പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764

അവളെ ഒരുക്കുന്നത് അലെക്സിയും പാറുവും ആണ്.. അതും മാളുവിന്റെ വീട്ടിൽ.. അവളുടെ കൂട്ടുകാരികളും ഉണ്ട്.. ചെക്കനും പെണ്ണും ഒരുങ്ങി കഴിഞ്ഞാൽ അമ്പലത്തിൽ വച്ചേ കാണാൻ പാടുള്ളു പോലും…

ക്രീം നിറമുള്ള ഷർട്ടും സ്വർണ കരയുള്ള മുണ്ടും ഉടുത്തു.. മുടി ചീകി വൃത്തി ആയി താഴേക്ക് ചെന്നു.. അമ്മയിൽ നിന്നും അമ്മചിറ്റയിൽ നിന്നും അനുഗ്രഹം വാങ്ങി..

“ഒരു കാര്യം പറഞ്ഞാ മോനുട്ടൻ ദേഷ്യപെഡോ?”

അമ്മ പരിഭ്രമത്തോടെ ചോദിച്ചു… അമ്മ പറയാൻ പോകുന്നത് എന്താണെന്നു എനിക്ക് അറിയാം..

“വാ…”

ഞാൻ അമ്മയുടെ കൈ പിടിച്ചു അച്ഛന്റെ അസ്ഥിത്തറയിൽ എത്തി.. അമ്മ എന്നെ അതിശയത്തിൽ നോക്കി.. ഞാൻ ചിരിച്ചു..

ഒരു നിമിഷം ഞാൻ മൗനമായി നിന്നു..

“അച്ഛാ.. അങ്ങനെ വിളിക്കാൻ പോലും തോന്നുന്നില്ല.. പക്ഷെ നന്ദി.. എന്തിനാ എന്ന് ചോദിച്ചാൽ ആരും ഇല്ലാതിരുന്നവളെ ഈ വീട്ടിൽ കൊണ്ടുവന്നു ആശ്രയം കൊടുത്തതിന്.. അത് മാത്രമാണ് നിങ്ങൾ എനിക്ക് ചെയ്ത ഒരു കാര്യം.. എന്നെ അനുഗ്രഹിക്കാൻ ഞാൻ പറയുന്നില്ല.. വേണ്ട.. പക്ഷെ ആത്മാവ് എന്നൊരു വസ്തു ഉണ്ടെങ്കിൽ അവളെ അനുഗ്രഹിക്കണം… “

മനസ്സിൽ ആണ് ഇതൊക്കെ പറഞ്ഞത്. തിരിഞ്ഞു നടന്നു..

“നിനക്ക് വെറുപ്പുണ്ടോ അച്ഛനോട് കുട്ടി?”

അമ്മ ചോദിച്ചു…

“സ്നേഹിച്ചാൽ അല്ലെ അമ്മേ വെറുക്കാൻ കഴിയൂ?”

എന്റെ ചിരിയോടെയുള്ള ഉത്തരം കേട്ട് അമ്മ എന്തോ ആലോചിച്ചു.. അതിന് ശേഷം പുഞ്ചിരിച്ചു..

ഒരുമിച്ചു അമ്പലത്തിലേക്ക്.. അകത്തോട്ട് കയറി നിന്നു.. അധികം ആരെയും അറിയിച്ചിട്ടില്ല.. അപ്പു അവിടെ ഉണ്ടായിരുന്നു… ഒരേപോലെ ആണ് ഞങ്ങൾ വേഷം ധരിച്ചിരുന്നത്..

അല്പം കഴിഞ്ഞപ്പോൾ ഒരു കാറിൽ അവർ വന്നു.. രണ്ടു ദേവിമാർ ഒരുമിച്ചു ചുവന്നപട്ടിലും ആഭരണത്തിലും പൊതിഞ്ഞു വന്നപ്പോൾ അറിയാതെ നോക്കി നിന്നുപോയി..

താലി കഴുത്തിൽ ചാർത്തികൊടുത്തപ്പോൾ ഇനി മുതൽ ഈ നീലകണ്ണുകൾ എനിക്ക് സ്വന്തം എന്ന് മനസ്സിൽ പുഞ്ചിരിയോടെ ഓർത്തു..

രാത്രി നിറഞ്ഞ പാൽ ഗ്ലാസും ആയി വന്നു എന്റെ പെണ്ണ്.. ക്രീം നിറമുള്ള സാരിയും ഉടുത്തു..

അവൾ നാണത്തോടെ തലതാഴ്ത്തി നിന്നു.. ഇതിനെവിടുന്ന ഇതിനുമാത്രം നാണം എന്ന് ഞാൻ ഒന്ന് ആലോചിച്ചു..

240 Comments

  1. നിങ്ങൾ എഴുതുന്ന ഓരോ കഥയും എന്റെ നെഞ്ചിനാകത്ത് വെള്ളിടി പൊട്ടിക്കും അത്രക്ക് ഫീൽ ആണ് ആ കുളപ്പടവ് കാണുന്ന പോലെയാ തോന്നിയത്
    വാക്കുകൾ കിട്ടുന്നില്ല മുത്തേ നിങ്ങൾ വേറെ ലെവൽ ആണ്

  2. Orupad sneham❤️

  3. Dear mk umma… ningal oru jinnu aanu bhai..illenkil inganeyokke ezhuthaan pattumo..bro ezhuthiyathil vach ettavum super katha ithaanu..ithente opinion aanu tta … ningalod enik asooya undo annoru doubt…e sitel ningal MK alla MT aanu..EZHUTHINTE THAMBURAN,?♥️?♥️???????

  4. Sneham mathram mk

  5. ഇത് ഇപ്പൊ 5 തവണ ആയി വായിക്കുന്നു അത്രക്ക് ഇഷ്ടം ആയി mk ചേട്ടാ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    ഒരുപാട് ഇഷ്ടാണ് ഈ മായാജാലക്കാരനെയും അവൻ്റെ മാന്ത്രിക തൂലികയെയും..

    കഥ ഒരുപാട് ഇഷ്ടായി??

    ?????

  7. താങ്കളുടെ ഓരോ കഥയും ഞാൻ വായിച്ചു തുടഗിട്ടെ ഉള്ളു.
    ഇന്ന് ഈ കഥ വായിച്ചു മുഴുവൻ പാർട്ടും ഒറ്റ ഇരുപ്പിന്.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ബ്രോ മനസ് നിറഞ്ഞു.വല്ലാത്ത ഫീൽ ആണ്‌ ഓരോ വരിയും തരുന്നത്.
    ഞാൻ ഇതെവിടെ ആയിരുന്നു ഈ തകളുടെ കഥകൾ വൈകാതെ shee..
    എന്തുകൊണ്ടാണ് എല്ലാരും mk യുടെ ഫാൻ ആയതു ഇന്ന് ഈ കഥ കൊണ്ടുതന്നെ എനിക്കു മനസിലായി.
    ഒരു ഉറപ്പ് ഞാൻ പറയാം താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുകും.ഒറ്റ കഥകൊണ്ട് തന്നെ ഫാൻ ആയി മാറീട്ടോ.
    ഇത്രയും നല്ല ഒരു ഫീൽ തന്നതിനു താങ്ക്സ്.

Comments are closed.