സെബിയെ ഐറയിൽ നിന്നും അകറ്റിയത് പോലെ തന്നെ ചിത്തിരയെയും അവൾ അകറ്റി നിർത്തി…….
അതിനു ശേഷം ഇന്നാണ് ചിത്തുവിനെ ഐറ കാണാൻ പോകുന്നത്….
ഏറുമാടത്തിനപ്പുറമായി ഒരു വലിയ വാക മരം ഉണ്ട്….
ഗജവീരനെ പോലെ തലയുയർത്തി പൂക്കൾ നിറച്ചു, വളരെ മനോഹരമാണ് ആ മരം കാണാൻ…..
ആ വാക മരച്ചുവട്ടിൽ അടർന്നുവീണ പൂക്കളെ നോക്കി നിൽക്കുകയായിരുന്നു ഐറ…
അവളുടെ അഴിച്ചിട്ട നീണ്ട മുടിയിഴകൾ കാറ്റിൽ പാറി പൊങ്ങി….
മുഖത്ത് ഒരു പൊട്ടു പോലും അവൾ വെച്ചിരുന്നില്ല എങ്കിലും അവളുടെ മുഖത്തിന് ഒരു പ്രത്യേക സൗന്ദര്യം ഉണ്ടായിരുന്നു….
മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന പൂക്കൾ അവളുടെ മുടിയിഴകളിൽ കുരുങ്ങി നിന്നു….
മരത്തിന് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന വളരെ പഴക്കം ചെന്ന ഒരു തടി ബെഞ്ചിലെ അടർന്നു വീണ പൂക്കളും കൊഴിഞ്ഞു വീണ ഇലകളും തട്ടി മാറ്റി, അവരുടെ വരവും പ്രതീക്ഷിച്ചു വിദൂരതയിലെ കാഴ്ച്ചയെ അവൾ ആസ്വദിച്ചിരുന്നു…………………
“കുട്ടു…….”
ചിത്തുവിന്റെ ശബ്ദം കേട്ടതും ഐറയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു….. വർഷങ്ങൾക്കുശേഷമാണ് തന്റെ പ്രിയ കൂട്ടുകാരിയെ കാണുന്നത് എന്ന് അവൾക്ക് മാത്രമല്ലേ അറിയൂ……
അതിന്റെ സന്തോഷം അവളുടെ കണ്ണുകളെ നീർ അണിയിച്ചു….
ഒരു നിറപുഞ്ചിരിയോടെ അവൾ തിരിഞ്ഞു നോക്കി…..
സെബിയും ചിത്തവും അവളെ നോക്കി നിൽപ്പുണ്ട്…
അവൾ ബെഞ്ചിൽ നിന്നും പതിയെ എഴുന്നേറ്റു… പിന്നെ നിറകണ്ണുകളോടെ ചിത്തുവിന് അരികിലേക്ക് ഓടുകയാണോ നടക്കുകയാണോ ചെയ്തതെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു….
കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. രണ്ടുപേരും കുറച്ചുനേരം ആലിംഗനബദ്ധരായി പൊട്ടിക്കരഞ്ഞു……
സെബാസ്റ്റ്യൻ അതുകണ്ടു തികട്ടി വന്ന സങ്കടം ഉള്ളിൽ അടക്കി രണ്ടുപേരെയും നോക്കി നിന്നു….
ഏറെ നാളുകൾക്ക് ശേഷം ആയിരുന്നു മൂവർ സംഘം വീണ്ടും ഒത്തുകൂടിയത്…
ഒടുവിൽ മനസ്സ് ഒന്ന് ശാന്തമായപ്പോൾ മൂവരും ബെഞ്ചിലേക്ക് ഇരുന്നു….
അപ്പോഴും കാറ്റു വീശുന്നുണ്ടായിരുന്നു…
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ….
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