അങ്ങനെയാ ഞാൻ നിന്നെ അകറ്റി നിർത്തിയത്….
പക്ഷേ ഇതെല്ലാം അവളുടെ ഇഷ്ടത്തിന് എഡിറ്റ് ചെയ്തതാന്നു ഞാൻ അറിയാൻ വൈകി പോയി….
എന്നോട് ക്ഷമിക്ക് ചിത്തു…….. ”
നിറകണ്ണുകളോടെ ഐറ ചിത്തിരയുടെ കരങ്ങളിൽ മുറുകെ പിടിച്ചു തേങ്ങി….
“കുഴപ്പമില്ല കുറച്ചു വൈകിയാണെങ്കിലും..
നീ സത്യം മനസ്സിലാക്കിയല്ലോ…
എനിക്ക് അതുമതി…. ”
ചിത്തിര അവളെ ആശ്വസിപ്പിച്ചു….
” നീ എങ്ങനെയാ ഇപ്പോൾ സത്യങ്ങളൊക്കെ അറിഞ്ഞത്…. ”
സെബി ആകാംക്ഷയോടെ തിരക്കി….
“അത് പറയാൻ ആണ് സത്യത്തിൽ ഞാൻ ഇന്ന് നിങ്ങൾ രണ്ടുപേരും ഇവിടെ വിളിപ്പിച്ചത് തന്നെ….
ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല.. ..
നിങ്ങൾക്ക് പുനർജന്മത്തിലും മറ്റും വിശ്വാസമുണ്ടോ…
ഈ reincarnation, Reborn, time travelling..
അങ്ങനെയൊക്കെ…….”
“ആ സിനിമയിലൊക്കെ…. എന്താ കുട്ടു…… അത് ചോദിച്ചേ പെട്ടെന്ന്….”
സെബാസ്റ്റ്യൻ ആകെ ആശയക്കുഴപ്പത്തിലായി…
ഒപ്പം ചിത്തിരയും…..
“എനിക്ക് അങ്ങനെ എന്തോ നടന്നു…..”
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