അവിടെ നടക്കുന്നതോന്നും മനസിലാവാതെ പാറു അവിടെ പേടിച്ചു വിറച്ചു സ്തംഭിച്ചു നിന്നു …പോലീസും കിച്ചുവും പാറുവിനടുത്തേക്കുചെന്നു …പാറു ദയനീയത്തോടെ ആ പോലീസുകാരനെയും കിച്ചുവിനെയും മാറി മാറി നോക്കി ….
SI കുറച്ചു ദേഷ്യത്തോടെ പാറുവിനോട് സംസാരിച്ചു …
“കുട്ടിയാണോ ശ്രീ പാർവതി …”
“അതേ ….”അവൾ പേടിയോടെ പറഞ്ഞു
“കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന പയ്യൻ അതാരാണ് …”
“കിച്ചു ..വേട്ട ..അല്ല..സഞ്ജയ് കൃഷ്ണ …..”
അവനുമായി കുട്ടിക്കുള്ള ബന്ധം ….”
“അതുപിന്നെ ….പാറു കിച്ചുവിനെ പരിചയപ്പെട്ടതു മുതൽ ഇതുവരെ സംഭവിച്ച കാര്യങ്ങളെലാം SI യോട് തുറന്നു പറഞ്ഞു …”
“നിങ്ങളെ പോലെയുള്ളവർ എന്തു വിശ്വസിച്ച ഇത്രയും നാളും വളർത്തി വലുതാക്കിയ മാതാപിതാക്കളെയൊക്കെ ഉപേക്ഷിച്ചു ഇതു വരെ കാണാത്ത കാമുകന്റെ വാക്കും കേട്ട് അവരോടൊപ്പം ഇറങ്ങി തിരിക്കുന്നത് ……കുട്ടി അന്വേഷിച്ചു വന്ന സഞ്ജയ് കൃഷ്ണ അവൻ തന്നെയാണോ എന്ന വല്ല ഉറപ്പും കുട്ടിക്ക് …”
S I പറയുന്നത് കേട്ട് പാറു ഒന്നും പ്രതികരിക്കാനാവാതെ പേടിച് SI യുടെ മുഖത്തേക്കു നോക്കി ..
“കുട്ടിയോടാണ് ഞാൻ ചോദിച്ചത് …”
SI വീണ്ടും ചോദ്യം ആവർത്തിച്ചു ….
“ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു കിച്ചു ആണെന്ന് …അതാ ..”
♥♥♥♥
???…
All the best ?
വെറുതെ ടെന്‍ഷനടിപ്പിച്ചു
♥️
???????
❣️
❤❤❤