പെങ്ങൾ [നൗഫു] 1695

വരുമെന്ന് തന്നെ ആയിരുന്നു എന്റെ മനസിൽ.. പക്ഷെ ഇത്ത വന്നില്ല.. അളിയനും വന്നില്ല.. മക്കൾ വന്നു പോയി… പേരിന് എന്ന പോലെ..

എന്റെ വാശി ആയിരിക്കാം തൊട്ടടുത്ത മാസത്തിൽ നിശ്ചയിച്ച മോളെ കല്യാണം ഞാൻ ഇത്തയെ വിളിച്ചില്ല…

പിന്നീടുള്ള മിണ്ടാട്ടം നിൽക്കാൻ അതായിരുന്നു കാരണം..

മോളോ മരുമകനോ ഇത്തയുടെ വീട്ടിലേക് പോകുന്നത് പോലും ഞാൻ വിലക്കി..

പിന്നെയും ജീവിതം മുന്നോട്ട് തന്നെ പോയി.. ബന്ധുക്കളുടെ വീട്ടിൽ എവിടേലും കല്യാണം ഉണ്ടേൽ അവളുണ്ടെൽ തന്നെ കാണാത്ത പോലെ ഞാനും ഇത്തയും മാറി മാറി നടന്നു…

അങ്ങനെ ഇരിക്കെയാണ് ഒരു കുടുംബ ട്രിപ്പ്‌ മക്കൾ എല്ലാരും കൂടേ ഒരു ഗ്രൂപ്പ്‌ എല്ലാം ഉണ്ടാക്കി പ്ലാൻ ചെയ്യുന്നത്…

നാല്പത് ദിവസം മുന്നേ മരിക്കാൻ പോകുന്നവന്റെ മുന്നിൽ അടയാളമായി പലതും പ്രത്യക്ഷ പെടുകയും… നാം അറിയാത്ത കുറെ ആളുകൾ നമുക്ക് ചുറ്റിലുമുണ്ടാവുമെന്ന് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്..

അങ്ങനെ ഒരു ചിന്ത മനസ്സിൽ നിറഞ്ഞിരിക്കുന്ന സമയം…

മക്കൾ ട്രിപ്പ്‌ പോകുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്കായിരുന്നു പോകാൻ കൂടുതൽ ഉന്മേഷം… ഞാൻ തന്നെ എല്ലാത്തിനും മുന്നിൽ നിന്നു,.. പോകാനുള്ള ട്രാവലറും വേണ്ട സജീകരണങ്ങളും എല്ലാം എടി പടി എന്ന പോലെ യായിരുന്നു..

അതാണ് കുറച്ചു മുന്നേ കഴിഞ്ഞ നിമിഷങ്ങൾ..

അവൾ എന്നേ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ഞാൻ പണ്ടുള്ള എന്റെ ഇത്തയുടെ മകനെ പോലെ യായി.. അവളെനിക് ഉമ്മയും..

കുടിച് പകുതി യായ ചായ ഗ്ലാസ് ഞാൻ അവൾക് നേരെ നീട്ടിയപ്പോൾ അവൾ അത് വാങ്ങി ഒരു മുറുകു കുടിച്ചു..

“എടാ ഇതിൽ മധുരം ഇല്ലല്ലോ..”

അവൾ ചായ ഇറക്കുവാൻ കഴിയാതെ എന്നോട് ചോദിച്ചു….

“കുറച്ചു കാലമായി ഷുഗറിന്റെ പിടിയിലാണ് ഇത്ത…”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ട്രിപ്പ്‌ കഴിഞ്ഞു പോരുമ്പോൾ അവൾ എന്റെ കൂടേ തന്നെ ഇരുന്നു.. പണ്ടത്തെ ഓരോ കാര്യങ്ങൾ മതി വരുവോളം ഞങ്ങൾ സംസാരിച്ചു..

ഇന്നെന്റെ വീട്ടിലേക് വരുമോ എന്നുള്ള ചോദ്യത്തിന് ഒരു ദിവസമല്ല കുറെ ദിവസം നിൽക്കാൻ ഞാൻ ഉടനെ വരുന്നുണ്ടെന്നായിരുന്നു അവളുടെ മറുപടി..

++++

ഇന്നാണ് എന്റെ ഇത്ത എന്നോട് പറഞ്ഞ ആ ദിവസം.. എന്റെ കൂടേ കുറെ ദിവസം നിൽക്കാമെന്ന് പറഞ്ഞ ദിവസം..

ഇത്ത നിന്നു.. നാല്പത് ദിവസം…

പക്ഷെ അവളുടെ കുഞ്ഞനുജനായി മകനായി നിൽക്കാൻ ഞാൻ ഇല്ല… വെള്ള തുണിയിൽ പൊതിഞ്ഞ എന്റെ മുഖം ആരോ തുറന്നപ്പോൾ ഞാൻഇത്തയെ കണ്ടു..

എന്നേ ഒരുപാട് നേരം കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അവളുടെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുള്ളികൾ എന്നോടുള്ള സ്നേഹം ആയിരിക്കാം…

എന്റെ അരികിലേക് വന്നു എന്റെ നെറ്റി തടത്തിൽ അവസാനമായി അവളുടെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിൽ ഇറ്റി…

14 Comments

  1. Story super nalla shayli

  2. നല്ല ടച്ചിങ് ആയ കഥ

  3. സൂപ്പർ നല്ല ഫീൽ ….. കോപി ചെയ്ത് ഫാമിലി ഗ്രൂപ്പിൽ ഇടേണ്ട ഐറ്റം …
    കുടുംബങ്ങളിൽ നമ്മൾ നിസാരവൽക്കരിക്കുന്ന ചെറിയ കാര്യങ്ങൾ പിന്നെ ബന്ധങ്ങളെ തന്നെ എങ്ങനെ അകറ്റുമെന്നതിൻ്റെ നേർകാഴ്ച്ച …. എല്ലാത്തിലും ഉപരി സമയം ഒന്നിനെയും കാത്തിരിക്കില്ല എന്ന ഓർമ്മപ്പെടുത്തലും ….

    പിന്നെ ബ്രോ “ഉമ്മാൻ്റെ നിക്കാഹ്” ഒന്ന് പൂർത്തിയാക്ക്

  4. നിധീഷ്

    വന്ന്.. വന്ന്… താൻ എല്ലാരേം കരയിക്കുവാണല്ലോ….. ???

  5. ഇക്കോ പൊളിച്ചു കുടുംബ ബന്ധത്തെ ഓർമിപ്പിക്കുന്ന കഥ വളരെ ഇഷ്ടായി നിങ്ങൾ നിർത്തി പോയില്ലല്ലോ അല്ലേ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Oombiya kadha eduthonda poda maire

    1. വീട്ടിൽ ഉള്ളവർക് എല്ലാം സുഖം തന്നെ അല്ലേ.. അളിയാ

    2. മറുപടി പറഞ്ഞാൽ കുറച്ച് അധികമാവും …. പുല്ലൂട്ടിയിലെ നായിൻ്റെ സ്വഭാവം എടുക്കാതെ കൊണ്ട് പോടേയ്

  8. Polichu machane….adipoli

  9. മിന്നൽ മുരളി

    എഴുതിയ കഥ പൂർത്തിയാക്കി ഭായ്

    1. ആർക്കാണ് ബ്രോ നിർബന്ധം ???

  10. Good ?. Again came thanks…

    1. താങ്ക്യൂ ???

Comments are closed.