പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764

സെറ്റ് സാരി ഉടുത്തു നിൽക്കുന്ന അലക്സി.. വളരെ നന്നായി ചേരുന്നുണ്ട് അവൾക്ക്.. സാരിയിൽ അതിസുന്ദരി.. ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒന്ന് ചുംബിച്ചു.. അവൾക്ക് നാണം വന്നു..

“ഇഞ്ചു ഹെൽപ്ഡ് മി….”

അത് കേട്ടപ്പോൾ എനിക്ക് ചിരി ഒതുക്കാൻ ആയില്ല. ഇന്ദുവിനെ അവൾ ഇഞ്ചു എന്നാണ് വിളിക്കുന്നത്…. അമേലിയ കൂടെ വന്നു.. അവളും സെറ്റ് സാരി ആണ്.. പാറു.. അവളും അതെ..

ഇന്ന് എല്ലാവരും കൂടെ പൂക്കളം ഇടണം എന്ന് പറഞ്ഞിരുന്നു.. പെണ്ണുങ്ങൾ താഴേക്ക് പോയപ്പോൾ ഞാനും ചെന്നു.. എല്ലാവരും ഉമ്മറത്താണ്..

ചെന്നപ്പോൾ എല്ലാവരും ഒരുനിമിഷം എന്നെ നോക്കി.. അതിന് ശേഷം മിറ്റത്ത് ഇരുന്നു പൂക്കൾ നിരത്തുന്ന ഇന്ദുവിനെയും.. അമ്മയുടെ മുഖത്തും അമ്മചിറ്റയുടെ മുഖത്തും കള്ളച്ചിരി വിടർന്നത് ഞാൻ കണ്ടില്ല എന്ന് നടിച്ചു..

എല്ലാവരും പൂക്കൾ നിരത്തി.. കുറെ ഫോട്ടോകൾ എടുത്തു.. ഇടക്ക് എപ്പോഴോ എന്റെയും അവളുടെയും കണ്ണുകൾ ഇടഞ്ഞു… ആ നോട്ടം.. അതെന്നെ അല്പം പതറിച്ചു..

അമ്മ എന്നെ അരികത്ത് നിർത്തി ഫോട്ടോക്ക് പോസ് ചെയ്തു.. എടുക്കുന്നതിന് മുൻപേ അമ്മ അവളെയും വിളിച്ചു മറുവശത്ത് നിർത്തി… അലക്സി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..

ഊഞ്ഞാലാട്ടവും കളികളും ആയി ഓണം മുന്നേറിക്കൊണ്ടിരുന്നു..

അവൾ ഊഞ്ഞാലിൽ ഇരുന്നു പൊട്ടിചിരിച്ചുകൊണ്ടു ആടുന്നത് കണ്ടപ്പോൾ പരിസരം മറന്നു നോക്കിനിന്നു.. ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും അവളുടെ ചിരി മാറി…

വിഭവസമൃദ്ധമായ സദ്യ ആയിരുന്നു.. ഞാൻ മനഃപൂർവം അലെക്സിയെ പിടിച്ചു അടുത്തിരുത്തി.. അവൾക്ക് കാണിച്ചു കൊടുത്തു എങ്ങനെ കഴിക്കണം എന്ന്.. ഉണ്ടകണ്ണുകൾ അതൊക്കെ നോക്കുന്നുണ്ടായിരുന്നു.. സങ്കടത്തോടെ.. കണ്ടില്ല എന്ന് നടിച്ചു..

കഴിച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അവളുടെ ഇലയിൽ ഒന്ന് ഉടക്കി.. കണ്ണ് നിറഞ്ഞു തുളുമ്പി.. ഞാൻ പോലും അറിയാതെ..

