പുതിയ പെയിന്റിങ്ങ് [vibin P menon] 47

ആ രാത്രി തന്നെ അവൾ തറവാട്ടിൽ നിന്നിറങ്ങി മലീഷ് ഗോപാൽ വർമ്മയുടെ അടുത്തേക്ക് നടന്നു ..

ദേവു അയാളുടെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു . മലീഷ്ഗോപാൽ വർമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ചുംബിച്ചു ..ഗാഢമായി .

എന്നാൽ അവൾ അവളുടെ ചുണ്ടുകളിൽ വിഷം പുരട്ടിയിരുന്നു ..

പ്രണയത്തിൻറ്റെ തീവ്രമായ നിമിഷങ്ങളിൽ അവരിൽ നിന്നും ജീവൻ മെല്ലെ അടർന്നു മാറിക്കൊണ്ടിരുന്നു

മലീഷ് ഗോപാൽ വർമ്മയെ കൊല്ലാൻ വന്ന ദേവപ്രിയലക്ഷ്മിയുടെ അമ്മാവൻറ്റെ ആളുകൾ മരിച്ചു കിടക്കുന്ന ദേവുവിനെയും മലീഷ് ഗോപാൽ വർമ്മയേയും കണ്ടു തരിച്ചു നിന്നുപോയി..!

………..

ലൈല മോളുടെ വിളികേട്ട് ദേവപ്രിയാലക്ഷ്മി ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു..!

“ഇതെന്തൊരു ഉറക്കമാ ദേവു ചേച്ചി..” ലൈല അവളോട്‌ ചോദിച്ചു.

ദേവപ്രിയാലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് ലൈല.

‘ഹോ.. എന്തൊരു ഭീകര സ്വപ്നമായിരുന്നു അത്..’

ദേവപ്രിയാലക്ഷ്മി ഒരുനിമിഷം ഓർത്തു.

ഉച്ചക്ക് മനോരമ ആഴ്ചപ്പതിപ്പിലെ വിബിൻ ആനന്ദപുരം എഴുതിയ കിസ്സ് ഓഫ് ഡെത്ത് എന്ന നോവൽ വായിച്ചു കിടന്നതായിരുന്നു അവൾ ..ഉറങ്ങിപ്പോയി.

………..

“ഈ ചിത്രം ആരുടെയാണ് സാർ…”

ഒരു സ്ത്രീയുടെ പെയിന്റിങ് ചിത്രത്തിലേക്ക് വിരൽ ചൂണ്ടി എക്സിബിഷനു വന്ന വിദ്യാർത്ഥികളിൽ ഒരുവൻ മലീഷ് ഗോപാൽ വർമ്മയോട് ചോദിച്ചു.

Updated: April 29, 2022 — 11:10 pm

4 Comments

  1. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം ഇങ്ങനെയൊക്കെയാണ്… നന്നായിരുന്നു..

  2. ജിത്തു

    ??

Comments are closed.