പാതിവരികൾ 01 [ആഞ്ജനേയ ദാസ്] 49

ഞാൻ ഓടുന്നത് കണ്ടാണന്നു തോന്നുന്നു, അവന്മാർ കുറച്ചുനേരം എന്റെ പുറകെ ഓടിവന്നു….. പക്ഷേ ഞാൻ പിടി കൊടുത്തിട്ടില്ല……..”
? ഇപ്പൊ നീ എവിടാ?????????
? നമ്മുടെ സെൻമേരിസ് പള്ളിയുടെ പുറകിലായുള്ള പഴയ പൊളിഞ്ഞ തേയില ഫാക്ടറി ഇല്ലേ………അവിടെയുണ്ട്.
? “ok ok……. ഞാൻ അങ്ങോട്ട് വരാം…….. നീ ലൊക്കേഷൻ അയക്ക്………………………………..
പിന്നേ…………………. സാധനം safe അല്ലേ???? “
അയാൾ ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു.
? “അതൊക്കെ സെയ്ഫ് ആണ് സാർ………… സാറ് പെട്ടെന്ന് വാ ഞാൻ ഇപ്പോൾ ലൊക്കേഷൻ അയച്ചുതരാം “
? “ശരി”
അത്രയും പറഞ്ഞശേഷം ഫോൺ കട്ടാക്കി അയാൾ അക്ഷമനായി വെളിയിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിയ അയാൾ ഒരു തട്ടുകടയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന തന്റെ ബൈക്കിന്റെ അരികിലേക്ക് നടന്നു.
“മനോജേ……. കൂട്ടുകാരൻ എവിടെടാ….. വന്നില്ലേ?????
ചൂടു ദോശക്കല്ലിലേക്ക് ദോശമാവ് ഒഴിച്ചു പരത്തിക്കൊണ്ട് കടക്കാരൻ ശ്രീകുമാർ ചോദിച്ചു
മനോജ്‌: “ഇല്ല ശ്രീയേട്ടാ……… അവന് വേറെ എന്തു അത്യാവശ്യം ഉണ്ടെന്ന്……….. നാളെ രാവിലെ അവൻ വീട്ടിലോട്ട് എത്തിക്കോളാം എന്ന്…..,…”
വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചുകൊണ്ട് ഭാവ വ്യത്യാസം ഒന്നുമില്ലാതെ തന്നെ മനോജ് മറുപടി പറഞ്ഞു. …
നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് മനോജ്‌ ഫോണിലേക്ക് നോക്കി. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു ബെന്നി എന്ന കോൺടാക്ട് എടുത്തു
?9.936368,76.346360
കയ്യിലെ ഫോൺ ബൈക്കിലെ മൊബൈൽ ഹോൾഡറിൽ ലൊക്കേഷൻ സെറ്റ് ചെയ്ത് വെച്ച് മനോജ് വണ്ടി മുൻപോട്ട് എടുത്തു…
ദൂരം വണ്ടി മുൻപോട്ടു പോയപ്പോൾ ഒരു Mahindra Scorpio Classic പുറകിൽ നിന്നും വരുന്നത് റിയർവ്യൂ മിററിലൂടെ മനോജ് കണ്ടു.
അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ മനോജ് വീണ്ടും വണ്ടി മുൻപോട്ടു പായിച്ചു.
ഇതേസമയം പുറകിൽ വന്നുകൊണ്ടിരുന്ന Scorpio classic നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ റോഡിൽ വളഞ്ഞുപുളഞ്ഞ് ഒരു ഇരമ്പലോടെ മനോജിന്റെ Yamaha FZ യുടെ പുറകിൽ ശക്തമായി ഇടിച്ചു.
ഒരു നിമിഷം…………………….
പിന്നിൽ ഇടിച്ച ഇടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഒരു അലർച്ചയോടെ റോഡിൽ നിരങ്ങി നീങ്ങി… വണ്ടിയിൽ നിന്നും തെറിച്ചുപോയ മനോജ് റോഡിൽ നിന്നും ഉരുണ്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ പുറം അടിച്ചു വീണു…. വലിയൊരു ശബ്ദത്തോടെ സ്കോർപിയോ റോഡിൽ വട്ടം കറങ്ങി നിന്നു.വണ്ടിയിൽ നിന്നും ടയർ കരിഞ്ഞ മണം പടർന്നു……………
കിടന്ന കിടപ്പിൽ നിന്നും കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ച മനോജ്‌ നിലത്തേക്ക് തന്നെ വീണു പോയി. കാലിന്റെ മുട്ടിൽ നിന്നും തൊലി ഉരഞ്ഞു പോയിരുന്നു. കൈമുട്ടിൽ നിന്നും വയറിന്റെ ഇടതു ഭാഗത്തു നിന്നും ചോര വാർന്നു പൊക്കൊണ്ടിരിക്കുന്നു…മുഖത്ത് പടർന്ന ചോര ഇടത് കയ്യാൽ തുടച്ച് മനോജ്‌ വീണ്ടും എഴുനേൽക്കാൻ ശ്രമിച്ചു……
