പതിനെട്ടാം 👹 തീയാട്ട് {Sajith} 269

വൈജയന്തി…

 

കീർത്തന ബാങ്കിലേക്ക് ഇറങ്ങിയ ശേഷം അവളുടെ അമ്മ സരോജിനി പത്തു മണിക്കത്തെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് കയറി വരുകയായിരുന്നു. കീർത്തനയുടെ അനിയത്തി അഞ്ചു തന്നാലാവും വിധം കഞ്ഞിയോ മറ്റോ ഉണ്ടാക്കി വച്ചിട്ടാണ് സ്കൂളിലേക്ക് പോവാറ്. സരോജിനിക്ക് എപ്പഴും പണിയൊന്നും ഉണ്ടാവാറില്ല. വല്ലപ്പോഴും കിട്ടുന്ന പണിക്ക് കാലത്തേ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഭക്ഷണം തയ്യാറാക്കുന്നത് അഞ്ചൂൻ്റെ വേലയാണ്. 

 

അടുക്കളയിൽ കയറി അൽപ്പം കഞ്ഞിയും പയറുപ്പേരിയും കഴിച്ച് കഴിഞ്ഞ് പാത്രമെല്ലാം കഴുകി തിരികെ ജോലി സ്ഥലത്തേക്ക് ഇറങ്ങാനായി ഉമ്മറത്തെത്തിയപ്പോഴാണ് വീടിന്റെ പടിക്കലൂടെ കടന്നു പോവുന്ന മൺപാതയിൽ ഒരു ലോറി വന്ന് നിന്നത്. അതിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന രഘുവിനെ കുറേ കാലങ്ങൾക്ക് ശേഷമാണ് സരോജിനി കാണുന്നത് അത് കൊണ്ട് തന്നെ അവർക്ക് ആളെ മനസിലായില്ല. ലോറിയിൽ നിന്നിറങ്ങുന്ന അവനെ ഒരു സംശയത്തോടെ ഉമ്മറത്ത് നിന്ന് നോക്കി നിൽക്കുന്ന സരോജിനിക്കടുത്തേക്ക് രഘു നടന്നു വന്നു. 

 

“”എന്തേ അമ്മായീ…””,””എന്നെ അങ്ങട്ട് മനസിലായില്ലാല്ലേ… “”,

 

തന്നെ അമ്മായീ എന്നൊക്കെ വിളിക്കണമെന്നുണ്ടങ്കിൽ നാത്തൂൻ്റെ മകൻ തന്നെയെന്ന് അവർ ഊഹിച്ചെടുത്തു. ലോറി കൊണ്ട് വന്നത് കൊണ്ട് നാത്തൂൻ്റെ മൂത്തമകൻ ആണെന്നും മനസിലായി. 

 

“”രഘൂ….””,””എനിക്ക് പെട്ടന്നങ്ങട്ട് മനസിലായില്ല മോനേ…””,

 

“”മ്മം….””,””ഒരുപാടായില്ലേ അമ്മായീ കണ്ടിട്ട് അതാവും…””,

 

ചെറു ചിരിയോടെ രവി പറഞ്ഞു. അവരും പുഞ്ചിരിച്ചു.

 

“”മോൻ വാ അകത്തേക്ക് കയറ്…””,

 

മുഷിഞ്ഞ വേഷത്തിലായിരുന്നു സരോജിനി എങ്കിലും മര്യാദ യെന്നോണം അവനെ അകത്തേക്ക് ക്ഷണിച്ചു.

 

“”ഇല്ലമ്മായി കയറുന്നൊന്നും ഇല്ല…””,””ഞാനിവടെ കരിമ്പെടുക്കാൻ വന്നതാ…””,””അപ്പൊ അമ്മായിയെ കൂടി കണ്ടിട്ട് പോവാംന്ന് കരുതി പൊന്നതാണ്….””,

 

“”ഉവ്വോ…””,””എനിക്കിന്ന് കുറച്ച് പണിയിണ്ടായിരുന്നു മോനേ…””,””അതാ ഈ കോലത്തില്….””,

 

“”അതേയോ….””,””ഇന്നെവടെയാ…””,

 

“”നമ്മടെ പുന്നയ്ക്കലുകാരുടെ പാടത്താ…””,””ക്ഷേത്രത്തിനടുത്ത്…””,

 

“”ങ്ഹാ ഞാനും അത് വഴിയാ അമ്മായി കേറിക്കോ….””,

 

ലോറിയിൽ ഇരുന്നു കൊണ്ട് തന്നെ രഘു അവളോട് കയറാനായി ആവശ്യപ്പെട്ടു. 

 

“”വേണ്ട മോനേ…””,””ഞാൻ നടന്നോളാം…””,

 

“”ഹാ….””,,””എന്താ അമ്മായീ ഇത് ഞാൻ അതുവഴിയല്ലേ പോവുന്നെ അവിടെ ഇറക്കുകയേ വേണ്ടു…””,””ഇങ്ങോട്ട് കയറുന്നുണ്ട ഹാ….””,

 

രഘു അൽപം ശാഠ്യത്തോടെ പറഞ്ഞു. അവൻ അമ്മായിയെ കാണാനും ചിലത് സംസാരിക്കാനും വേണ്ടിയാണ് വന്നത്. അത് കൂടെ നടത്തിയെടുക്കാനാണ് അമ്മായിയോട് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടത്. അൽപ്പം മടിയോടെ സരോജിനി ലോറിയ്ക്ക് അരുവിലേക്ക് നടന്നു ചെന്നു. രഘു ഇരിക്കുന്ന ഡ്രൈവിങ് സീറ്റിന് എതിർവശത്തെ വാതലിനരുകിൽ വന്നവൾ നിന്നു. രഘു വേഗം തന്നെ അപ്പുറെ ചെന്ന് വാതിൽ തുറന്നു. ശേഷം പുറത്തേക്ക് കൈകൾ നീട്ടി പിടിച്ചു. സരോജിനി അതിൽ തൂങ്ങി ലോറിയിലേക്ക് കയറി. രഘുവിനടുത്ത സീറ്റിൽ ഇരുന്നതും അയാൾ ലോറി നേരെ പുന്നയ്ക്കലെ പാടത്തിനടുത്തേക്ക് തിരിച്ചു. 

