പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഒരിക്കലുമില്ല…””,””ഞങ്ങൾ എന്തിനും കൂടെയുണ്ടാവും…””,

 

കേശവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ശേഖരനു നേരെ കൈനീട്ടി. ശേഖരനും ഇരുപ്പിടത്തിൽ നിന്ന് എഴുന്നേറ്റു കൂടെ നരേന്ദ്രനും ശേഖരനു പിന്നിലായി പത്മനും നിലയുറപ്പിച്ചു. ശേഖരൻ കേശവൻ നീട്ടിയ കൈയ്യിൽ തൻ്റെ കൈവച്ചു. ശേഷം ദൃഢമായൊരു ഹസ്തദാനം നൽകി. കൂടി നിന്നവരിൽ പത്മനൊഴികെ മൂന്നു പേരുടെ മുഖത്തും സന്തോഷം ആയിരുന്നു.

 

“”ഞങ്ങളെന്നാൽ ഇറങ്ങട്ടെ…””,

 

കേശവൻ കൈപിടി വിട്ട് കൊണ്ട് കൈകൂപ്പി സമാപണം പറഞ്ഞു. തിരികെ ശേഖരനും കാട്ടി. അതേ സമയമാണ് ജയശങ്കർ കളരിയിലെ അധ്യാപനം കഴിഞ്ഞ് മുറിയിലേക്ക് കടന്നു വന്നത്…

 

“”നിങ്ങൾ ഇറങ്ങായോ…””,

 

അവരുടെ സംസാരം ജയൻ കേട്ടിരുന്നു. 

 

“”ഉവ്വ് ഇപ്പൊ ഇറങ്ങിൽ ഇരുട്ടുമ്പഴേക്കും വീടെത്താം…””,

 

കേശവൻ മൊഴിഞ്ഞു.

 

“”ഊണ് കഴിച്ചിട്ട് യാത്രയാവാലോ…””,

 

ജയൻ്റെ ക്ഷണത്തോടെയുള്ള മറുപടി.

 

“”ഇല്ല…””,””പിന്നീടൊരിക്കലാവാം…””,””നമ്മടെ അടുത്ത നീക്കം ആലോചിച്ച് വേണം…””,””ഒരീസം നിങ്ങൾ തിരുനെല്ലിക്ക് തിരിക്ക്…””,””ഞങ്ങൾ അവിടെ കാണും…””,

 

“”എന്നാൽ അങ്ങനെയാവട്ടെ…””,

 

ജയശങ്കറിനോടും ശേഖരനോടും യാത്ര പറഞ്ഞ് അവർ രണ്ടുപേരും കളപുരയുടെ കവാടം കടന്ന് പുറത്തേക്കിറങ്ങി. മുറ്റത്തെ പ്ലാവിൻ ചുവട്ടിൽ കിടക്കുന്ന കാറ് ലക്ഷ്യമാക്കി അവർ നടന്നു.

 

“”എന്നാലും എന്തിനായിരിക്കും ഏട്ടാ അവർക്ക് വൈജയന്തിയിലെ ഭദ്രയുടെ ക്ഷേത്രം…””,

 

നടത്തത്തിനിടയിൽ സംശയമെന്നോണം നരേന്ദ്രൻ കേശവനോട് തിരക്കി.

 

“”അത് നമ്മൾ നമ്മളോട് ചോദിക്കണ്ട ചോദ്യമല്ലേ നരേന്ദ്രാ…””,””എന്തിന് എങ്ങനെ ഭദ്ര പെരുമാളരുടെ ആരാധനാ മൂർത്തിയായി….””,””പെരുമാളരുടെ ദേവൻ വൈകുണ്ഡനാദനല്ലേ…””,””കേട്ടറിവ് വച്ച് ഇപ്പോഴത്തെ ഭദ്രയുടെ ക്ഷേത്രവും വൈജയന്തി പൂരവും ശതവാഹകരുടെ സ്വന്തം ആയിരിക്കണം…””,””അതാവും അവരത് തിരികെ ചോദിക്കുന്നത്…””,

 

നരേന്ദ്രൻ അത്ഭുതം തോന്നി.

 

“”ആയിരം വർഷങ്ങൾക്ക് ശേഷവും അവർ അവസരത്തിനായി കാത്തിരിക്കുകയായിരുന്നിരിക്കണം…””,

 

കാറിനടുത്തെത്തിയപ്പോഴേക്കും കേശവൻ പറഞ്ഞു.