പകുതി കഴിച്ച പഴം, പപ്പടം, കായ വറുത്തത് കുറച്ചു, പായസം പകുതി കുടിച്ചതും ഇലയുടെ ഒരു ഭാഗത്തു വച്ച് അതിൽ വിരലുകൊണ്ട് വട്ടം വരക്കുന്നവളെ ഞാൻ കണ്ടു.. നിറഞ്ഞ കണ്ണുകളോടെ..
വേഗം എഴുന്നേറ്റു… കൈകഴുകി… മെല്ലെ ഉമ്മറത്ത് ചെന്നിരുന്നു.. നെഞ്ച് വേദനിക്കുന്നു.. അവളുടെ സങ്കടം എന്റെയും സങ്കടം അല്ലെ?

“മോനുട്ടാ…. “

അമ്മചിറ്റ ആണ്.. അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു ഉമ്മവച്ചു.. ഞാൻ തിരിച്ചും…

“പിണക്കങ്ങൾ ഒക്കെ മാറ്റാൻ അല്ലെ കുട്ടാ നിന്നെ വിട്ടത്? എന്നിട്ട് ഇപ്പോൾ.. ആ കൊച്ചു വല്ലാതെ സങ്കടപെടുന്നുണ്ട്…”

240 Comments

  1. നിങ്ങൾ എഴുതുന്ന ഓരോ കഥയും എന്റെ നെഞ്ചിനാകത്ത് വെള്ളിടി പൊട്ടിക്കും അത്രക്ക് ഫീൽ ആണ് ആ കുളപ്പടവ് കാണുന്ന പോലെയാ തോന്നിയത്
    വാക്കുകൾ കിട്ടുന്നില്ല മുത്തേ നിങ്ങൾ വേറെ ലെവൽ ആണ്

  2. Orupad sneham❤️

  3. Dear mk umma… ningal oru jinnu aanu bhai..illenkil inganeyokke ezhuthaan pattumo..bro ezhuthiyathil vach ettavum super katha ithaanu..ithente opinion aanu tta … ningalod enik asooya undo annoru doubt…e sitel ningal MK alla MT aanu..EZHUTHINTE THAMBURAN,?♥️?♥️???????

  4. Sneham mathram mk

  5. ഇത് ഇപ്പൊ 5 തവണ ആയി വായിക്കുന്നു അത്രക്ക് ഇഷ്ടം ആയി mk ചേട്ടാ

  6. യക്ഷി ഫ്രം ആമ്പൽക്കുളം

    ഒരുപാട് ഇഷ്ടാണ് ഈ മായാജാലക്കാരനെയും അവൻ്റെ മാന്ത്രിക തൂലികയെയും..

    കഥ ഒരുപാട് ഇഷ്ടായി??

    ?????

  7. താങ്കളുടെ ഓരോ കഥയും ഞാൻ വായിച്ചു തുടഗിട്ടെ ഉള്ളു.
    ഇന്ന് ഈ കഥ വായിച്ചു മുഴുവൻ പാർട്ടും ഒറ്റ ഇരുപ്പിന്.
    എന്താണ് പറയേണ്ടത് എന്ന് അറിയില്ല ബ്രോ മനസ് നിറഞ്ഞു.വല്ലാത്ത ഫീൽ ആണ്‌ ഓരോ വരിയും തരുന്നത്.
    ഞാൻ ഇതെവിടെ ആയിരുന്നു ഈ തകളുടെ കഥകൾ വൈകാതെ shee..
    എന്തുകൊണ്ടാണ് എല്ലാരും mk യുടെ ഫാൻ ആയതു ഇന്ന് ഈ കഥ കൊണ്ടുതന്നെ എനിക്കു മനസിലായി.
    ഒരു ഉറപ്പ് ഞാൻ പറയാം താങ്കളുടെ എല്ലാ കഥകളും ഞാൻ വായിച്ചിരുകും.ഒറ്റ കഥകൊണ്ട് തന്നെ ഫാൻ ആയി മാറീട്ടോ.
    ഇത്രയും നല്ല ഒരു ഫീൽ തന്നതിനു താങ്ക്സ്.

Comments are closed.