പാക്കാതെ വന്ത കാതൽ – 10???? [ശങ്കർ പി ഇളയിടം] 83

ആ  അജ്ഞാതനെ  എങ്ങനെയെങ്കിലും കണ്ടുപിടിക്കണം എന്ന ഒരൊറ്റ ലക്ഷ്യം  മാത്രമേ എനിക്കന്നുണ്ടായിരുന്നുള്ളൂ ..  സൈബർസെല്ലിന്റെ സഹായത്തോടെ അയാൾ മെസ്സേജ് അയച്ച നമ്പർ ഞങ്ങൾ  ട്രൈസ് ചെയ്യാൻ ശ്രമിച്ചു.. പക്ഷെ ഞാൻ ഊഹിച്ച പോലെ അതൊരു ഫേക്ക് ഐഡി നമ്പർ ആയിരുന്നു…

 

അയാളിലേക്ക് എത്തുവാൻ ഒരു മാർഗവും എനിക്കോ സുഹൃത്തുക്കൾക്കോ ലഭിച്ചിരുന്നില്ല .. അയാളുടെ അടുത്ത സ്റ്റെപ്പ് എന്താകുമെന്ന് ഒരു ഊഹവും ഞങ്ങൾക്കില്ലായിരുന്നു …. എന്തായാലും അയാൾ എന്നെ അപകടപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാരുന്നു.. .

 

ഒരു ദിവസം കാറുമായി പുറത്തു പോകുമ്പോൾ ആണ് ..എതിരെ പാഞ്ഞു വന്ന  ടാങ്കർ ലോറി എന്റെ  കാറിന്റെ   ഇടിച്ചു  തെറുപ്പിച്ചു  ആക്‌സിഡന്റ് ആകുന്നത്.. തലനാരിഴക്കാണ് ജീവൻ രക്ഷപെട്ടത് ..ആ ആക്‌സിഡന്റിൽ എനിക്ക്  എന്റെ കാലിന്റെ ചലനശേഷിയും  എന്റെ  ജോലിയും നഷ്ട്ടമായി ….

 

എന്റെ ജീവിതം ഇല്ലാതാക്കിയ ആ അജ്ഞാത ശത്രുവിനെ കണ്ടുപിടിക്കാൻ കൂട്ടുകാരുടെ സഹായത്തോടെ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷെ എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല..

പക്ഷെ ഒരു കാര്യം ഉറപ്പ് അയാൾ ഇപ്പഴും ഒരു നിഴൽ പോലെ എന്നോടൊപ്പം ഉണ്ട് എന്റെ ഓരോ ചലനങ്ങളും  അയാൾ അറിയുന്നുണ്ട് …എനിക്ക്  ഏതു സമയവും എന്തും സംഭവിക്കാം …

 

അതും പറഞ്ഞു കൊണ്ട് കിച്ചു പാറുവിനെ നോക്കി …എല്ലാം കേട്ടതിലുള്ള  ഷോക്കിൽ ആയിരുന്നു അവൾ …അവളുടെ  കണ്ണുകളിൽ ഒരുതരം  ഭയം  നിഴലിച്ചു …..

 

“നീ ..ഇപ്പോഴും എന്നെ കാത്തിരിക്കുകയായിരിക്കും എന്ന് എനിക്കറിയാമായിരുന്നു ..നിന്റെ  അടുത്തു ഞാൻ ഇല്ലായിരുന്നെങ്കിലും എന്റെ ഒരു  സുഹൃത്ത് വഴി നിന്റെ കാര്യങ്ങളെല്ലാം  ഞാൻ  അന്വേഷിച്ചിരുന്നു …ആ  സുഹൃത്തു വഴിയാണ്  ഇന്നു  നിന്റെ കല്യാണമാണെന്ന്  അറിഞ്ഞത് …ഞാൻ ഒരിക്കലും ചതിച്ചിട്ടല്ലായെന്നു  ബോധ്യപ്പെടുത്താൻ  വേണ്ടി മാത്രമാണ് ഞാൻ  ഇന്ന് ഇവിടേക്ക് വന്നത് …”

3 Comments

  1. ❤❤❤❤

  2. ഉണ്ണിയേട്ടൻ ഫസ്റ്റ്

  3. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.