളു.
    ഇന്ന് ഈ കഥ വായിച്ചു മുഴുവൻ പാർട്ടും ഒറ്റ ഇരുപ്പിന്.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ബ്രോ മനസ് നിറഞ്ഞു.വല്ലാത്ത ഫീൽ ആണ്‌ ഓരോ വരിയും തരുന്നത്.
    ഞാൻ ഇതെവിടെ ആയിരുന്നു ഈ തകളുടെ കഥകൾ വൈകാതെ shee..
    എന്തുകൊണ്ടാണ് എല്ലാരും mk യുടെ ഫാൻ ആയതു ഇന്ന് ഈ കഥ കൊണ്ടുതന്നെ എനിക്കു മനസിലായി.
    ഒരു ഉറപ്പ് ഞാൻ പറയാം താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുകും.ഒറ്റ കഥകൊണ്ട് തന്നെ ഫാൻ ആയി മാറീട്ടോ.
    ഇത്രയും നല്ല ഒരു ഫീൽ തന്നതിനു താങ്ക്സ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com