റോബിയെ കൂടി നിന്റെയൊക്കെ ചതിയിൽ വീഴ്താതിരിക്കാൻ എനിക്ക് അറിയാം.
സെബിച്ചായനോടും ചിത്തുവിനോടും എല്ലാം തുറന്നു പറയണം…
അത് കഴിഞ്ഞ് ബാക്കി പ്ലാൻ
തീരുമാനിക്കാം….
മനസ്സിൽ പലതും ഉറപ്പിച്ചു കൊണ്ട് ഐറ കിടന്നു…
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ലിസ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി ചെല്ലുമ്പോൾ സെബിയും നിവിത്തും വിശേഷങ്ങൾ പങ്കു വെക്കുകയായിരുന്നു…..
നിവിത്തിനെ ലക്ഷ്യംവെച്ച് അവൾ അങ്ങോട്ടേക്ക് ചെന്നു…
അവനു മുന്നിൽ നിന്ന് flirt ചെയ്യാനും തുടങ്ങി…
അവളുടെ കൊഞ്ചലും കുഴയലും കണ്ടപ്പോ സെബിക്കു ദേഷ്യം വന്നെങ്കിലും നിവിത്തിന്റെ മുഖം കണ്ട് അവനു ചിരിയും വന്നു……
“hi നിവിത്…
നിവിത് ഒരുപാട് ഫേമസ് ആണ് കേട്ടോ…. മാഗസിൻലൊക്കെ ഞാൻ കണ്ടിരുന്നു….
ഇത്രയും young and handsome ഡോക്ടറെ ഞാൻ ആദ്യമായി കാണുകയാണ്………”
ലിസ നിവിത്തിനെ നന്നായി പൊക്കാൻ ശ്രെമിക്കുവാണ്….
നിവിത് ആണെങ്കിൽ ഒരു പണി കിട്ടി അവസ്ഥയിലും…
അവൻ ഇടയ്ക്കിടെ സെബിയുടെ മുഖത്തുനോക്കി ഒന്ന് രക്ഷപെടുത്തി തരുമോ എന്ന രീതിയിൽ കണ്ണുകൾകൊണ്ട് അപേക്ഷിച്ചു…..
എന്നാൽ സെബി ഇതൊന്നും കാണാത്ത രീതിയിൽ സീലിംഗ് ലേക്ക് നോക്കി അതിന്റെ ഭംഗി ആസ്വദിച്ചു…..
” മരപ്പട്ടി…. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്……”
സെബിയെ മനസ്സിൽ ചീത്ത വിളിച്ചുകൊണ്ട് നിവിത് കുറച്ചു നേരം അവളുടെ തള്ള് കേട്ടു നിന്നു…
ഒടുവിൽ ലിസയുടെ തള്ളുകൾ സഹിക്കവയ്യാതെ നിവിത് അവിടെ നിന്നും യാത്ര പറഞ്ഞു..
ദൃതിയിൽ ഇറങ്ങാൻ ഭവിച്ചു…..
എന്നാൽ അപ്പോഴും ഉടുമ്പിനെ പോലെ പിടിവിടാതെ ലിസ അവിടെ തന്നെ നിന്നു……
“നിക്ക് ചേട്ടാ…
ഇത്ര പെട്ടെന്ന് പോകുവാണോ…
ഇവിടെ ഇരിക്കന്നേ…
ഇവിടൊക്കെ ഒന്ന് ചുറ്റി കണ്ടിട്ട് പോകാമെന്നേ….”
സെബി ചിരി കടിച്ചമർത്തി നിവിയെ തന്നെ നോക്കി നിന്നു….
“എന്തിനാ എന്നെയും കൊണ്ട് തള്ളിയിടാനാണോ….. ”
അത് കേട്ട് ലിസയും ഒപ്പം
സെബിയും ഞെട്ടി….
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