 

“”ഞാൻ ഇന്ന് എല്ലാവരേം കാണാംന്നൊക്കെ കരുതി എറങ്ങിയതാ…””,””കീർത്തനയേം അ…… ഒക്കെ…”””,

 

“”അയ്യോ അവരൊക്കെ കാലത്തേ പോയല്ലോ മോനേ…””,””അ…. സ്കൂളിൽ പോയി…””,””കീർത്തന രാജഗൃഹയിലേ ബാങ്കിൽ ജോലിചെയ്യാണ് അവളും കാലത്തേ പോവും…””,

 

“”ജോലീടെ കാര്യം ഒക്കെ അമ്മ പറഞ്ഞിരുന്നു….””,””ഈ കാലത്ത് പെണ്ണുങ്ങളും ജോലിക്കൊക്കെ പോവുന്നത് വളരേ നല്ല കാര്യാണ്…””,””സ്വന്തം ആവശ്യത്തിന് ആരുടേം മുന്നിൽ ചെന്ന് നിൽക്കണ്ടാല്ലോ…””,

 

“”മ്മം…””,

 

സരോജിനിക്ക് രഘുവിൻ്റെ സ്വഭാവത്തിൽ നല്ലൊരു മതിപ്പ് തോന്നി. തൻ്റെ മോൾക്ക് ഇവൻ ചേരുമെന്ന് ഉറപ്പായി.

 

“”അമ്മ ഒരാലോചനയുമായിട്ട് വീട്ടിൽ വന്നിരുന്നില്ലെ…””,””എല്ലാവർക്കും അതിൽ നല്ല താൽപര്യം ഇണ്ട്….””,””അമ്മ പറയുന്നത് അതികം വച്ച് താമസിപ്പിക്കെണ്ടെന്നാ….””,””എന്തോ അത് തന്നെയാ നല്ലതെന്ന് എനിക്കും തോന്നി….””,

 

സ്റ്റിയറിംഗിന് തിരിച്ചു കൊണ്ട് സരോജിനിയുടെ മുഖത്ത് നോക്കി രഘു ഒന്ന് ചിരിച്ചു. അവൾ കാര്യമായ ആലോചനയിലെന്ന പോലെ നിലത്ത് നോക്കി ഇരുന്നു. 

 

“”എന്താ അമ്മായീ….””,””ഒന്നും പറഞ്ഞില്ല…””,

 

സരോജിനിയുടെ തീരുമാനമൊന്നും ലഭിക്കാഞ്ഞപ്പോൾ രഘു വീണ്ടും ചോദിച്ചു. 

 

“”അത് മോനേ പെട്ടന്നെന്നൊക്കെ പറഞ്ഞാൽ….””,

 

കീർത്തനയ്ക്ക് ഈ ആലോചനയിൽ തീരെ താൽപര്യമില്ലെന്ന് സരോജിനിക്ക് അറിയാം. അതൊന്നും രഘു അറിയാൻ പാടില്ല. അതോണ്ട് കീർത്തനയുടെ എതിർപ്പിൻ്റെ കാര്യം തൽക്കാലം മറച്ചുവച്ചു.

 

“”ഒരുക്കങ്ങളും മറ്റും കാര്യമൊന്നും ഓർത്ത് അമ്മായി ബേജാറാവണ്ട….””,””അതൊക്കെ നമ്മക്ക് തന്നെ ചെയ്യാം…””,””വച്ച് താമസിപ്പിക്കണ്ടാന്നാ….””,

 

“”മ്മം…””,””ഈ വർഷം കർക്കിടകം ഇങ്ങടുത്തില്ലേ….””,””അതിന് ശേഷം ഞാൻ ഒരു തീരുമാനം അറിയിക്കാം…””,””അത് മതിയാവിസ്സേ….””,

 

“”ഓഹ്….””,””അത് കഴിഞ്ഞൊക്കെ മതി അമ്മായി…””,””ആഹ് മഴവെള്ള പാച്ചിലൊന്നങ്ങട്ട് തീർന്നോട്ടേ ല്ലേ….””,

 

“”ഉവ്വ്…””,

 

ഒരു പുഞ്ചിരിയോടെ സരോജിനി മറുപടി നൽകി. വഴി മധ്യേ വൈജയന്തിയെ ലഘുവായി രഘുവിന് സരോജിനി പരിചയപ്പെടുത്തി കൊടുത്തു. അൽപ്പം ദൂരം പിന്നിട്ട് പുന്നയ്ക്കലെ വയലിനടുത്തെത്തി. സരോജിനിയെ അവിടെ ഇറക്കി വിട്ട് രഘു തിരികെ മേലൂരെ കരിമ്പ് ഫാക്ടറി ലക്ഷ്യമാക്കി നീങ്ങി.

***

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *