പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764

എന്റെ നേരെ പടവുകൾ ചാടി ഇറങ്ങി അലറിക്കൊണ്ട് വരുന്നവളെ ഞാൻ നോക്കി.. ഓടി അലച്ചു വന്നവൾ കാലുതെറ്റി പറന്നു വന്നതുപോലെ ഇടിച്ചത് എന്റെ നെഞ്ചിൽ ആണ്..

“ന്റെ ദേവീ….”

അവളുടെ കരച്ചിൽ മാത്രം കേട്ടു..

അപ്പോഴേക്കും അവൾ എന്നെയുംകൊണ്ട് വെള്ളത്തിലേക്ക് അലച്ചുവീണിരുന്നു.. വീഴ്ചയുടെ ശക്തിയിൽ അങ്ങ് അടിത്തട്ട് വരെ എത്തി… അവൾ എന്റെ കുർത്തയിൽ പിടിച്ചു വലിച്ചു.. കണ്ണൊക്കെ മിഴിഞ്ഞു ഇരിക്കുന്നുണ്ട്..

അവൾക്ക് വെള്ളം പേടിയാണ്.. ഞാൻ മുൻപോട്ട് പടർന്ന അവളുടെ മുടിയിൽ പിടിച്ചു വലിച്ചുപോക്കി.. അവളുടെ നഖങ്ങൾ എന്റെ ദേഹത്ത് എവിടെയൊക്കയോ ഉരഞ്ഞിരുന്നു..

എന്നാലും അവളെയും കൊണ്ട് പടവിൽ കയറി അവിടെ ഇരുത്തി.. കുനിഞ്ഞു ഇരുന്നു ചുമക്കുന്ന പെണ്ണിനെ നോക്കി.. അല്പം ദേഷ്യത്തോടെ..

കുളത്തിൽ മുക്കി കൊല്ലാൻ ആണോ?”

അല്പം ദേഷ്യത്തിൽ ചോദിച്ചു..

“ഞാൻ.. നിക്ക്….”

പറഞ്ഞു തീരും മുൻപേ അവൾ ചുമച്ചുകൊണ്ടു കുറെ വെള്ളം ശർദ്ധിച്ചു.. അതിനിടക്ക് ഇവൾ ഇത്രക്ക് വെള്ളം കുടിച്ചോ?

ഞാൻ അവളെ എഴുന്നേൽപ്പിച്ചു കുറച്ചു മുകളിൽ ഇരുത്തി.. പുറം തടവി കൊടുത്തു.. അഞ്ചു മിനുട്ടോളം ആയപ്പോൾ അവൾ ഓക്കേ ആയി.. മെല്ലെ കലങ്ങിയ കണ്ണുകൾ വച്ചു ഒന്ന് പാളി നോക്കി എന്നെ..

എനിക്ക് ചിരി വന്നു.. വന്നു എന്നല്ല ചിരിച്ചു.. അത് കണ്ടു അവൾ മുഖം കുത്തിവീർപ്പിച്ചു എങ്കിലും ഏതോ ഒരു നിമിഷത്തിൽ അവളും ചിരിച്ചു..
എന്നോട് ചേർന്ന് ഇരുന്നു അവളെന്നെ ചേർത്തുപിടിച്ചു പൊട്ടി പൊട്ടി ചിരിച്ചു..

ചിരി നിർത്തി ഞാൻ എഴുന്നേറ്റ് താഴേക്ക് ചെന്നു.. ഒരു ആമ്പൽ പറിച്ചെടുത്തു.. മെല്ലെ ഒരു ചിരിയോടെ മുകളിലേക്ക് നടന്നു..

