“”പിന്നെ നല്ല ബുദ്ധി പറഞ്ഞ് കൊടുക്കണ്ട കാര്യം…””,””എന്ത് ബുദ്ധിയാ ഞാൻ പറഞ്ഞ് കൊടുക്കണ്ടത്…””,””എൻ്റെ വാക്ക് എന്നല്ല ആരുടെ വാക്ക് കേട്ടാലും എൻ്റെ മോൻ്റെ മനസ് മാറുമെന്ന് കരുതണ്ട…””,””സച്ചിൻ..””,””അവൻ ഗോകുലിൻ്റെ ഏട്ടനാണ്…””,””നിങ്ങളൊക്കെ എത്ര അല്ലാന്ന് പറഞ്ഞാലും അങ്ങനയെ ആവു…””,
“”ഗോകുൽ നിൻ്റെ മകൻ തന്നെ…””,””നിൻ്റെ ബുദ്ധിയെ അവനും കിട്ടിയിട്ടുള്ളു…””,
അജയനെ കളിയാക്കുന്ന മട്ടിൽ ശേഖരൻ പറഞ്ഞു.
“”നീ എൻ്റെടുത്ത് നിന്ന് മറച്ചു വച്ച രഹസ്യം ഇപ്പൊ എന്നെ തേടി വന്നജയാ…””,
“”അവൻ ആഹ് ചെറുക്കൻ പെരുമാളനാണല്ലേ….””,””ഹ…””,””ഹ…””,””ഹ…””,
ശേഖരൻ ക്രൂരമായ ഒന്നട്ടഹസിച്ചു.
“”ഇത്രം കാലം കടിക്കുന്ന പാമ്പിനാണോ നീ പാല് കൊടുത്തത്…””,””എനിക്കറിയാം അവര് നിനക്ക് കാര്യമായെന്തോ പാരിതോഷികം തന്നിട്ടുണ്ട്…””,””അല്ലാതെ നിൻ്റെ മനസ് മാറില്ല…””,””നീ ഒന്നാലോചിച്ചോ രാവണനെ വിട്ട് പോയ വിഭീഷണൻ്റെ അവസ്ഥയാവും നിനക്ക്…””,””ചതി…””,””ചതിക്ക് ഞാൻ ക്ഷമ കൊടുക്കില്ല അജയാ നിനക്കറിയാലോ എന്നെ…””,
പല്ല് ഞെരിച്ച് കൊണ്ട് ശേഖരൻ പറഞ്ഞു. ചാരിക്കിടന്നിരുന്ന അജയൻ നടുനിവർത്തി എഴുന്നേറ്റിരുന്നു.
“”ചതിയോ…””,””എന്ത് ചതിയാ ഏട്ടാ ഞാൻ നിങ്ങളോട് ചെയ്തത്…””,
“”ആഹ് ചെക്കനെ നീ ഇവിടെ കൊണ്ട് വന്ന് താമസിപ്പിച്ചത് നമ്മള് കൈക്കലാക്കിയ അനന്തവിഗ്രഹം തിരികെ കൊണ്ട് പോവാനല്ലേ…””,””അതിന് ഞാൻ സമ്മതിക്കില്ല…””,
“”ഒരിക്കലും അല്ല ഏട്ടാ…””,””അവന് ഇത് വരെ അങ്ങനൊരു രഹസ്യം ഇവിടുള്ള കാര്യം അറിയില്ല…””,””പിന്നെ അറിഞ്ഞാലും അവനത് പെരുമാളർക്ക് കൈമാറില്ല…””,””കാരണം ജന്മം കൊണ്ട് പെരുമാളനാണങ്കിലും അവൻ വളർന്നത് ശതവാഹകരുടെ കൂടെയാ…””,””പെരുമാളർ ആരാണെന്ന് പോലും അവന് അറിയാൻ വഴിയില്ല…””,
“”കള്ളം പച്ചക്കള്ളം…””,””എന്നിട്ടാണോ നീ അവനെ വൈജയന്തിയിൽ കൊണ്ടുപോയൊളുപ്പിച്ചെ അതും പെരുമാളരുടെ അട്ടിപ്പേറ് ദേശത്ത്…””,
ശേഖരൻ ശബ്ദമൊന്ന് കടുപ്പിച്ച് പറഞ്ഞു.
“”വൈജയന്തിയോ…””,
മനസിലാവാത്ത പോലെ അജയൻ ചോദിച്ചു.
“”ഹ…””,””ഹ…””,””ഹ…””,””ഞാൻ കണ്ടുപിടിക്കില്ലെന്ന് കരുതിയോ നീ….””,””ഇവിടുന്ന് വൈജയന്തിപുരത്തേക്ക് അധികം ദൂരമൊന്നുമില്ലെടാ…””,””ഞാൻ പടയൊരുക്കം ഇപ്പഴേ തുടങ്ങി കഴിഞ്ഞു…””,””പെരുമാളരുടെ കേന്ദ്രം ഞാൻ ഇടിച്ച് തകർക്കും അവരുടെ ദേവദയെ നശിപ്പിക്കും…””,””ദാഹജലം പോലും കിട്ടാതെ വൈജയന്തിക്കാർ അലയും…””,””യുദ്ധം ആരംഭിക്കാണ്…””,””പെരുമാളർമാർക്ക് ഇനി ആയുസില്ല…””,””ആഹ് ചെറുക്കൻ്റേതടക്കം മുഴുവൻ പെരുമാളരുടെയും തലയറുത്ത് ഞാൻ വൈജയന്തി പുഴയിൽ എറിയും…””,””വൈകാതെ…””,
ശേഖരൻ ഒരു വേല്ലുവിളിയൊടെ ഇരുന്നിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് മേശമേൽ രണ്ടു കൈയ്യും അടിച്ച് പറഞ്ഞു.
“”നീ പെരുമാളരുടെ വാലാട്ടി പട്ടിയല്ലേ…””,””പോയി പറയ് ഞങ്ങള് വരുന്നുണ്ടെന്ന്…””,””അതൊന്ന് അറിയിച്ച് പോവാൻ വേണ്ടിയാ ഞാൻ ഇവിടെ വരെ വന്നത്…””,””ഇനി നമ്മള് തമ്മിൽ ചെലപ്പൊ കാണലുണ്ടാവില്ലജയാ….””,””കെട്ടോ…””,
ശേഖരൻ തൻ്റെ നാവ് പുറത്തേക്കിട്ട് കടിച്ച് കൊണ്ട് അജയന് നേരെ ചൂണ്ടുവിരലോങ്ങി പറഞ്ഞ് കൊണ്ട് ക്രൗര്യത്തോടെ കൊലായിൽ നിന്നും പുറത്തേക്ക് നടന്നു. സീമ അതേ സമയമാണ് ഗോകുലിനെയും കൊണ്ട് വീടിനകത്തേക്ക് വന്നത്. ഗോകുലിനെ കണ്ട ശേഖരനൊന്ന് നിന്നു.
“”മോനേ…””,””ഇപ്പൊ വേദനയുണ്ടോ…””,
“”ഇല്ല….””,
താൽപര്യമില്ലാത്ത മട്ടില് തല ചരിച്ച് കൊണ്ടവൻ മറുപടി പറഞ്ഞു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…