പതിനെട്ടാം 👹 തീയാട്ട് {Sajith} 269

നീലിമ്പപുരം..

 

മംങ്കലത്ത്***

 

തലമുറകൾ കടന്നുവന്ന കുടിപ്പകയ്ക്ക് അന്ത്യം കുറിക്കാൻ സമയമായിരിക്കുന്നു. അടക്കിവച്ച പക തുറന്നുകാട്ടാൻ നേരം വന്നിരിക്കുന്നു. ആയിരം വർഷങ്ങൾക്ക് മുൻപ് ശതവാഹകരെ ചിന്നി ചിതറിച്ച് കളഞ്ഞ പെരുമാളന്മാരുടെ ജന്മ ദേശം ചിന്നി ചിതറിപ്പിക്കാനും ഒഴിപ്പിക്കാനും തങ്ങളുടെ ദേവനായ ആദിത്യൻ്റെ ക്ഷേത്രം പടുത്തുയർത്താനും ശതവാഹകർ ഒരുങ്ങി കഴിഞ്ഞു. ഹോസല വംശത്തിലെ ഇളമുറക്കാരൻ ശിശുമാരൻ തങ്ങളുടെ ഉപാസനാ മൂർത്തിയായ ചാമുണ്ഡിയെ പ്രസാദിപ്പിക്കാൻ പെരുമാൾ വംശത്തിലെ ഇളമുറക്കാരനായ പ്രജാപതിക്ക് ബുദ്ധിപറഞ്ഞ് കൊടുത്ത നേരം ശതവാഹകരുടെ അന്ത്യം കുറിച്ച നേരം. അതിന് പകരം ചോദിക്കാൻ സന്ദർഭം ഒത്തുവന്നിരിക്കുകയാണ്. 

 

പെരുമാളരുടെ കൂട്ടത്തിൽ നിന്ന് അവർക്കെതിരായി തന്നെ നിലകൊള്ളുന്ന രണ്ട് ബലിയാടുകളെ ശതവാഹകർ തങ്ങളുടെ പക്ഷത്താക്കിയതോടെ വൈജയന്തിയിലേക്ക് കടക്കുകയെന്നുള്ള കടമ്പ പൂർണ്ണമായും കടന്നിരിക്കുന്നു. ഇനി വേണ്ടത് സംഘബലമാണ്. മംങ്കലത്ത് നിന്ന് കാർണ്ണവരായ ശേഖരനും അയാളുടെ മൂത്ത ആൺതരിയും തയ്യാറാണ്. ചെറിയവൻ്റെ തലക്ക് സാരമായ പരിക്കുള്ളതിനാൽ അവനെ തൽക്കാലം കൂടെ കൂട്ടിയില്ല. ശേഖരന് ശേഷം വരുന്നത് മൂന്നാമൻ ജയശങ്കറാണ്. ശതവാഹകരുടെ കളരിക്ക് ഉടയോൻ. ജയനും മൂന്ന് ആൺമക്കളും അണി നിരക്കുന്നു. പിന്നെ അങ്ങോട്ട് ശതവാഹകരുടെ ചിതറി കിടക്കുന്ന ഉറ്റവരും സാമന്തരും അടങ്ങുന്ന പട. അതിൽ കാർണ്ണവർമാരും അവരുടെ സന്തതി പരമ്പരകളും പെടുന്നു. എല്ലാവരും മംങ്കലത്തെ കളരിയിൽ അടവുറച്ച മെയ്ക്കരുത്തും മനക്കരുത്തുമുള്ള ശങ്കരൻ്റെ ശിക്ഷ്യന്മാരാണ്. പിന്നെയുള്ളത് പുന്നയ്ക്കലെ രക്തം തന്നെ. കേശവനും നരേന്ദ്രനും. കേശവൻ്റെ മകൻ ഒരു പ്രശ്നത്തിനും ഇല്ലെന്ന പക്ഷക്കാരനായിരുന്നു. അതിനാൽ അവൻ ഇതിലൊന്നും പങ്ക് ചേർന്നില്ല. നരേന്ദ്രനും അയാളുടെ മൂന്ന് മക്കളും ശതവാഹകരോടൊപ്പം ചേർന്നു കഴിഞ്ഞിരുന്നു. മൂന്നു പേർക്കും മൂന്ന് ആവശ്യങ്ങളും ഉണ്ടായിരുന്നു. മൂത്തവനായ അരവിന്ദൻ്റെ ലക്ഷ്യം രണ്ട് വൈജയന്തിയിലെ പെരുമാളരുടെ അധികരം നശിപ്പിച്ച് അതിൽ നിന്നുള്ള സമ്പത്തിന്റെ ഒരംശം ശേഖരിക്കുക അതിന് ശതവാഹകരുടെ സഹായം വേണ്ടിവരും അടുത്തത് മംങ്കലത്തെ മൂത്ത സന്തതി ശാന്തിയായിരുന്നു. പെരുമാളരെ തീർക്കാൻ കൂട്ടു നിന്നാൽ മകളെ സംമ്പന്തം ചെയ്ത് തരാമെന്ന് ശേഖരൻ കൊടുത്ത വാക്ക്. അതിൻ്റെ ബലത്തിലൂടെയാണ് അരവിന്ദൻ വന്നത്. രണ്ടാമൻ ആശിഷിനും രണ്ട് നേട്ടങ്ങൾ. വർഷങ്ങളായി അവൻ മനസ്സിൽ കൊണ്ടു നടന്ന സ്വാതിയെ സ്വന്തമാക്കാം. അതിന് തടസമായി നിൽക്കുന്ന കുഞ്ഞൂട്ടനെ തീർത്തുകളയുകയും ചെയ്യാം. മൂന്നാമൻ്റെ ഉദ്ദേശം നിഖൂഢമായിരുന്നു. 