 

“”നീ ആഹ് സംബന്ധത്തിൻ്റെ കാര്യം എടുത്തിട്ടത് നന്നായി….””,””ഇനി ഒരു ചതി അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കണ്ട…””,

 

കാറിൻ്റെ ഡോറ് തുറന്ന് കൊണ്ട് കേശവൻ നരേന്ദ്രനോട് പറഞ്ഞു. ശേഷം ദൂരേക്ക് കൈവീശി കാണിച്ചു. കൈവീശിയിടത്തേക്ക് നരേന്ദ്രൻ നോക്കുമ്പോൾ കളപ്പുരയുടെ ബാൽക്കണിയിൽ തങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് ശേഖരനും ജയശങ്കറും. അവരും കൈ വീശുന്നു. മറുപടിയായി നരേന്ദ്രനും കൈയ്യാട്ടിയ ശേഷം കാറിലേക്ക് കയറി. പതുക്കെ അത് ശബ്ദിച്ചു തുടങ്ങി. മംങ്കലത്ത് തറവാടും പരിസരവും ഒക്കെ ഒന്ന് നിരീക്ഷിച്ച ശേഷം കാറ് മുറ്റത്ത് നിന്ന് നീങ്ങി തുടങ്ങി.

 

“”എന്ത് ധൈര്യത്തിലാണ് നായ്ക്കള് ഇവിടെ വന്ന് ഇവിടുത്തെ കുട്ടിയെ സംബന്ധം ചോദിച്ചത്…””,””എവിടുന്ന് കിട്ടി ഇവറ്റകൾക്കീ ധൈര്യം…””,

 

കാറ് പോവുന്നതും നോക്കി ബാൽക്കണിയിൽ നിന്ന് പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞ ജയശങ്കറിൻ്റെ തോളിൽ ശേഖരൻ തട്ടി. അയാളോട് അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു.

 

“”അടുത്ത തവണ ആഹ് പട്ടികൾ എൻ്റെ മുന്നിൽ നിന്ന് കൊരച്ചാൽ നാവ് ഞാൻ ചവിട്ടി പൊറത്തിടും…””,

 

ശേഖരന് പിന്നാലെ മുറിയിലേക്ക് കയറി കൊണ്ട് ജയൻ പറഞ്ഞു.

 

“”എനിക്കെന്താ കൈയ്യും കാലും ഇല്ലാഞ്ഞിട്ടാണോ ജയാ…””,””അവസരത്തിനൊത്ത് നമ്മള് മാറാൻ പഠിക്കണം…””,

 

“”ദേ എന്നോട് ഒരുമാതിരി ഉപദേശം എറക്കരുത്…””,””പണ്ട് നിങ്ങളെ പോലീസീന്ന് പിടിച്ച് പൊറത്താക്കിയത് എന്തിനാ…””,””അന്ന് അവസരത്തിനൊത്ത് മാറിയിരുന്നെങ്കിൽ ഇപ്പൊ ഇവിടെ നിക്കേണ്ടി വരുമായിരുന്നോ…””,

 

“”ഹ…””,””ഹ…””,””ഹ….””,””നീ പറയുന്നത് നൂറ് ശതമാനവും ശരിയാണ്…””,””അന്നെനിക്ക് പ്രായം നാൽപ്പതല്ല…””,””അന്നത്തെ ചോരതിളപ്പിൽ ചെയ്ത് പോയത് കുറഞ്ഞ് പോയെന്നാ എനിക്കിപ്പ തോന്നണെ…””,

 

രണ്ടുപേരും നിശബ്ദരായി.

 

“”അല്ല ഏട്ടാ നമ്മക്കെന്തിനാ വൈജയന്തിയിലെ ക്ഷേത്രം…””,

 

“”അതൊക്കെയുണ്ട്…””,””നിനക്ക് വഴിയേ മനസിലാവും എല്ലാം…””,

 

കളപ്പുരയിലെ കോർണ്ണർ ബാറിൽ നിന്ന് ഒരു വിസ്കിയുടെ പെഗ്ഗ് കമത്തുന്ന ശേഖരനെ ജയശങ്കർ നോക്കി നിന്നു. അയാളുടെ പദ്ധതി എന്താണെന്ന് മനസിലാവാതെയായിരുന്നു നിറുത്തം.

***

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *