പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1762

“ഇതെങ്ങോട്ടാ നിങ്ങളൊക്കെ?”

കണ്ണും തിരുമ്മി ചോദിച്ചു..

“നിങ്ങൾ അല്ല.. നമ്മൾ… അമ്പലത്തിൽ. വേഗം കുളിച്ചു എണീറ്റുവന്നെ.. പൂവാ…”

അവൾ എന്നെ വലിച്ചുപോക്കി.. ഞാൻ വേഗം തന്നെ കുളിച്ചു വന്നപ്പോൾ അവൾ ഒരു ഷർട്ടും മുണ്ടും ഇസ്തിരി ഇട്ടു വച്ചിരുന്നു..
ഇളം നീല ലിനൻ ഷർട്ട്.. വെള്ള കരയുള്ള മുണ്ടും..

ഉടനെ ഇറങ്ങി.. അപ്പു വണ്ടിയുമായി വന്നിരുന്നു.. അമ്പലത്തിലേക്ക്..

പണ്ട് പ്രാർത്ഥിച്ചു നിന്ന സ്ഥലം ആണ്.. ഒരു മാറ്റവും ഇല്ല.. ദേവിയുടെ മുൻപിൽ നിന്നു.. പണ്ടും വലിയ പരാതികൾ പറഞ്ഞിട്ടും ഒന്നും മിണ്ടാതിരുന്ന ആളെ ഞാൻ അല്പം പരിഭവത്തോടെയാണ് നോക്കിയത്..

പക്ഷെ അടുത്തേക്ക് നോക്കി.. കണ്ണടച്ച് കൈകൂപ്പി നിൽക്കുന്ന എന്റെ ഇന്ദു.. അവളുടെ മുഖത്ത് സന്തോഷം കളിയാടിയിരുന്നു.. ഞാൻ അപ്പുറത്തേക്ക് നോക്കി.. മാളുവും അപ്പുവും സന്തോഷത്തിൽ ആണ്.. കേശു മാത്രം ഇല്ല.. അവൻ ദൂരെയാണ് ജോലി..

ആമിയും അലെക്സിയും ക്ഷേത്രത്തിലെ കാഴ്ചകൾ കണ്ടു നിൽക്കുന്നു.. ആളുകൾ നോക്കുന്നുണ്ട് അവരെ..

തൊഴുതുകഴിഞ്ഞു ഞങ്ങൾ എല്ലാം ആൽത്തറയിൽ ഇരുന്നു.. അങ്ങനെ സംസാരിച്ചു..

***

രാവിലെ ഇഡലിയും സാമ്പാറും ചട്ണിയും കഴിക്കുകയായിരുന്നു ഞങ്ങൾ.. അവൾ എന്റെ അടുത്ത്.. ഒരു ഭാഗം മുറിച്ചു അവൾ കഴിച്ചശേഷം പകുതി ഇഡലി സാമ്പാറിൽ മുക്കി എന്റെ പാത്രത്തിൽ വച്ചു..

ഇനി അത് ഞാൻ കഴിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു സംതൃപ്തി വരും.. അത് കാണണം..

സ്നേഹിക്കുന്ന പെണ്ണിന്റെ ശരീരത്തിനെ ഒരിക്കലും ആദ്യം കീഴ്പ്പെടുത്തരുത്.. അവളുടെ മനസ് ആദ്യം കീഴ്പ്പെടുത്തുക.. പെണ്ണിന്റെ ഏറ്റവും വലിയ, അല്ലെങ്കിൽ അവളിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിധി ഉണ്ട്.. മാതൃത്വം.. അത് ഉണർത്തിയെടുക്കണം.. എന്നാൽ അവൾ അമ്മയും കാമുകിയും ഭാര്യയും കൂട്ടുകാരിയും ഒക്കെയായി മാറും..

“നിക്ക് ഇല്ലേ?”

ഒരു പിച്ചു കിട്ടി… ചിന്തയിൽ നിന്നും ഉണർന്നു ഞാൻ പകുതി കഴിച്ച ഇഡലി ഒരെണ്ണം എടുത്തു സാമ്പാറിൽ മുക്കി കൊടുത്തു.. അവൾ അത് ആസ്വദിച്ചു കഴിക്കുന്നതും നോക്കി അങ്ങനെ ഇരുന്നു… ഇതൊക്കെ ഈ കുട്ടികളിയും വച്ച് രോഗികളെ എങ്ങനെ ചികിൽസിക്കും എന്നൊരു സംശയം കൂടെ എനിക്ക് വന്നു..

***

അതിരാവിലെ എഴുന്നേറ്റു.. ഇന്ന് അവൾ എന്റെ ആകുന്ന ദിവസമാണ്.. കുളിച്ചു ഒരുങ്ങി.. ഒരുക്കാൻ മുൻപിൽ അമേലിയയും, കേശുവും ആയിരുന്നു..

240 Comments

  1. നിങ്ങൾ എഴുതുന്ന ഓരോ കഥയും എന്റെ നെഞ്ചിനാകത്ത് വെള്ളിടി പൊട്ടിക്കും അത്രക്ക് ഫീൽ ആണ് ആ കുളപ്പടവ് കാണുന്ന പോലെയാ തോന്നിയത്
    വാക്കുകൾ കിട്ടുന്നില്ല മുത്തേ നിങ്ങൾ വേറെ ലെവൽ ആണ്

  2. Orupad sneham❤️

  3. Dear mk umma… ningal oru jinnu aanu bhai..illenkil inganeyokke ezhuthaan pattumo..bro ezhuthiyathil vach ettavum super katha ithaanu..ithente opinion aanu tta … ningalod enik asooya undo annoru doubt…e sitel ningal MK alla MT aanu..EZHUTHINTE THAMBURAN,?♥️?♥️???????

  4. Sneham mathram mk

  5. ഇത് ഇപ്പൊ 5 തവണ ആയി വായിക്കുന്നു അത്രക്ക് ഇഷ്ടം ആയി mk ചേട്ടാ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    ഒരുപാട് ഇഷ്ടാണ് ഈ മായാജാലക്കാരനെയും അവൻ്റെ മാന്ത്രിക തൂലികയെയും..

    കഥ ഒരുപാട് ഇഷ്ടായി??

    ?????

  7. താങ്കളുടെ ഓരോ കഥയും ഞാൻ വായിച്ചു തുടഗിട്ടെ ഉള്ളു.
    ഇന്ന് ഈ കഥ വായിച്ചു മുഴുവൻ പാർട്ടും ഒറ്റ ഇരുപ്പിന്.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ബ്രോ മനസ് നിറഞ്ഞു.വല്ലാത്ത ഫീൽ ആണ്‌ ഓരോ വരിയും തരുന്നത്.
    ഞാൻ ഇതെവിടെ ആയിരുന്നു ഈ തകളുടെ കഥകൾ വൈകാതെ shee..
    എന്തുകൊണ്ടാണ് എല്ലാരും mk യുടെ ഫാൻ ആയതു ഇന്ന് ഈ കഥ കൊണ്ടുതന്നെ എനിക്കു മനസിലായി.
    ഒരു ഉറപ്പ് ഞാൻ പറയാം താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുകും.ഒറ്റ കഥകൊണ്ട് തന്നെ ഫാൻ ആയി മാറീട്ടോ.
    ഇത്രയും നല്ല ഒരു ഫീൽ തന്നതിനു താങ്ക്സ്.

Comments are closed.