 

കേശവൻ്റെയും നരേന്ദ്രൻ്റെയും പക്കൽ നിന്നും അപ്പൊ അപ്പൊ വിവരങ്ങൾ ശേഖരനും ജയനും ലഭിക്കുന്നുണ്ടായിരുന്നു. അവർ അറിയിച്ചതനുസരിച്ച് പെരുമാളർക്ക് തങ്ങളെ തടയാനുള്ള കരുത്തൊന്നും ഇന്ന് ഇല്ല. പടയില്ല പടയാളികളില്ല. വീരന്മാരില്ല ചാവേറുകളുമില്ല. പിന്നെയുള്ളത് തേനിയിലെ പത്ത് മല്ലന്മാരാണ്. അവരെ നിഷ്പ്രയാസം തറപറ്റിക്കാം. വർഷത്തിലൊരിക്കൽ പുന്നയ്ക്കലെ ക്ഷേത്രത്തിൽ വച്ച് നടത്തുന്ന മൃഗബലിയല്ലാതെ മറ്റൊരു തരത്തിലും രക്ത ശുദ്ധി വരുത്താത്ത കൂട്ടരാണ് ഇന്ന് പെരുമാളർ. അവരുടെ പക്കൽ നിന്ന് അക്രമണം പോയിട്ട് പ്രതിരോധം പോലും ഉണ്ടാവുമോ എന്നത് സംശയമാണ്. ആകെ ഉണ്ടാവാൻ സാധ്യതയുള്ള എതിർപ്പ് വൈജയന്തിയിലെ ജനങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളായിരിക്കും. അതിന് ആദ്യം തടയിട്ടാൽ പിന്നെ പേടിക്കണ്ടല്ലോ. 

 

പെരുമാളരെ അല്ലാതെ ഭയക്കണ്ട ഒരാള് അജയനാണ്. അവനാണ് കുഞ്ഞൂട്ടനെ എടുത്ത് വളർത്തിയത്. അത് കൊണ്ട് മംങ്കലത്ത് നിന്ന് വൈജയന്തിയിലേക്ക് തങ്ങള് പോവുകയാണെന്ന് അറിയുന്ന ഉടനേ അത് തടയാനായിട്ട് എന്തങ്കിലുമൊക്കെ അജയൻ ചെയ്യാണ്ടിരിക്കില്ല. ജുഡീഷ്യൽ സെക്ഷൻ ഒന്നിൻ്റെയും കീഴിൽ വരുന്ന ഒരു നാടല്ല വൈജയന്തിയെന്ന് ശേഖരനുമറിയാം അജയനുമറിയാം. അവിടെ കാക്കി പട കടന്നാൽ തിരിച്ചിറങ്ങലുണ്ടാവില്ല. അത് കൊണ്ട് അജയൻ കാക്കിയുടെ സഹായം ചോദിക്കാൻ സാധ്യതയില്ല. ഗോകുലിനെ തീർക്കുമെന്ന ഒരു മുന്നറിയിപ്പ് നേരത്തേ അവന് കൊടുത്തത് കൊണ്ട് അജയൻ്റെ ഭാഗത്ത് നിന്ന് നേരിട്ടൊരു നീക്കം പ്രതീക്ഷിക്കണ്ട. എന്നാൽ ഗോവിന്ദൻ കാക്കിപ്പടയേ സഹായത്തിന് വിളിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പ് ശതവാഹകർക്കില്ല.

 

ഇനി ആകെ അവിടെ തങ്ങളെ തടയാൻ അവശേഷിക്കുന്നത് അജയൻ വൈജയന്തിയിൽ നിന്ന് മംങ്കലത്ത് കൊണ്ടു വന്ന് തീറ്റ കൊടുത്ത് വളർത്തിയെടുത്ത കുഞ്ഞൂട്ടനാണ്. അവൻ തന്നെ കാണുമ്പോഴേ തിരിഞ്ഞോടുമെന്ന് ശേഖരന് നൂറ് ശതമാനവും ഉറപ്പായിരുന്നു. നാളെയാണ് അഗ്നി ഹൂതി. നൂറ്റാണ്ടുകളായി യുദ്ധത്തിന് മുൻപേ ശതവാഹകർ ചെയ്ത് പോന്നിരുന്ന ഉപദേവതാ അർപ്പണ ചടങ്ങ്. അഗ്നിക്ക് മുൻപിൽ ആയുധങ്ങൾ അർപ്പിച്ച് ഇരുണ്ട സൂര്യ പ്രീതിക്ക് വേണ്ടുന്ന ദ്രവ്യങ്ങൾ അഗ്നിയിൽ സമർപ്പിച്ച് പടകൂടുന്ന യോദ്ധാക്കളെ അഗ്നിക്ക് വലം വെച്ച് ദേഹശുദ്ധിവരുത്തി. സൂര്യ ദിശ നോക്കി നേരം കണക്കാക്കി വൈജയന്തിയിലേക്ക് തിരിക്കേണ്ടതുണ്ട്. അതിനായി നാളെ കാലത്തേ മംങ്കലത്തെ ഉപാസനാ മൂർത്തിയുടെ അടുത്ത് ചെല്ലേണ്ടതുണ്ട്. ചടങ്ങുകൾ നടത്തേണ്ടതുണ്ട് അതിനായുള്ള ചർച്ച കളിലും ഒരുക്കങ്ങളിലുമായിരുന്നു മംങ്കലത്ത് തറവാട്ടിലെ പുരുഷ ജനങ്ങൾ.

പത്തൊൻപതാം തീയാട്ടിലൂടെ തുടരും….

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *