കിച്ചുവിനെ തലങ്ങും വിലങ്ങും ഇടിക്കാൻ തുടങ്ങിയതും കിച്ചു അതെല്ലാം തടുത്തു കൊണ്ട് അയാളെ ഇടിച്ചു തെറിപ്പിച്ചു ..അയാൾ കിച്ചുവിന്റെ ശക്തിയുടെ മുന്നിൽ തോൽക്കുമെന്ന് ആയതും .എല്ലാം കണ്ടു പേടിച്ചു നിൽക്കുന്ന പാറുവിന്റെ നേരെ തിരിഞ്ഞു കൊണ്ട് കൈയിൽ കരുതിയിരുന്ന പിസ്റ്റൽ എടുത്ത് അവൾക്കു നേരെ ചൂണ്ടികൊണ്ട് കിച്ചുവിനെ നോക്കി വിജയിഭാവത്തിൽ അട്ടഹസിച്ചു ..പാറു പേടിച്ചു വിറച്ചു കൊണ്ട് കിച്ചുവിനെ നോക്കി …..
കണ്ടു നിന്നവരിലെല്ലാവരിലും ഭീതി ഉളവായി
ഏല്ലാവരും പേടിയോടെ അയാളെ നോക്കി ….
അതു കണ്ടതും കിച്ചു ചിരിച്ചു കൊണ്ട് അയാളുടെ മുന്നിൽ വന്നു നിന്നു …
“നീ …ആർക്കുവേണ്ടിയാണോ ഇതെല്ലാം കാട്ടികൂട്ടിയത് അവളെ തന്നെ നീ ഇല്ലാതാക്കാൻ ശ്രെമിക്കുകയായോ mr.അലോക് നമ്പ്യാർ …നിനക്ക് അതിനു ഒരിക്കലും കഴിയില്ലെന്ന് എനിക്കറിയാം …” കിച്ചു പറഞ്ഞതും അലോകിന്റെ കൈകൾ വിറച്ചു ..പാറു ആ പേരു കേട്ടതും ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി ..അവളുടെ മുഖത്തപ്പോൾ അവനോടുള്ള പേടിയും പകയും മിന്നി മറിഞ്ഞു കൊണ്ടിരുന്നു ….
അവളുടെ ഓർമ്മകൾ കുറച്ചു പുറകിലേക്ക് സഞ്ചരിച്ചു ..
ഭാരത് മാതാ കോളേജിലെ ടോപ്പറും ഡ്രെഗ്ഗ് അടിക്റ്റും ആയ കോളേജിലെ ഹീറോ അലോക് നമ്പ്യാർ … ഒരിക്കൽ കോളേജിൽ കാഞ്ചാവ് deal നടത്തിയതിന്റെ പേരിൽ അവനെ കോളേജിൽ നിന്നും സസ്പെൻന്റു ചെയ്തു …
അയാൾക്കെതിരെ പ്രിൻസിപ്പാളിന് മൊഴി നൽകിയത് പാറുവിന്റെ കൂട്ടുകാരിയായിരുന്നു .
അതറിഞ്ഞു അലോകിന്റെ ഗ്യാങ് അവളെ ഉപദ്രവിക്കാൻ ശ്രെമികുമ്പോൾ ആണ് പാറു അതു കാണുകയും അവരോട് കരഞ്ഞു കൊണ്ട് അവളെ ഉപദ്രവിക്കരുത് എന്നു പറഞ്ഞു അപേക്ഷിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അവിടേക്ക് അലോകിന്റെ വരവ് .
Super excited ✍️??
?????
❣️
❤