പാക്കാതെ വന്ത കാതൽ – 10???? [ശങ്കർ പി ഇളയിടം] 83

പാക്കാതെ വന്ത കാതൽ 10

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
“പറ  കിച്ചുവേട്ടാ …എന്താ ..പറ്റിയത് …കിച്ചുവേട്ടൻ ഇത്രയും നാൾ  എവിടെയായിരുന്നു ….പാറു  അവന്റെ കൈകളിൽ  പിടിച്ചു  കൊണ്ട് ചോദിച്ചു …”

 

അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവളോട് എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു……..

 

“പാറു ……”

കിച്ചു  ഇടർച്ചയോടെ അവളെ വിളിച്ചു …

 

നീണ്ട കാത്തിരിപ്പിനൊടുവിൽ  വീണ്ടും  കിച്ചുവിന്റെ ശബ്‌ദം കേട്ടതും  അവളുടെ കണ്ണിൽ അന്നേരം കൊണ്ട് തന്നെ സന്തോഷത്തിന്റെ ഒരു മഴവെള്ള പാച്ചിൽ ഉറവയെടുത്തിരുന്നു….

 

“അന്ന് നമ്മൾ പിരിഞ്ഞ ദിവസം ഓർമ്മയുണ്ടോ?

അന്നു  നീ എന്നോട് യാത്ര പറഞ്ഞു പോയ ശേഷം ആ  SI എന്നെ അടുത്തേക്ക്  വിളിച്ചു….”

 

കിച്ചു  മൂന്നു വർഷങ്ങൾക്ക് മുൻപുള്ള ആ  ദിവസം ഓർത്തു ….

“താൻ ആള് കൊള്ളാല്ലോ… മിടുക്കനാ താൻ… തനിക്ക് ഒരു പോലീസ് ഓഫീസർ ആകാനുള്ള കുശാഗ്ര ബുദ്ദിയൊക്കെ  ഉണ്ട്….”

 

എന്നിട്ട് അദ്ദേഹം എന്റെ Qualification ഒക്കെ ചോദിച്ചു മനസ്സിലാക്കി ..അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഞാൻ  സിവിൽ സർവീസ്  കോച്ചിംങ്ങിനായി ബാംഗ്ലൂറിലേക്ക് പോയി…അവിടെ തന്നെ  പാർട്ട്‌ ടൈം ജോബും ചെയ്തിരിന്നു ..പുള്ളിയുടെ നിർബന്ധമായിരുന്നു സെലെക്ഷൻ കിട്ടുന്നത് വരെ നിന്നെ യാതൊരു രീതിയിലും  കോൺടാക്ട് ചെയ്യരുതെന്ന്..”

 

വൈകാതെ എനിക്ക് ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസിൽ  സെലെക്ഷൻ കിട്ടി …മാസങ്ങൾ നീണ്ട ട്രൈനിങ്ങിന് ശേഷം ഞാൻ ഒഡീഷ  IPS കോഡറിൽ ജോയിൻ  ചെയ്തു ..ഭുവനേശ്വറിൽ അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസായാണ്  എനിക്ക്  ആദ്യത്തെ   നിയമനം  ലഭിച്ചത് ….

 

ഞാൻ അന്ന് ഏറേ സന്തോഷവാനായിരുന്നു .ആ  സന്തോഷ വാർത്ത നിന്നോട് പറയാനായി ഞാൻ  SI  യോട് വിളിച്ചു അനുവാദം  ചോദിച്ചിരുന്നു ..

അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു ..

3 Comments

  1. ഉണ്ണിയേട്ടൻ ഫസ്റ്റ്

  2. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.