കുറച്ചുനേരത്തിനുശേഷം മനോജ് തലയുയർത്തി നോക്കി, വണ്ടിയിൽ നിന്ന് യാതൊരു അനക്കവുമില്ല……
പെട്ടന്ന്……………..
സ്കോർപിയോയുടെ പുറകിലെ സൈട് window ഗ്ലാസ് തകർത്തുകൊണ്ട് ഒരു തല വെളിയിലേക്ക് വന്നു. പൊട്ടിയ ചില്ല് കുത്തിക്കയറിയഅവന്റെ മുഖത്ത് നിന്നും ചോര ഒഴുകാൻ തുടങ്ങി.
പുറകെ ഡോർ തുറന്ന്, ഏകദേശം 20 വയസോളം പ്രായം വരുന്ന ഒരു പെൺകുട്ടി കാറിൽ നിന്നും ഇറങ്ങി ഓടി.
പാതി അടഞ്ഞു പോകുന്ന മിഴികളിലൂടെ മനോജ് അവളെ നോക്കി..
ഒരു നാടൻ വേഷം ധരിച്ചപെൺകുട്ടി.അവളുടെ ടോപ്പിന്റെ തോളും പുറം ഭാഗവും ഒക്കെ ചിലയിടത്തായി കീറിയിരുന്നു….
എന്തോ ആയുധം കൊണ്ട് അടിയേറ്റത് പോലെ അവൾ അവളുടെ തല അമർത്തിപ്പിടിച്ചിരുന്നു. അതിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു…
വേദന കൊണ്ട് കണ്ണുമറിഞ്ഞു പോകുമ്പോഴും സ്വന്തം ജീവനുവേണ്ടി അവൾ വെപ്രാളത്തോടെ ഓടിക്കൊണ്ടേയിരുന്നു…
* Caterpillar boot ധരിച്ച ഒരാൾ സ്കോർപ്പിയുടെ ഡ്രൈവർ സീറ്റിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.. ആറടിയോളം ഉയരവും ബലിഷ്ടമായ ശരീരഘടനയുമുള്ള അയാൾ മുഖം ഒരു മാസ്ക് കൊണ്ട് മറച്ചിരുന്നു. ക്രൂരത നിറഞ്ഞ ആ കണ്ണുകൾ ലഹരിയോടെയും ആസക്തിയോടെയും തന്റെ മുന്നിൽ ഓടുന്ന പെൺകുട്ടിയിലേക്ക് നീണ്ടു. അതിനുശേഷം അവൻ അവൾക്ക് പുറകെ കുതിച്ചു…. അവൾക്ക് പിന്നിലെത്തി മുടിയിൽ കുത്തിപ്പിടിച്ച് അവളെ തിരിച്ചു നിർത്തി ചെവിക്കല്ല് പൊട്ടുന്ന തരത്തിൽ കരണത്തിലേക്ക് ആഞ്ഞടിച്ചു. ഒരു അലർച്ചയോടെ നിലത്തേക്ക് വീണ അവളെ നോക്കി അവൻ പുച്ഛത്തിൽ ഒന്ന് ചിരിച്ചു. ശേഷം അവളുടെ കൈയ്യിൽ പിടിച്ച് നിലത്തുകൂടെ വലിച്ചെഴച്ചുകൊണ്ട് സ്കോർപിയോയുടെ അരികിലേക്ക് നടന്നു.
നിലത്തുകൂടി ഇഴയുന്ന അവസരത്തിലും അവൾ ഇടത്തു കൈകൊണ്ട് അയാളുടെ കൈകളിൽ ദുർബലമായി അടിച്ചു കൊണ്ടിരുന്നു.
“ഹേയ്…….. നി……നിങ്ങ…ൾ ആ….രാണ്??
ആ പെൺ…കുട്ടി….യെ വി…..വിട്…..”!!!!
പകുതി അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്നുകൊണ്ട് മനോജ് ആ വണ്ടി നോക്കി പറഞ്ഞു…..
നിലത്തു കൂടെ വലിച്ചിഴച്ചു കൊണ്ടുവന്ന അവളെ ഒരു പഴം തുണി കെട്ട് പോലെ അവൻ സ്കോർപിയോയുടെ പിൻസീറ്റിലേക്ക് എറിഞ്ഞു. ഡോർ വലിച്ചടച്ചു കൊണ്ട് സ്കോർപിയോയുടെ ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമാക്കി അവൻ നടന്നു.ഡോർ തുറന്ന് സീറ്റിലേക്ക് കയറുന്നതിനു മുമ്പ് കൂർത്ത കണ്ണുകളോടെ അവൻ നിലത്ത്, ചോര വാർന്നു കിടക്കുന്ന മനോജിനെ നോക്കി.. ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി Scorpio മുന്നോട്ടു പായിച്ചു……
പൂർണ്ണമായും ബോധം മറഞ്ഞു കണ്ണുകൾ അടയുമ്പോഴും മനോജിന്റെ കണ്ണിൽ അവസാനം പതിഞ്ഞ കാഴ്ച, അലറി കരയുന്ന പെൺകുട്ടിയുമായി പോകുന്ന സ്കോർപിയോയും അവളുടെ കരച്ചിലുമായിരുന്നു……
(തുടരും)

 

4 Comments

Add a Comment
  1. താങ്കൾ എന്താണ് ഇവിടെ ഇത് ഇട്ടത്
    അപ്പൊ അവിടെ

  2. Oru thriller nu scope kanunundallo aduthath poratte

    1. ആഞ്ജനേയ ദാസ് ©

      Ok

  3. Good start waiting for next part

Leave a Reply

Your email address will not be published. Required fields are marked *