“ഒരു വഞ്ചകിയുടെ … നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തേപ്പുകാരിയുടെ…”
മെല്ലെ പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
വിദ്യാർത്ഥികൾ പരസ്പരം ഒന്ന് നോക്കിയിട്ട് അടുത്ത പെയിന്റിങ്ങുകളിലേക്കു പോയി..
“പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും അവളെ താൻ മറന്നില്ല അല്ലേടോ..”
പിന്നിൽ അനിൽ കുറുപ്പിൻ്റെ ചോദ്യം കേട്ട് മലീഷ്ഗോപാൽ വർമ്മ തിരിഞ്ഞു നോക്കി..
“അമ്മാവന്റെ സ്വത്തുക്കൾ മോഹിച്ചു പൊട്ടനായ മുറച്ചെറുക്കനെയും വിവാഹം കഴിച്ച് അവൾ സുഖമായി ജീവിക്കുന്നു.. താനിവിടെ താടിയും മുടിയും വളർത്തി പടവും വരച്ചു നിരാശ കാമുകന്റെ റോളിൽ…”
അനിൽ കുറുപ്പ് പറഞ്ഞതു കേട്ട് മലീഷ് ഗോപാൽ വർമ്മ പൊട്ടിച്ചിരിച്ചു.
“അവളെന്നെ തേച്ചിട്ടുപോയി.. പക്ഷെ പ്രണയിച്ചിരുന്ന സമയത്ത് അവളെ ഞാൻ നല്ലതുപോലെ മുതലാക്കിയിരുന്നു.. അതാണ് ഒരു ഏക ആശ്വാസം.. നിരാശ കാമുകന്റെ റോളു കളിക്കാനൊന്നും എനിക്ക് സമയമില്ല മാഷേ.. “
“അപ്പോൾ കണ്ണില്ലാത്ത പ്രണയം ആയിരുന്നില്ല തന്റെത്.. അല്ലെ..”
അനിൽ കുറുപ്പ് ചിരിയോടെ ചോദിച്ചു. അനിൽ കുറുപ്പിൻ്റെ ആ ചിരിയിൽ മലീഷ് ഗോപാൽവർമ്മയും പങ്കുചേർന്നു.
…………
Yes
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം ഇങ്ങനെയൊക്കെയാണ്… നന്നായിരുന്നു..
??
Lo L