പുതിയ പെയിന്റിങ്ങ്
Author : vibin P menon
പുതിയ പെയിൻ്റിങ്ങ്
( കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
…………………………………………………………………………
മലീഷ് ഗോപാൽ വർമ്മയുടെ ക്യാൻവാസിൽ സ്ത്രീ സൗന്ദര്യസങ്കല്പങ്ങളുടെ ആവിഷ്ക്കാരം അയാളുടെ പുതിയ മോഡൽ ആയ ദേവപ്രിയ ലക്ഷ്മിയിലൂടെ യാഥാർത്യമായിക്കൊണ്ടിരിക്കുമ്പോൾ,അയാളുടെ മനസ്സിൽ അവളോടുള്ള പ്രണയത്തിന്റെ മുകുളങ്ങൾ വിരിഞ്ഞിരുന്നു..
അയാളുടെ പെയ്ന്റിങ്ങുകളുടെ ജീവൻ ദേവപ്രിയ ലക്ഷ്മിയായിരുന്നു…അയാളുടെയും.
അവളോടുള്ള പ്രണയം അയാൾക്ക് പുതിയ ലഹരി പകർന്നു . മദ്യവും പുകവലിയും നൽകുന്നതിനേക്കാൾ സുഖം അവളെക്കുറിച്ചുള്ള ചിന്തകൾ നൽകുന്നുണ്ടെന്ന് അയാൾ മനസിലാക്കി .
” നിൻറ്റെ ഹൃദയത്തിനായി ഞാൻ ദാഹിക്കുന്നു ..”
അയാൾ അവളോട് പറഞ്ഞു .അപ്പോൾ അവളുടെ മുഖത്ത് അസ്തമയ സൂര്യന്റെ കുങ്കുമം പെയ്തിറങ്ങിയത് അയാൾ കണ്ടു ..
………
“നീ ആ ഭ്രാന്തനെ ആണോ പ്രണയിക്കുന്നത് …”
അമ്മാവന്റെ ചോദ്യം ദേവുവിൻ്റെ ഹൃദയം തകർത്തു .
സുമേഷ് എല്ലാം അമ്മാവനോട് പറഞ്ഞു എന്ന് അവൾക്കു മനസിലായി .
ബുദ്ധിമാന്ദ്യമുള്ള സുമേഷ് അവളുടെ മുറച്ചെറുക്കനാണ്
“തറവാടിന് മാനക്കേടുണ്ടാക്കിവെക്കാനാണ് ഭാവമെങ്കിൽ കൊന്നു കുളത്തിൽ താഴ്ത്തും ഞാൻ ..”
അമ്മാവൻ അവളെ ശകാരിച്ചു .
അച്ഛന്റെ മരണത്തോടെ ദേവുവും അമ്മയും തറവാട്ടിൽ ഒരു അധികപ്പറ്റായി കഴിഞ്ഞു വരികയാണ് ..
തൂണിനടുത്തു മറഞ്ഞു നിന്ന സുമേഷിനെ ദേവു രൂക്ഷമായി ഒന്നു നോക്കി .അത് കണ്ട സുമേഷ് ഭയന്നു.
Yes
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം ഇങ്ങനെയൊക്കെയാണ്… നന്നായിരുന്നു..
??
Lo L