പാക്കാതെ വന്ത കാതൽ – 6???? [ശങ്കർ പി ഇളയിടം] 98

“ആരെങ്കിലും വന്നു  സഞ്ജയ്‌ കൃഷ്ണ ആണെന്ന് പറഞ്ഞാൽ  താൻ  അവരുടെ ഒപ്പം പോകുമോ …..യഥാർത്ഥത്തിൽ അതു താൻ  ഉദ്ദേശിച്ചു  വന്ന  സഞ്ജയ്‌ കൃഷ്ണ അല്ലായിരുന്നു ..അവൻ  നിന്നെ കബളിപ്പിക്കുകയായിരുന്നു …”

 

SI  പറഞ്ഞത്  വിശ്വസിക്കാനാവാതെ  പാറു തരിച്ചു നിന്നു ….അപ്പൊ  കിച്ചുവേട്ടൻ ..കിച്ചുവേട്ടൻ  എന്നെ ചതിക്കുകയായിരുന്നോ  എന്ന  ചിന്ത അവളുടെ മനസിലൂടെ  കടന്നു  പൊയ്ക്കൊണ്ടിരുന്നു ..

 

“ഇന്നത്തെ കാലത്ത് വഴി തെറ്റി വരുന്ന  ഒരു കോളിന്റെ പേരില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ചാറ്റിങ് മുറിയില്‍ അജ്ഞാത സുഹൃത്തിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി ജീവിതത്തിന്റെ പരിധിക്കു പുറത്തായവര്‍ നിരവധിയാണ്…ഞാൻ അതൊക്കെ പറയാതെ തന്നെ  നിങ്ങളെ പോലെയുള്ള  വിദ്യാഭ്യാസമുള്ള കുട്ടികൾക്ക് ഇതൊക്കെ അറിയാവുന്നതല്ലേ ….എന്നിട്ടും ഇന്നത്തെ കുട്ടികൾ  അതൊന്നും വകവെക്കാതെ ഒരു മിസ്സ്ഡ് കോളിന്റെ പേരിൽ പിന്നീടു വരുന്ന   വരും വരായ്മകളെ  പറ്റി ചിന്തിക്കാതെ  അവരോടൊപ്പം ഇറങ്ങി പുറപ്പെടും ..”

 

SI  പറഞ്ഞതു  കേട്ട്  താൻ ചെയ്‌തത്‌ തെറ്റായി പോയി എന്നുള്ള  കുറ്റബോധം അവളിൽ വന്നു  നിറഞ്ഞു ..അവളുടെ  കണ്ണുകൾ  നിറഞ്ഞു ..

 

പാറുവിന്റെ സങ്കടം കണ്ടതും  SI  കിച്ചുവിനെയും വിളിച്ചു കൊണ്ട്  പാറുവിന്റെ അടുത്തേക്കു  കൊണ്ടു പോയി  നിർത്തി ..

 

“കുട്ടി …ചെയ്‌തത്‌ തെറ്റു തന്നെയാ ….അതിനെ ഞാൻ  ഒരിക്കലും ന്യായികരിക്കില്ല …എന്നാൽ  നേരത്തെ പറഞ്ഞ കൂട്ടത്തിൽ  നേരും  നെറിയും ഉള്ളവരും ഉണ്ടാകും  അങ്ങനെയുള്ള   ഒരാളുടെ ഒപ്പം തന്നെയാ കുട്ടി ഇറങ്ങി തിരിച്ചത് ..കുട്ടിയെ ആ  ഫ്രോഡിൽ നിന്നും രക്ഷിച്ച  ഇവനാണ്  യഥാർത്ഥത്തിൽ  സഞ്ജയ്‌ കൃഷ്ണ … തന്നെ നഷ്ട്ടപെടുമെത്ത് ഇയാൾ അനുഭവിച്ചുകൊണ്ടിരുന്ന  ടെൻഷൻ ഞങ്ങളും കുറച്ചു നേരമായി കണ്ടു കൊണ്ടിരിക്കുന്നത് .അതിൽ നിന്നും മനസിലായി  തന്നോട്  സഞ്ജയ്‌ക്ക്  എത്രമാത്രം സ്നേഹമുണ്ടെന്ന് …..”

 

SI  കിച്ചുവിനെ  അവളോടൊപ്പം  ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു ….

7 Comments

  1. ♥♥♥♥

  2. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

  3. ? ആരാധകൻ ?

    വെറുതെ ടെന്‍ഷനടിപ്പിച്ചു

  4. ♥️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.