നിവിയുടെ മുന്നിൽ നിന്ന് അവൾ വിളറി വെളുത്തു…..
സെബിയെ കൂർപ്പിച്ചു നോക്കി കൊണ്ട് അകത്തേക്ക് കയറിപ്പോയി….
“ഡാ… നിനക്ക് എങ്ങനെ…….”
“ആ പോയ സാധനം മുറിക്കുള്ളിൽ വന്നപ്പോൾ തൊട്ടുള്ള ഓവർ ആക്ടിംഗും…
നിങ്ങളുടെ രണ്ടുപേരുടെയും ഫേസും കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം ഏകദേശം പിടികിട്ടി….ഞാൻ വെറുതെ ഒന്നെറിഞ്ഞു നോക്കിയതാ.. കൊള്ളേണ്ടടുത്തു തന്നെ കൊണ്ടു….. ”
ഒരു ഇളിയും പാസാക്കി നിവി തിരികെ ഹോസ്പിറ്റലിലേക്ക് തന്നെ പോയി…..
അന്നത്തെ ദിവസം സെബി ഐറയോടൊപ്പം തന്നെ ഉണ്ടായിരുന്നു…..
അവരുടെ പിണക്കം ഒക്കെ മാറിയതിൽ ഐസക്കും റാണിയും ഒത്തിരി സന്തോഷിച്ചു….
രാത്രി കൊടുക്കാനുള്ള ആഹാരവും വാരിക്കൊടുത്തു അവളെ പുതപ്പിനുള്ളിൽ ആക്കി മെല്ലെ തട്ടി ഉറക്കിയതിനു ശേഷം ആണ് സെബി ഉറങ്ങാൻ പോയത്…..
രാവിലെ തന്നെ സെബി ചിത്തിരയെ കൂട്ടിക്കൊണ്ടുവരാൻ ആയിപോയി…..
ലിസ വീട്ടിൽ ഇല്ലെന്ന് ഉറപ്പു വരുത്താനും അവർ മറന്നില്ല….
ഐറ അവരുടെ മാത്രം ലോകമായ വാഗമര ചോട്ടിലേക്കു നടന്നു….
കുട്ടിക്കാലം മുതൽക്കേ ഐറയുടെയും സെബിയുടെയും ലോകമായിരുന്നു വീട്ടുവളപ്പിൽ നിന്നും ഏക്കറുകൾ അകലെ സ്ഥിതിചെയ്യുന്ന അവരുടെ തന്നെ ഒരു സ്ഥലം…..
അവിടെ അവർക്ക് ഐസക് ഒരു ഏറുമാടം പോലും കെട്ടി കൊടുത്തിട്ടുണ്ട്….
കുട്ടിക്കാലത്ത് അവർ രണ്ടുപേരും ഏറയും ചെലവഴിച്ചിരുന്നത് അവിടെയാണ്….
സങ്കടം വന്നാലും സന്തോഷം വന്നാലും അതിലായിരിക്കും രണ്ടുപേരും….
പിന്നിടയ്ക്കു വച്ചു അവരോടൊപ്പം ഇടക്കെങ്കിലും റോബിനും ഉണ്ടാകാറുണ്ട്………
പക്ഷെ ഇന്നവനെ പറ്റി ഒരു വിവരവും തനിക്കു അറിയില്ല……….
ഐറ 8ൽ പഠിക്കുമ്പോഴാണ് ചിത്തിരയെ പരിചയപ്പെടുന്നത്……
ചിത്തിര ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്…
അവളുടെ സ്വഭാവഗുണം കൊണ്ട് തന്നെ അവർ രണ്ടുപേരും വളരെ അടുപ്പത്തിലായി…. അങ്ങനെയാണ് ഐറയുടെയും സെബിയുടെയും ജീവിതത്തിലേക്ക് ചിത്തുവും കൂടുന്നത്….
പിന്നെ അവർ മൂവരും ഒറ്റക്കെട്ടായിരുന്നു…. ലിസയുടെ വരവ് വരെയും………
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