“”അയ്യോ നരബലിയോ അതൊന്നും നടക്കില്ല കണിയാരെ…””,
“”എന്ത്കൊണ്ട് നടന്നൂടാ…””,
“”അതിൻ്റെ പാപം തീരാൻ ഞാൻ ഗംഗയിൽ മുങ്ങിയിട്ടോ ദൈവഭൂമി ചവിട്ടിയിട്ടോ കാര്യമുണ്ടാവില്ല…””,
ഗോവിന്ദൻ വല്ലാണ്ട് ഭയപ്പെട്ടിട്ടുണ്ട്.
“”താൻ ചുമ്മാ പേടിക്കാതെടോ…””,””പണ്ട് പെരുമാളര് ചെയ്തതായി പറയപ്പെടുന്നുണ്ട് അത് തുടരുന്നു അത്ര തന്നെ…””,
കണിയാര് നിസ്സാരമട്ടിൽ പറഞ്ഞു.
“”അത് വേണോ കണിയാരെ…””,””അന്ന് ബലിക്കല്ലിൽ അറ്റ ആത്മാക്കളുടെ ശാപവാക്കാവും ഇന്നത്തെ വൈജയന്തിയുടെ ഈ അവസ്ഥക്ക് കാരണം…””,
“”ഒരിക്കലുമല്ല ഗോവിന്ദാ…””,””എൻ്റെ മനസ്സ് പറയുന്നത് ബലി നിർത്തിയത് മൂലമായിരിക്കുമെന്നാ….””,
“”ശരിയാവില്ല കണിയാരെ എനിക്ക് നല്ല ഭയമുണ്ട്…””,
ഗോവിന്ദൻ്റെ മാനസികാവസ്ഥ കണിയാര് മനസിലാക്കി.
“”എന്നാൽ ഒരു കാര്യം ചെയ്യാം…””,””താൻ സമ്മതം മൂളിയാൽ മാത്രം മതി…””,””ബാക്കി കാര്യം ഞാൻ നോക്കിക്കോളാം…””,””ബലിക്കായി മനുഷ്യപ്രേതത്തെ ഞാൻ കണ്ട് പിടിച്ചോളാം…””,””കർമ്മം നടത്തുള്ള കശാപ്പുകാരനെയും ഞാൻ കണ്ടെത്തിക്കോളാം…””,””താൻ സമ്മതം തന്നാൽ മാത്രം മതി…””,
കണിയാര് ഗോവിന്ദനെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു. അയാളുടെ ചതി അപ്പോഴും ഗോവിന്ദൻ മനസിലാക്കുന്നില്ല.
“”എന്നാലും കണിയാരെ…””,
ദയനീയ ഭാവത്തോടെ ഗോവിന്ദൻ്റെ ശബ്ദമുയർന്നതും അയാൾ ഭാഗീകമായി സമതിച്ചെന്ന് കണിയാർക്ക് മനസ്സിലായി.
“”ഗോവിന്ദാ നീ ഒന്നാലോചിച്ച് നോക്ക്…””,””ഇതുവരെ ചെയ്തതൊന്നും ഫലം കണ്ടിട്ടില്ല…””,””നരബലി ചിലപ്പൊ ഫലിച്ചാലോ….””,””അത് കാരണം വൈജയന്തിയെ പറ്റിപ്പിടിച്ച ശാപം മാറിപോയാലോ….””,
“”അതൊക്കെ വല്ല്യ പുകിലാകില്ലേ കണിയാരേ…””,””കേസോ കൂട്ടമോ ആയി കഴിഞ്ഞാൽ എൻ്റെ കൈയ്യിൽ നിൽക്കില്ല….””,
“”അതോർത്ത് താൻ പേടിക്കണ്ട….””,””അങ്ങനേത്തെ ചുറ്റുപാടൊന്നും തന്നെ ഇല്ലാത്ത ഒരു ശരീരം ഞാൻ കണ്ട്പിടിച്ചോളാം…””,””ബലി നടത്താൻ ഒരു സമ്മതം മാത്രം താൻ മൂളിയാൽ മതി….””,
കൃഷ്ണ കണിയാര് വീണ്ടും വീണ്ടും നിർബന്ധിച്ചതോടെ ഗോവിന്ദൻ്റെ ഉള്ളിലും ചെറിയൊരു ചാഞ്ചാട്ടം കണ്ട് തുടങ്ങി.
