“”എന്താടാ…””,””എന്തിനാ വണ്ടി നിർത്തിയെ…””,
മേലൂരെ ചായക്കടക്ക് മുൻപിൽ വണ്ടി നിന്നപ്പോൾ കീർത്തന ചോദിച്ചു.
“”നീ എറങ്ങ് ഞാൻ പറയാ…””,
കീർത്തന ബൈക്കിൽ നിന്നും ഇറങ്ങി. വണ്ടി സ്റ്റാൻഡിലിട്ട് സ്രാവണും ഇറങ്ങി.
“”വാ…””,
ചാവി വിരലിൽ ഇട്ട് കറക്കി കൊണ്ട് അവൻ ചായക്കടയ്ക്ക് ഉള്ളിലേക്ക് കയറി. പിന്നാലെ കീർത്തനയും വന്നു.
“”നീ പോയി കൈയ്യ് കഴുവീട്ട് വാ…””,
അവളെ തള്ളി വാഷ്ബെയ്സന് അടുത്തേക്ക് വിട്ട് കൊണ്ട് സ്രാവൺ പറഞ്ഞു.
“”വേണ്ടെടാ…””,””ഇനിക്കൊന്നും വേണ്ട വെശപ്പില്ല….””,
“”അതൊന്നും കൊഴപ്പില്ല രണ്ടപ്പം തിന്നാൻ മാത്രം ഒക്കെ സ്ഥലം നിൻ്റെ വയറ്റിനകത്ത് ഇണ്ടാവും…””,””വേഗം പോയി കഴുവീട്ട് വാ…””,””മ്മം…””,
വീണ്ടും അവളെ തള്ളി കൈകഴുവാൻ വിട്ട് കൊണ്ട് സ്രാവൺ അവിടെയുള്ള ബെഞ്ചിൽ കയറി ഇരുന്നു. നേരം പൊയ്ക്കോണ്ടിരിക്കാണ് സ്രാവണോട് നിർബന്ധം പിടിച്ചിട്ടൊന്നും കാര്യമില്ല അവൻ പറയണത് പോലെ കേക്കുകയേ നിവർത്തിയൊള്ളു. കീർത്തന കൈ കഴുവി സ്രാവണടുത്ത് വന്നിരുന്നു.
“”ചേട്ടാ ഒരു പേപ്പർ ദോശയും രണ്ട് വടയും ഇവടെ…””,
സ്രാവൺ ഓർഡർ ചെയ്തു.
“”അപ്പൊ നീ കഴിക്കണില്ലേ…””,
“”ഞാൻ കാലത്തേ വീട്ടിന്ന് കഴിച്ചിട്ടാടീ എറങ്ങിയെ…””,””നിനക്ക് കമ്പനിക്ക് വേണങ്കി ഒരു ചായ കുടിക്കാം….””,
“”ചേട്ടാ ഒരു ചായ…””,
സ്രാവൺ ഒരു ചായ മാത്രം പറഞ്ഞ് കൊണ്ട് കീർത്തനയെ നോക്കി തലയാട്ടി. അവളും ഒന്ന് പുഞ്ചിരിച്ചു.
പേപ്പർ ദോശയും മൂന്ന്കൂട്ടം ചമ്മന്തയും സാമ്പാറും രണ്ട് വടയും തയ്യാറായി നീണ്ട ഒരു പ്ലേറ്റിൽ കീർത്തനക്ക് മുൻപിലെത്തി. സ്രാവണായിട്ട് ഒരു ചായയുമെത്തി. കീർത്തന ദോശയിൽ നിന്ന് ഒരോ കീറ് കഴിക്കുന്നതിനനുസരിച്ച് സ്രാവൺ ചായ ഓരോ സിപ്പുകളായി കുടിച്ച് കൊണ്ടിരുന്നു. ദോശയും അവസാന രണ്ട് വടയും കഴിച്ച് കഴിഞ്ഞ് കീർത്തന കൈ കഴുവാനായി എഴുന്നേറ്റു സ്രാവൺ പൈസ കൊടുക്കാനായി കൗണ്ടറിലേക്കും ചെന്നു.
പൈസ കൊടുക്കുന്നതിന് മുൻപ് ഒരു പൊതിച്ചോറ് കൂടി പാഴ്സലായി വാങ്ങി. കീർത്തന ഉച്ചയ്ക്കത്തേക്ക് കഴിക്കാൻ ഒന്നും കരുതി കാണില്ലെന്ന് അവനറിയാമായിരുന്നു.
