“അമ്മേ ഞാൻ ഇറങ്ങുന്നു…”
അമ്മു പടി കടക്കുമ്പോൾ വിളിച്ചു പറഞ്ഞു. പാടവരമ്പത്തു കൂടി നടന്നു വരുന്ന അച്ഛൻ
“എങ്ങോട്ട് മോളെ തിറുതിക്ക് ”
“അച്ഛാ ഇന്നാണ് നാണു മാഷ് ലൈബ്രറിയുടെ അടുത്തു പിഎസ്‌സി കോച്ചിങ് തുടങ്ങുന്നത്.”
അതു പറഞ്ഞു അവൾ വേഗം നടന്നു. ആ ഗ്രാമത്തിലെ എല്ലാവർക്കു പ്രിയങ്കരിയാണ് അമ്മു .എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചു നടക്കുന്ന മിടുക്കി നഗരത്തിലെ കോളജിൽ ഡിഗ്രി പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് വീട്ടിലേക്കു പോരും, ഒറ്റമോളായകൊണ്ടു കൊഞ്ചിച്ചു വളർത്തിയെങ്കിലും കാര്യങ്ങളൊക്കെ പക്വതയോടെ കൈകാര്യം ചെയ്യാൻ അവൾ മിടുക്കിയായിരുന്നു.
തടിപ്പടികൾ കയറി വായനശാലയുടെ വാതിൽക്കൽ എത്തുമ്പോൾ.. അവിടെ ക്ലാസ് തുടങ്ങിയിരുന്നു പത്തുപതിനഞ്ചു പേരെ വന്നിട്ടുള്ളൂ.. നാണുമാഷ് അവളെ അകത്തേക്ക് വിളിച്ചിരുത്തി.. പുറകിലേക്കു കൈചൂണ്ടി മാഷ് തുടർന്നു ..
“ഇതെന്റെ മോനാണ് നീരജ് കുറേക്കാലമായി ഇവൻ ഡൽഹിയിൽ പഠിക്കുകയായിരുന്നു.. ഇനി ഇവിടെ ഉണ്ടാവും സിവിൽ സർവീസ് ടെസ്റ്റ് നു പഠിക്കുകയാണ്..”
അമ്മു തിരിഞ്ഞു നോക്കി അതേ താടിയൊക്കെ വച്ച ഒരു കണ്ണാടിക്കാരൻ ബുജിയെ പോലെ
“ഇവനാണ് നിങ്ങൾക്കു ക്ലാസ് എടുക്കുന്നത് ”
അവളുടെ മുഖത്തു ഒരു ചിരി വിടർന്നു. നീരജ് മാഷ് ക്ലാസ് എടുത്തു തുടങ്ങി.കുട്ടികൾക്കൊക്കെ മാഷിനെ ഇഷ്ടായി.. അമ്മുവിന്റെ അടുത്തു ഇരുന്ന അവളുടെ കൂട്ടുകാരി മീനു ചെവിയിൽ പറഞ്ഞു
“മാഷ് സൂപ്പറാണല്ലോ ”
അമ്മുവിന് തോന്നിയിരുന്നു പക്ഷെ അവൾ പറഞ്ഞു.
“അത്ര പോര കള്ള താടിയും കണ്ണടയും ഓകെ എനിക് ഒരു വശപിശക് തോന്നുന്നു..”
Super!!!
അടുത്തുള്ളത് കാണാതെ അകലത്തുള്ളതിനെ തേടിപ്പോയല്ലേ.. നല്ല കഥ, ഇഷ്ടമായി..?
റിയൽ ലൈഫിൽ ഇങ്ങനെയൊരു അമ്മു ഉണ്ടെങ്കിൽ നല്ലതാണ്, പക്ഷെ പലർക്കും അതുണ്ടാവാറില്ല??