പെങ്ങൾ [നൗഫു] 1823

പെങ്ങൾ

Author : നൗഫു

 

പെങ്ങൾ

തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നിട്ടും അവൾ ഇങ്ങോട്ട് വന്നു മിണ്ടട്ടെ എന്നായിരുന്നു എന്റെ മനസ് ചൊല്ലി കൊണ്ടിരുന്നത്,…

എനിക്കെന്തോ എന്നിട്ടും എന്റെ ഹൃദയം വല്ലാതെ പിടക്കുന്നത് പോലെ…

“ഞങ്ങൾ കുടുംബം മൊത്തത്തിൽ ഒരു ഉല്ലാസ യാത്ര വന്നതായിരുന്നു ഊട്ടിയിലെക്..”

മുന്നിലേക്ക് ഇനി വല്ലാതെ ഇല്ലന്ന്,… ആരോ ഇടക്കിടെ മനസിൽ പറയുന്നത് കൊണ്ട് തന്നെ ഭൂമിയിലെ കുടുംബത്തോടപ്പമുള്ള നിമിഷങ്ങൾ ആനന്ദ മാകുവാനായി മക്കളുടെയും പേരക്കുട്ടികളുടെയും കൂടേ കൂടിയതാണ്..…

എല്ലാവരും ചായ കുടിക്കുന്നതിന് ഇടയിൽ… ഞാൻ ഒറ്റക് ചായ കുടിച്ചു ഇരിക്കുന്നിടത്തേക് എന്റെ പെങ്ങൾ വന്നു…

അവൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാതെ ഞാൻ അവളെ നോക്കി…

എന്റെ കണ്ണിലേക്കു കുറച്ചു നിമിഷം ഇത്തയും നോക്കി നിന്നു…..

ഞാൻ ഇരുന്നിടത്തു നിന്നും പതിയെ എഴുന്നേറ്റു…

ഒന്നും മിണ്ടുവാൻ പറ്റുന്നില്ല… മൗനം പോലും ഒരായിരം വാക്കുകൾ സംസാരിക്കുന്നത് പോലെ..

എന്റെ കണ്ണിൽ എവിടെ നിന്നോ എന്നറിയാതെ കണ്ണുനീർ നിറഞ്ഞു തുളുമ്പുവാനായി വന്നു നിന്നു..

ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ അവളെ കെട്ടിപിടിച്ചു…

എന്റെ റംലയെ…

കുഞ്ഞിത്ത… കുറെ വർഷങ്ങൾക് ശേഷം ഞാൻ അവളെ വിളിച്ചു…

“ബാവൂ…മോനേ.. ഇത്താനോട് പൊറുക്കട…”

ഇത്ത അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസൊന്ന് കിടുങ്ങി..

ഞാൻ ഉമ്മയെ പോലെ കാണുന്നവൾ എന്നോട് പൊറുക്കാൻ പറയുകയോ.. ഞാൻ അല്ലേ എന്റെ ഇത്തയോട് മാപ്പ് ചോദിക്കേണ്ടത്…

ചുറ്റും കൂടിയ മക്കളും പേര മക്കളും ഞങ്ങളെ കണ്ടു സന്തോഷത്തോടെ പുഞ്ചിരിച്ചു.. അവർ എത്ര മാത്രം അതാഗ്രഹിച്ചിരുന്നു എന്ന് അവരുടെ സന്തോഷത്തിൽ നിന്നു തന്നെ മനസിലായി…

“അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു.. അങ്ങോട്ടും ഇങ്ങോട്ടും വിളിയും ഇടക്കിടെ വഴിയിൽ വെച്ചാണെൽ പോലും തമ്മിൽ സംസാരിക്കാറുമുണ്ടായിരുന്നു…

ഞങ്ങളെ ഒരുമിപ്പിക്കാൻ അവർ ആകുന്നതും ശ്രമിക്കുക കൂടി ചെയ്തിരുന്നു…”

++++

എന്തിനായിരുന്നു ഞങ്ങൾ തമ്മിൽ തെറ്റിയത്…അടുത്തുണ്ടായിട്ടും.. അരികിൽ വരെ വന്നിട്ടും ഒന്ന് മിണ്ടാതെ.. ഒന്ന് പുഞ്ചിരിക്കാതെ എന്നെ കണ്ടില്ലന്നു നടിച്ചു നടന്നകന്നതെന്തിന്…

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്നാണ് വെപ്പ്… ശരിയായിരിക്കാം.. പക്ഷെ ഒരു മുറിവ് ഉണങ്ങാൻ എന്തിനിത്ര കാലം വേണ്ടി വന്നു..

ഒന്ന് മിണ്ടിയിരുന്നേൽ.. ഞാൻ വിളിച്ചപ്പോൾ എന്റെ അരികിലേക് വന്നിരുന്നേൽ…ഒരു വാക് സംസാരിച്ചിരുന്നേൽ എപ്പോയോ ഉരുകി തീരുമായിരുന്ന ഞങ്ങളുടെ പിണക്കം ഇത്രയും വൈകിയത് ആരുടെ വാശി കാരണമാണ് …

14 Comments

  1. Story super nalla shayli

  2. നല്ല ടച്ചിങ് ആയ കഥ

  3. സൂപ്പർ നല്ല ഫീൽ ….. കോപി ചെയ്ത് ഫാമിലി ഗ്രൂപ്പിൽ ഇടേണ്ട ഐറ്റം …
    കുടുംബങ്ങളിൽ നമ്മൾ നിസാരവൽക്കരിക്കുന്ന ചെറിയ കാര്യങ്ങൾ പിന്നെ ബന്ധങ്ങളെ തന്നെ എങ്ങനെ അകറ്റുമെന്നതിൻ്റെ നേർകാഴ്ച്ച …. എല്ലാത്തിലും ഉപരി സമയം ഒന്നിനെയും കാത്തിരിക്കില്ല എന്ന ഓർമ്മപ്പെടുത്തലും ….

    പിന്നെ ബ്രോ “ഉമ്മാൻ്റെ നിക്കാഹ്” ഒന്ന് പൂർത്തിയാക്ക്

  4. നിധീഷ്

    വന്ന്.. വന്ന്… താൻ എല്ലാരേം കരയിക്കുവാണല്ലോ….. ???

  5. ഇക്കോ പൊളിച്ചു കുടുംബ ബന്ധത്തെ ഓർമിപ്പിക്കുന്ന കഥ വളരെ ഇഷ്ടായി നിങ്ങൾ നിർത്തി പോയില്ലല്ലോ അല്ലേ

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. Oombiya kadha eduthonda poda maire

    1. വീട്ടിൽ ഉള്ളവർക് എല്ലാം സുഖം തന്നെ അല്ലേ.. അളിയാ

    2. മറുപടി പറഞ്ഞാൽ കുറച്ച് അധികമാവും …. പുല്ലൂട്ടിയിലെ നായിൻ്റെ സ്വഭാവം എടുക്കാതെ കൊണ്ട് പോടേയ്

  8. Polichu machane….adipoli

  9. മിന്നൽ മുരളി

    എഴുതിയ കഥ പൂർത്തിയാക്കി ഭായ്

    1. ആർക്കാണ് ബ്രോ നിർബന്ധം ???

  10. Good ?. Again came thanks…

    1. താങ്ക്യൂ ???

Comments are closed.