“”ഭൂമിക്ക് ഭാരമായിട്ട് ഒരുപാട് പാഴ്ജന്മങ്ങളുണ്ടിവിടെ…””,””അതിലൊന്നിനെ കണ്ടെത്തി ഞാൻ ഇവിടെ എത്തിക്കും…””
“”നിങ്ങൾക്ക് അത്ര ഉറപ്പാണങ്കിൽ അവസാനമാർഗ്ഗം അങ്ങനെ തന്നെ ചെയ്യാം…””,
ഗോവിന്ദൻ അപൂർണ്ണമായൊരു സമ്മതം മൂളി.
“”താനൊന്നാലോചിച്ച് നോക്ക് വറ്റി വരണ്ട ഈ വൈജയന്തിയേ കുറിച്ച്….””,””ആർക്കും വാസയോഗ്യമാവില്ല…””,””പെരുമാളരടക്കം എല്ലാവരും നാടുപേക്ഷിച്ച് മറ്റെങ്ങോട്ടേലും പോവേണ്ടി വരും…””,””അഭയാർത്ഥികളാവും…””,””ക്ഷേത്രത്തിൽ ഭൈരവീ പൂജകൾക്ക് ഭംഗം വരും…””,””അത് ചിലപ്പോൾ താങ്ങില്ല…””,””തറവാട് തന്നെ മുടിപ്പിക്കും…””,””ഉറ്റവരുടെ മരണങ്ങൾ സംഭവിക്കും….””,””ദേവൻ്റെ രണ്ടാമത്തെ മകൻ്റെ അവസ്ഥ താൻ കണ്ടതല്ലേ…””,””ആഹ് ചെറുക്കൻ്റെ സ്ഥിരത നഷ്ടപ്പെട്ടില്ലേ…””,””ഒരു തരത്തിൽ ഭ്രാന്ത്…””,””ഇതൊക്കെ ഭൈരവീ കോപത്തിൻ്റെ ലക്ഷണങ്ങളാണ് ഗോവിന്ദാ…””,””അതോണ്ട് താൻ നന്നായിട്ടൊന്ന് ആലോചിക്ക്….””,
കണിയാര് ഇത്രയേറെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അതിലും എന്തൊക്കെയോ സത്യമുണ്ടെന്ന് ഗോവിന്ദന് തോന്നി തുടങ്ങി.
“”കണിയാരെ അവസാന ശ്രമമായി നിങ്ങള് പറഞ്ഞ ബലി തന്നെ നടത്താം…””,””കൂടുതൽ കുഴപ്പങ്ങളൊന്നും തന്നെയില്ലാത്ത ഒരു ശരീരം വേഗം കണ്ടെത്തുക…””,””കണിയാര് പറഞ്ഞ ദിവസം ഇങ്ങെത്തി…””,””ബാക്കിയുള്ള തയ്യാറെടുപ്പുകൾ കൂടി നടത്തണം….””,
അത്ര നേരം ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഗോവിന്ദൻ പറഞ്ഞു. മാനസികമായി എന്തിനും തയ്യാറായ ഒരു നിലയിൽ അയാൾ എത്തിയിരുന്നു. ഓഫീസിൻ്റെ വാതിൽ തുറന്ന് പരികർമ്മിയെ അകത്തേക്ക് വിളിച്ചു. ചടങ്ങുകൾക്ക് വേണ്ട ചിലവും മറ്റും അവർ മൂന്നുപേരൂടെ ചർച്ച ചെയ്തു. യുദ്ധ വിജയിയായി ഭൈരവി ഗജത്തിൻ്റെ മുതുകിലേറി ക്ഷേത്രത്തിലെ നീർശ്രോതസ്സിൽ മുങ്ങി നിവർന്ന് തിരികെ എഴുന്നെള്ളുന്ന ചടങ്ങോടെ എല്ലാം അവസാനിക്കും. അതിനു വേണ്ടുന്ന ഗജമായി തിരഞ്ഞെടുത്തത് അനന്തകൃഷ്ണനെയാണ്. അവൻ നിലവിൽ കേശവൻ്റെ തറിയിൽ കിടക്കുകയല്ലേ. അതിനെ കൊണ്ടുവരുവാനുള്ള ഏർപ്പാടുകൾ ചെയ്യണം. കൂടെ പഞ്ചാരിയും വസ്തുവകകളും വെളിച്ചപ്പാടും വേണം. പുള്ളുവരെയും ഏർപ്പാടാക്കണം.
