നീ ഇവന്റെ അടുത്തു നിന്നും നിന്റെ അപ്പാവുടെ കൂടെ തിരിച്ചും വന്നപ്പോൾ ..എന്നിൽ വീണ്ടും പ്രേതീക്ഷ ഉദിച്ചു ..അന്ന് ഒരിക്കൽ കൂടി ഞാൻ നിന്നോട് വന്നു വീണ്ടും ഇഷ്ട്ടം പറഞ്ഞപ്പോൾ നീ ഇവനെയല്ലാതെ വേറെ ഒരാളെ സ്നേഹികുകയില്ലായെന്ന് . … …. അപ്പോ പിന്നെ ഇവനെ കൊല്ലാനുള്ള ദേഷ്യമായി ഇവനെ അങ്ങു ഇല്ലാതാക്കാൻ തന്നെ തീരുമാനിച്ചു .. .. അങ്ങനെ ഇരിക്കെയാണ് പബ്ബിൽ വച്ച് ഞാൻ സുജിത്തിനെ പരിചയപ്പെടുന്നത് അവനും ഇവനോടുള്ള വൈരാഗ്യം അറിഞ്ഞപ്പോൾ അവനെ വച്ച് സാറിനെ തീർക്കാൻ ഞാൻ തീരുമാനിച്ചു… അങ്ങനെ ഇവൻ പോലും അറിയാതെ സുജിത്തും കൂട്ടാളികളും ഇവനെ ആക്‌സിഡന്റിലൂടെ കൊല്ലാൻ തന്നെ തീരുമാനിച്ചു …
പക്ഷെ ഇവൻ വീണ്ടും പുന:ർജനിച്ചു കൊണ്ട് എന്റെ മുന്നിൽ പാതി തളർന്നവനേ പോലെ അഭിനയിച്ചു .. അതിൽ ഞാൻ വീണു …നിന്നെ ഇത്രയും അധികം സ്നേഹിക്കുന്ന ഇവൻ ഈ അവസ്ഥയിൽ നിന്റെ മുന്നിൽ വരില്ലയെന്ന് ഞാൻ ഉറപ്പിച്ചു …അപ്പോഴേക്കും എന്റെ അടുത്ത ശത്രുവായി നിന്റെ മുറചെറുക്കൻ നിന്നെ കെട്ടാനായി കളത്തിൽ ഇറങ്ങി ..ഇവിടെ വെച്ചു ഇവന്റെ അമ്മയോട് നീ ഒളിച്ചോടി പോയതാണെന്ന് തെറ്റിധരിപ്പിച്ചു ഈ കല്യാണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കിയതും അവിടെയും നിന്റെ മുറച്ചെറുക്കൻ തടസമായി വന്നു അതിനാൽ ഇവനെയും കൈയോടെ തീർത്തു നിന്നെ ഇവിടെ വെച്ചു സ്വന്തമാക്കാൻ കരുതി വന്ന എന്റെ പ്ലാനുകൾ എല്ലാം തകർത്തു കൊണ്ടാണ് ഈ IPS സാറിന്റെ വരവ് ….
“പക്ഷേ ഈ കളിയിൽ ഞാൻ തന്നെ വിജയിക്കും നീ നോക്കിക്കോ …ഇപ്പോൾ നീ എന്റെ കൈകളിലാണ് ….എനിക്ക് മാത്രം സ്വന്തം …”
“ആത്മവിശ്വാസം ആകാം അലോക് പക്ഷെ എതിരാളി നിനേക്കാളും ഒരു പടി മുന്നിലാണെന്ന് ഓർക്കുന്നത് നല്ലതാ …എന്റെ കിച്ചുവേട്ടനിൽ നിന്നും എന്നെ നിനക്ക് കൊണ്ടു പോകാൻ കഴിയുമോ എന്ന് നിനക്ക് തോന്നുന്നുണ്ടോ ….പാറു കിച്ചുവിനെ ഒന്നു നോക്കി കൊണ്ട് ആത്മവിശ്വാസത്തോടെ അലോകിനോട് പറഞ്ഞു വെല്ലു വിളിച്ചതും …
പെട്ടെന്നൊരു വണ്ടി വരുകയും അലോക് കിച്ചുവിന് നേരെ പിസ്റ്റൽ ചൂണ്ടി കൊണ്ട് അവളെ ബലമായി പിടിച്ചു കൊണ്ട് ആ വണ്ടിയിൽ കയറ്റി …..
അതു കണ്ടതും കൈലേഷ് ആധിയോടെ കിച്ചുവിനെ നോക്കി …(.തുടരും )
?????????????
Super excited ✍️??
?????
❣️
❤