പിന്നീട് ഞാൻ തന്നെ തിരിമാനിച്ചു നിന്നോട് പറഞ്ഞ വാക്കു പാലിച്ചു കൊണ്ട് നിന്റെ അപ്പയുടെയും മുന്നിൽ നേരിട്ടു വരണമെന്ന് ..അതിനായി കുറച്ചു ദിവസം കഴിഞ്ഞതും ഞാൻ ലീവിന് വേണ്ടി അപ്ലിക്കേഷൻ കൊടുത്തു ..
അദ്യ പോസ്റ്റിങ്ങ് ആയതു കൊണ്ട് ലീവ് അത്ര പെട്ടെനെനും കിട്ടില്ലായെന്നു എനിക്കറിയാമായിരുന്നു..
അങ്ങനെയിരിക്കെ യാതൊരു കുഴപ്പവുമില്ലാതെ പോയ്കൊണ്ടിരിക്കുമ്പോൾ ജോയിൻ ചെയ്തു ഒരു മാസം കഴിഞ്ഞതും എന്റെ ജീവിതം തന്നെ മാറ്റി മറിക്കാനായി അപ്രേതീക്ഷിതമായി എനിക്കൊരു ഒരു മെസ്സേജ് വരുന്നത് ..
“Get ready to go to a world of souls onyl??☠️☠️”???””
കൂടെ ആത്മക്കളുടെ രണ്ട് മൂന്ന് സിംപൽസും ..
ഞാൻ അത് എന്റെ അവിടെയുള്ള സുഹൃത്തുക്കളെ കാണിച്ചു..
അത് കണ്ടിട്ട് അത്ര നിസാരമായി അവർക്കും തോന്നിയില്ല കാരണം അതിൽ ഒരു വധ ഭീഷണി പോലെ ആണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്..
എന്നാൽ എനിക്ക് ആ നഗരത്തിൽ പറയത്തക്ക ശത്രുക്കൾ തന്നെ ആരും എനിക്കവിടെ ഉണ്ടായിരുന്നില്ല …അപ്പോഴാണ് മൂന്നാല് ദിവസം മുന്നേ ഹോളിഡേയിൽ പബ്ബിൽ വച്ച് നടന്ന ആ അടിപിടി സംഭവം സുഹൃത്തുക്കൾ എന്നെ ഓർമ്മിപ്പിച്ചത്….
അന്ന് ഞാനും സുഹൃത്തുക്കളും കഞ്ചാവ് അടിച്ച് ബഹളം വച്ച രണ്ട് മൂന്ന് പേരെ കൈകാര്യം ചെയ്തിരിക്കുന്നു…..അതിൽ ആരെങ്കിലും ആകും എന്ന നിഗമനത്തിൽ ഞാനും എത്തിച്ചേർന്നു .
തുടർന്ന് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഇതേപോലെ വാണിംഗ് മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു…
ഞാൻ എവിടെ പോയാലും ആ ഞാൻ നിൽക്കുന്ന ലൊക്കേഷൻ ഓർമ്മിപ്പിച്ചു കൊണ്ട് നിഴൽ പോലെ ഏതോ ഒരു അജ്ഞാത ശത്രു എന്നെ പിന്തുടർന്നു കൊണ്ടിരുന്നു ..അതിനിടയിൽ എനിക്ക് ലീവ് ശരിയായി..ഈ സാഹചര്യത്തിൽ ഞാൻ നാട്ടിലേക്ക് വന്നാൽ അതു നിന്നെയും കൂടി ബാധിക്കും എന്നു കരുതി ഞാൻ ആ ലീവ് ക്യാൻസൽ ചെയ്തു …
❤❤❤❤
ഉണ്ണിയേട്ടൻ ഫസ്റ്റ്
❤❤❤