ഗോവിന്ദൻ കാര്യങ്ങൾക്കൊക്കെ തീരുമാനമായതോടെ ക്ഷേത്രത്തിൽ നിന്ന് തിരികെ പുന്നയ്ക്കലേക്ക് പോന്നു.
തങ്ങളുടെ പദ്ധതി പ്രകാരം ഗോവിന്ദൻ വഴിക്ക് വന്നെന്ന് കണിയാര് രാമചന്ദ്രനെ വിളിച്ചറിയിച്ചു.
നേരം ഇരുട്ടിയിട്ടാണ് ഗോവിന്ദൻ വീട്ടിൽ വന്ന് കയറുന്നത്. ആകെ മൊത്തം ഒരു ഉന്മേഷക്കുറവുണ്ട്. എന്തൊ ഒരു വലിയ അപകടം വരാനിരിക്കുന്നെന്ന് അയാളുടെ മനസ്സ് പറഞ്ഞ് കൊണ്ടിരിക്കുന്നു. അന്നത്തെ അത്താഴം അയാൾ ഒഴുവാക്കി. വായിക്കാനോ ഓരോ പെഗ്ഗ് കമഴ്ത്താനോ നിന്നില്ല. തലയൊന്ന് നനച്ച് കുളിച്ച ശേഷം കയറി കിടക്കുകയായിരുന്നു. ‘നരബലി’ തൻ്റെ ജീവിതത്തിൽ ആദ്യ സംഭവമാണെന്ന് അയാൾ ഓർത്തു. ഒരാളുടെ ആത്മാവും രക്തവും ഭൈവരിക്ക് തിലകമായി ചാർത്താൻ പോവുന്നു. വലിയൊരു പാപത്തിൽ നിന്ന് കരകയറാൻ ചെറിയൊരു പാപം അത്രയേ ഇതിനെ കണിയാര് കാണുന്നൊള്ളു. ഗോവിന്ദന് അയാളെ പൂർണ്ണ വിശ്വാസവുമാണ്. തങ്ങളെ ആപത്തിൽ കൊണ്ട് ചാടിക്കുന്ന ഒന്നും കണിയാര് ചെയ്യില്ലെന്ന് ഉറപ്പാണ്. ഇതോടെ ശാപങ്ങളെല്ലാം ഒഴിഞ്ഞ് കിട്ടണേ എന്നയാൾ അതിയായി ആഗ്രഹിച്ചു. പ്രധാനമായി കുഞ്ഞൂട്ടൻ്റെ സമനില തിരിച്ചു കിട്ടണം. അയാളുടെ അവസാന ആലോചന ആരെയായിരിക്കും കണിയാര് ബലിക്കായി കണ്ടെത്തിയിരിക്കുക. സാധുവായിരിക്കോ… സ്ത്രീയായിരിക്കോ… കുഞ്ഞൊന്നും ആയിരിക്കില്ല.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…