പൈസ കൊടുത്തശേഷം പൊതിച്ചോറ് കീർത്തനയെ ഏൽപ്പിച്ച് രണ്ടുപേരും മേലൂര് നിന്ന് രാജഗൃഹയിലേക്ക് യാത്രയായി.
കീർത്തനയുടെ അമ്മായിയുടെ മകൻ രഘു തൻ്റെ ലോറിയുമായി അതേ സമയമാണ് കരിമ്പെടുക്കാൻ മേലൂരിലേക്ക് വരുന്നത്. അവിടുത്തെ സൂപ്പർവൈസർ കുഞ്ഞൂട്ടൻ്റെ തല്ല് കൊണ്ട് അവധിയിൽ പോയതിനാൽ ചക്കര ഫാക്ടറിയിൽ പ്രൊഡക്ഷൻ കുറച്ച് കുറവാണ്. നോക്കാനാളില്ലാത്തത് കൊണ്ട് മുതലാളി റിസ്ക് കുറച്ച് മാത്രമേ ഉത്പാദനം നടത്തുന്നുള്ളു. അത് കൊണ്ട് ബാക്കി വന്ന കരിമ്പ് പുറത്തെ മാർക്കറ്റിലേക്ക് കയറ്റി അയച്ച് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്.
ബാക്കി വന്ന കരിമ്പുകൾ ടൗണിൽ എത്തിക്കാനായി ലോറിയുമായി എത്തിയതായിരുന്നു രഘു. തണുപ്പുള്ള പ്രഭാതത്തിൽ പക്ഷെ അയാൾ ചൂടുള്ളൊരു കാഴ്ച്ച കണ്ടു. തൻ്റെ അമ്മാവൻ്റെ മകൾ, കുറച്ച് ദിവസം മുന്നേ ബന്ധം പറഞ്ഞ് ഉറപ്പിച്ച് വച്ചവൾ ഏതോ ഒരുത്തൻ്റെ കൂടെ വണ്ടിയിൽ കയറി പോവുന്നു. അയാൾക്കത് സഹിക്കാൻ കഴിഞ്ഞില്ല. മുഖം ആകെ വലിഞ്ഞ് മുറുകി. രണ്ടിനെയും വഴിയിൽ തടഞ്ഞ് നിറുത്തി രണ്ട് പൊട്ടിക്കാനാണ് അയാൾക്ക് ആദ്യം തോന്നിയത്. പക്ഷെ ഒന്നാലോചിച്ചപ്പോൾ അത് വേണ്ടെന്നു വച്ചു. ഇരു ചെവി അറിയാതെ തന്നെ കാര്യങ്ങൾ തീർക്കുന്നതാണ് നല്ലത്. പെണ്ണിനെ വെറെ ആണൊരുത്തൻ്റെ കൂടെ കണ്ട് അവരെ തല്ലിയെന്നൊക്കെ നാട്ടിലറിഞ്ഞാൽ തനിക്ക് തന്നെയാവും അതിൻ്റെ നാണക്കേട്. അത് കൊണ്ട് എടുത്തു ചാടി ഒന്നും ചെയ്തില്ല. മേലൂരെ ടാർ ചെയ്യാത്ത പാതയിലൂടെ ബൈക്ക് പോവുന്നത് രവി തൻ്റെ ലോറിയുടെ മിററിലൂടെ നോക്കിക്കോണ്ടിരുന്നു. ബൈക്ക് അപ്രത്യക്ഷമാവുന്നത് വരെ അത് തുടർന്നു. കീർത്തന തൻ്റെ വലത് കൈ ചുറ്റിപ്പിടിച്ചിരിക്കുന്നത് ബൈക്കോടിക്കുന്ന ചെക്കൻ്റെ വയറ്റിലൂടെയാണ്. അത് രഘുവിന് തീരെ ഇഷ്ട്ടപ്പെട്ടില്ല. അയാൾ താടി ഒന്ന് തടവി വിട്ടു. മുഖം നന്നായി വലിഞ്ഞ് മുറുകിയിരുന്നു.
