പാക്കാതെ വന്ത കാതൽ – 10???? [ശങ്കർ പി ഇളയിടം] 83

ഇതു  കേട്ടതും പാറുവിന്റെ അച്ഛൻ  കിച്ചുവിന്റെ അടുത്തേക്കു ചെന്നു …

 

“ഇത്രയും നാൾ  ഒരു  പ്രതീക്ഷ ഉണ്ടായിരുന്നു ..നീ  പറഞ്ഞ വാക്ക് പാലിച്ചു എന്റെ  മോളേ അന്വേഷിച്ചു തിരിച്ചും  വരുമെന്ന് ….പക്ഷേ ഈ  അവസ്ഥയിൽ ഞാൻ എങ്ങനെയാ   എന്റെ മോളേ നിന്റെ  കൈയിൽ ഏൽപ്പിക്കുന്നത് …”

 

“അതെനിക്കറിയാം ..എന്റെ ഈ  അവസ്ഥയിൽ  സ്വന്തം മകളെ  ഒരച്ഛനും എന്റെ  കൈകളിൽ  ഏൽപിക്കുകയില്ലയെന്ന് ..എനിക്ക് മനസിലാകും അങ്ങയുടെ  ഇപ്പോഴത്തെ അവസ്ഥ …”

 

അതു പറയുമ്പോൾ കിച്ചുവിന്റെ  ചുണ്ടിൽ  വേദന നിറഞ്ഞൊരു പുഞ്ചിരി  ഉണ്ടായിരുന്നു …അത്  കാൺകെ  പാറുവിന്റെ അച്ഛന്റെ ഉള്ളം  കുറ്റബോധത്താൽ   നീറി …

 

ശേഷം കിച്ചു  പാറുവിനെ നോക്കി  കൊണ്ട് പറഞ്ഞു …

“ജോലിയും കാലും നഷ്ടപ്പെട്ട എനിക്ക് ഇനി നിനക്കൊരു നല്ലൊരു ജീവിതം തരാൻ കഴിയില്ല..അതുകൊണ്ട് നീ  എന്നെ മറന്നു അപ്പ കണ്ടുപിടിച്ച ആളോടൊപ്പം  സുഖമായി ജീവിക്കാൻ ശ്രമിക്കണം …”

 

നിശ്ചയദാർഢ്യത്തോടെയുള്ള  അവന്റെ വാക്കുകൾ  അവളെ വല്ലാതെ  വേദനിപ്പിച്ചു ..വിങ്ങുന്ന മനസ്സിന്റെ വേദന പുറത്ത് കാണിക്കാതെ  കിച്ചുവതു  പറഞ്ഞതും …പാറു  കരഞ്ഞു  കൊണ്ട്  കിച്ചുവിന്റെ അടുത്തേക്കു ചെന്നു …

 

“എന്നോട് ഇങ്ങനെയൊക്കെ  എങ്ങനെ പറയാൻ  തോന്നി  കിച്ചുവേട്ടന് …എനിക്ക് പറ്റില്ല  കിച്ചുവേട്ട …കിച്ചുവേട്ടനെ മറന്നു കൊണ്ട്  എനിക്കൊരു ജീവിതം  വേണ്ട …എന്നെ കൈ വിടല്ലേ  കിച്ചുവേട്ടാ …എനിക്ക് വേണം  ..എന്റെ കിച്ചുവേട്ടനെ …”

 

അതും പറഞ്ഞു കൊണ്ടവൾ അവന്റെ കൈയിലെ  പിടുത്തം മുറുക്കി കൊണ്ടിരുന്നു …അവളുടെ കണ്ണീർ  തോരാത്ത മഴയായി പെയ്തിറങ്ങി ..ഒരാൾ ഒഴികെ  അവിടെ കണ്ടു  നിന്നവരിൽ അതൊരു  തീരാവേദനയായി …. മറിച് അയാളുടെ കണ്ണുകളിൽ പകയുടെ  കനലുകൾ  എരിഞ്ഞു കൊണ്ടിരുന്നു ..

 

“പാറു ….”

3 Comments

  1. ❤❤❤❤

  2. ഉണ്ണിയേട്ടൻ ഫസ്റ്റ്

  3. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.