“നിന്നെപ്പിടിച്ചു പൊട്ടകിണറ്റിൽ ഇടാൻ തോന്നി എങ്കിലും പ്രണയിച്ചു പോയി നിന്നെ.. അന്ന് തുറന്നു പറഞ്ഞത് ഒന്നും മറക്കാൻ കഴിയാഞ്ഞിട്ടാണ് നിന്നോട്.. അലക്സി ആണ് ഇതിനൊക്കെ മുൻകൈ എടുത്തതും.. ഷി വാണ്ട്സ് മി റ്റു ബി യുവർസ്‌… ഇങ്ങോട്ട് പറഞ്ഞു വിട്ടപ്പോൾ തന്നെ അവൾ പറഞ്ഞിരുന്നു ഇതിനെയും കൊണ്ടല്ലാതെ അങ്ങോട്ട് വരണ്ട എന്ന്…
എന്നും ഉണ്ടായിരുന്നെടീ നീ മനസ്സിൽ.. യെസ് ഐ ലവ് യു.. എന്നും ഉണ്ടാകും ഇനി.. വേണം നിന്നെ എനിക്ക്….,”

അത് പറഞ്ഞു അവളുടെ മുൻപിൽ മുട്ടുകുത്തി ഞാൻ കുർത്തയുടെ പോക്കറ്റിൽ നിന്നും ഒരു കൊച്ചു ബോക്സ് എടുത്തു തുറന്നു.. അവളുടെ കൈവിരലിൽ അണിയിക്കാൻ വാങ്ങിയ വജ്രമോതിരം…

240 Comments

  1. നിങ്ങൾ എഴുതുന്ന ഓരോ കഥയും എന്റെ നെഞ്ചിനാകത്ത് വെള്ളിടി പൊട്ടിക്കും അത്രക്ക് ഫീൽ ആണ് ആ കുളപ്പടവ് കാണുന്ന പോലെയാ തോന്നിയത്
    വാക്കുകൾ കിട്ടുന്നില്ല മുത്തേ നിങ്ങൾ വേറെ ലെവൽ ആണ്

  2. Orupad sneham❤️

  3. Dear mk umma… ningal oru jinnu aanu bhai..illenkil inganeyokke ezhuthaan pattumo..bro ezhuthiyathil vach ettavum super katha ithaanu..ithente opinion aanu tta … ningalod enik asooya undo annoru doubt…e sitel ningal MK alla MT aanu..EZHUTHINTE THAMBURAN,?♥️?♥️???????

  4. Sneham mathram mk

  5. ഇത് ഇപ്പൊ 5 തവണ ആയി വായിക്കുന്നു അത്രക്ക് ഇഷ്ടം ആയി mk ചേട്ടാ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    ഒരുപാട് ഇഷ്ടാണ് ഈ മായാജാലക്കാരനെയും അവൻ്റെ മാന്ത്രിക തൂലികയെയും..

    കഥ ഒരുപാട് ഇഷ്ടായി??

    ?????

  7. താങ്കളുടെ ഓരോ കഥയും ഞാൻ വായിച്ചു തുടഗിട്ടെ ഉള്ളു.
    ഇന്ന് ഈ കഥ വായിച്ചു മുഴുവൻ പാർട്ടും ഒറ്റ ഇരുപ്പിന്.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ബ്രോ മനസ് നിറഞ്ഞു.വല്ലാത്ത ഫീൽ ആണ്‌ ഓരോ വരിയും തരുന്നത്.
    ഞാൻ ഇതെവിടെ ആയിരുന്നു ഈ തകളുടെ കഥകൾ വൈകാതെ shee..
    എന്തുകൊണ്ടാണ് എല്ലാരും mk യുടെ ഫാൻ ആയതു ഇന്ന് ഈ കഥ കൊണ്ടുതന്നെ എനിക്കു മനസിലായി.
    ഒരു ഉറപ്പ് ഞാൻ പറയാം താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുകും.ഒറ്റ കഥകൊണ്ട് തന്നെ ഫാൻ ആയി മാറീട്ടോ.
    ഇത്രയും നല്ല ഒരു ഫീൽ തന്നതിനു താങ്ക്സ്.

Comments are closed.