ലോറി അങ്ങാടിയുടെ ഒരോരത്ത് നിറുത്തിയിട്ട ശേഷം ഡോറ് തുറന്ന് താഴെ ഇറങ്ങി. കാവി മുണ്ടും ചെക്ക് ഷവട്ടുമാണയാൾ ഇട്ടിരുന്നത്. തലയിൽ ഒരു കെട്ടുണ്ട്. ഡോറിനടുത്ത് നിന്ന് കൊണ്ട് തന്നെ സ്റ്റിയറിംഗിന് അടുത്തായി വച്ചിരുന്ന ഒരു ബീഡി പായ്ക്കറ്റ് കൈയ്യെത്തിച്ചെടുത്തു. എന്നിട്ട് അതിൽ നിന്നൊരെണ്ണം ചുണ്ടത്ത് വച്ച് കത്തിച്ചു. പായ്ക്കറ്റ് തിരികെ ലോറിയിൽ തന്നെ വച്ച് ഡോറഡച്ച് അയാൾ ചായക്കടലക്ഷ്യമാക്കി നടന്നു.
“”ചേട്ടാ ഒരു ചായ…””,
കടയ്ക്ക് മുൻപിലെത്തിയ രഘു കടക്കാരനോട് വിളിച്ചു പറഞ്ഞു. കടയ്ക്കകത്തേക്ക് കയറാതെ പുറത്ത് നിന്ന് കൊണ്ട് ബീഡിയിൽ നിന്ന് ഓരോ പുക വലിച്ച് കളഞ്ഞ് കൊണ്ടിരുന്നു.
“”ടക്…””,
അടുത്തുള്ള ബഞ്ചിലേക്ക് ചായ ഗ്ലാസ് കൊണ്ടുവന്ന് വച്ചു. അതും കൈയ്യിലെടുത്ത് രഘു കടത്തിണ്ണയിൽ ഇട്ടിരുന്ന ആഹ് ബഞ്ചിലേക്ക് കയറി ഇരുപ്പുറപ്പിച്ചു.
“”ആരാ ചേട്ടാ ആഹ് ബൈക്കിൽ പോയത്…””,
ബീഡിയിൽ നിന്നും ഒരു പുക എടുത്ത് കൊണ്ട് രഘു കടക്കാരനോട് ചോദിച്ചു.
“”ഏത് ബൈക്ക്….””,
കടക്കാരന് ചോദ്യം മനസിലാവാതെ തിരിച്ച് ചോദിച്ചു.
“”ഹാ…””,””ഇപ്പൊ ഇവടേന്ന് പോയില്ലെ ഒരു പൈയ്യനും പെണ്ണും അവരെ തന്നെയാ ചോദിച്ചത്…””,
“”ഓഹ് അതോ…””,””ചെറുക്കൻ നമ്മടെ പുന്നയ്ക്കൽ തറവാട്ടിലെയാ…””,””പെണ്ണ് വൈജയന്തിയിലുള്ളതാ…””,””ആരുടെ മകളാണെന്ന് എനിക്ക് വല്ല്യ പിടിയില്ല….””,””രാജഗൃഹയിൽ എന്തോ ജോലി ചെയ്യാണ്…””,””ദിവസവും ഇതിലെ പോവുന്നത് കാണാം കൂടുതലൊന്നും ഞാൻ തിരക്കീട്ടില്ല….””,
“”ഓഹ്…””,””പുന്നയ്ക്കലെ മുതലാളിയാല്ലേ…””,””പുളിങ്കൊമ്പത്താണല്ലോ പെണ്ണ് കയറി പിടിച്ചിരിക്കുന്നത്…””,
രഘു പതുക്കെ പറഞ്ഞു. വ്യക്തമല്ലങ്കിലും ചെറു ശബ്ദം പുറത്തേക്ക് കേട്ടു.
“”എന്താ…””,
അവൻ പറഞ്ഞത് മനസിലാവാതെ കടക്കാരൻ ചോദിച്ചു.
“”ഏയ് ഒന്നുല്ല….””,
വലിച്ച് അവസാനം വന്ന ബീഡിക്കുറ്റി രഘു നിലത്തിട്ട് തല ചവിത്തി കിടത്തി. ചായ ഗ്ലാസിലെ അവസാന സിപ്പുമെടുത്ത് മട്ട് വെളിയിലേക്ക് നീട്ടി ഒഴിച്ച് കളഞ്ഞ് ഗ്ലാസ് ബഞ്ചിൽ തന്നെ വച്ച് ചായ പൈസയും കൊടുത്ത് അവൻ പുറത്തേക്കിറങ്ങി. കാവി മുണ്ട് മടക്കി കുത്തി ലോറിക്കടുത്തേക്ക് വന്നു. ഡോറ് തുറന്ന് അകത്ത് കയറിയ രഘു വണ്ടി ഫാക്ടറിയിലേക്ക് വിടാതെ നേരെ വൈജയന്തിയിലേക്ക് പായിച്ചു.
***
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…