പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”താനാ വാതിലങ്ങടച്ചേക്ക്….””,

 

പരികർമി പുറത്തേക്കിറങ്ങിയതും കണിയാരിൽ നിന്ന് നിർദ്ദേശം ലഭിച്ചു. മുറിയിലേക്ക് കയറിയ ഗോവിന്ദൻ വാതിലിൻ്റെ രണ്ട് പൊളികളും അടച്ച് കുറ്റിയിട്ടു. കണിയാര് മുറിയിലെ തന്നെ സ്റ്റേജിനരുകിലെ കസേര വലിച്ചിട്ട് അതിൽ ഇരുന്നു. അതിൻ്റെ എതിർ വശത്തായി മറ്റൊരു കസേരയിൽ ഗോവിന്ദനും ഇരിപ്പുറപ്പിച്ചു.

 

“”തീയതി ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട്…””,””ഏറ്റവും അടുത്ത ഉചിതമിയ സമയത്തിൽ തന്നെ ചെയ്തേക്കാം ല്ലേ…””,

 

“”ഉവ്വ് കണിയാരേ…””,””തീയതി പറയാനായിട്ട് ഇത്ര ദൂരം സഞ്ചരിച്ച് വരേണ്ടിയിരുന്നില്ല….””,””ഒരു ഫോൺകോൾ മതിയായിരുന്നല്ലോ…””,

 

ബഹുമാനത്തോടെ തന്നെ ഗോവിന്ദൻ സംസാരിച്ചു.

 

“”തീയതി പറയാൻ മാത്രമല്ല ഗോവിന്ദാ ഞാൻ ഇവിടെ വന്നത്…””,””അതിലും ഗൗരവമുള്ള ഒരു കാര്യം അറിയിക്കാനുണ്ട്….””,

 

തൻ്റെ ഹാൻ്റ് റോഡിൽ രണ്ടു കൈകളും കുറുകെ വച്ച് അതിൽ താടി താങ്ങി കൊണ്ട് കൃഷ്ണക്കണിയാർ ഗോവിന്ദനോട് ചിലത് പറയാനായി തയ്യാറെടുത്തു. മറ്റൊന്നുമല്ല രാമചന്ദ്രനുമായി ആലോചിച്ച് തീരുമാനിച്ച പദ്ധതികൾ തന്നെ. 

 

“”ബലികർമ്മങ്ങൾക്കൊന്നും മുടക്കം വരാൻ പാടില്ല…””,””അത് നിർബന്ധാ….””,

 

കണിയാരെന്താണ് പറയാൻ പോവുന്നതെന്താണെന്ന് ആകാംക്ഷയോടെ ഇരുന്ന ഗോവിന്ദൻ്റെ മുഖമൊന്ന് തെളിഞ്ഞു. അയാള് പറഞ്ഞത് എല്ലാവർഷവും നടത്തുന്നതല്ലേ അതിൽ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ.

 

“”അതിനുള്ള ഏർപ്പാടൊക്കെ ചെയ്യാം കണിയാരെ…””,””എല്ലാ ആണ്ടിലും ക്ഷേത്രത്തിൽ ചെയ്യുന്നതാണല്ലോ…””,””മൂന്ന് കെട്ടയെ ഈ പ്രാവശ്യം അറക്കാം…””,

 

ഗോവിന്ദൻ്റെ മറുപടി കേട്ട് കണിയാരൊന്ന് ചിരിച്ചു.

 

“”ഓരോ വർഷം പോവുംന്തോറും ബലിയാടുകളുടെ എണ്ണം കൂടാണല്ലേ ഗോവിന്ദാ…””,

 

അത് കേട്ട് ഗോവിന്ദൻ്റെ മുഖമൊന്ന് ഇരുണ്ടു.

 

“”പൂർവ്വസൂരികൾ ചെയ്തുവന്നതല്ലേ…””,””നമ്മളായിട്ട് മുടക്കം വരുത്തിയാൽ എന്താവും ഭവിഷ്യത്ത്…””,

 

“”അത് ശരി തന്നെ…””,””പക്ഷെ മുടക്കം വരുത്താതെ എല്ലാം ചെയ്തിട്ടും ഫലമൊന്നും കാണുന്നില്ലല്ലോ ഗോവിന്ദാ…””,

 

ഹാൻ്റ്റോഡിൽ നിന്ന് തലയുയർത്തി അയാൾ പറഞ്ഞു. ഗോവിന്ദന് കണിയാര് പറയുന്നത് വ്യക്തമായില്ല. അയാളുടെ മുഖത്ത് നിന്ന് അത് മനസിലാക്കി കണിയാര് ബാക്കി കൂടി പറഞ്ഞു.

 

“”ഞാൻ കഴിഞ്ഞ ദിവസം വൈജയന്തിയിലെയും തറവാടിൻ്റെയും സ്ഥിതിവിശേഷവും ഭാവവും എല്ലാമൊന്ന് നോക്കി….””,””അൽപ്പം പ്രശ്നമാണ്…””,

 

കണിയാരിൽ നിന്ന് കേട്ടത് തീർത്തും ഉചിതമല്ലാത്ത ഒരു വാർത്തയാണെന്ന് ഓർത്തപ്പോൾ ഗോവിന്ദൻ്റെ ഉള്ളൊന്ന് കിടുങ്ങി. 

 

“”എന്ത് പ്രശ്നമാണ് കണിയാരെ വൈജയന്തിയെ കാത്തിരിക്കുന്നത്…””,

 

“”വൈജയന്തിയിലെ ഊർജ്ജസ്രോതസ്സ് നഷ്ട്ടപ്പെട്ടിരിക്കുന്നു ഗോവിന്ദാ…””,””സർപ്പ നിന്ദ നടന്നതായി കാണുന്നുണ്ട്…””,””അതാണ് ക്ഷേത്രത്തിലേക്കുള്ള നീരുറവ വറ്റി ഉണങ്ങി പോയത്…””,””പതുക്കെ പതുക്കെ കാവിലെ പച്ചപ്പ് മായും…””,””മരങ്ങൾ വരൾച്ചയിൽ ചെട്ട് ഉണങ്ങിത്തീരും….””,””വിഷ്ണുഗിരിയിൽ നിന്ന് ഉറവയെടുത്ത എല്ലാ നീർച്ചാലും നിലയ്ക്കും വൈജയന്തിയാറ് ഒഴുകാതെയാവും…””,””വലിയൊരു വരൾച്ചയിലേക്ക് തന്നെ വൈജയന്തി എത്തിച്ചേരും…””,

 

കൃഷ്ണകണിയാരുടെ വാക്കുകൾ ഗോവിന്ദൻ്റെ ആകെയുള്ള ജീവൻ കൂടി എടുക്കാൻ പോന്നതായിരുന്നു. തങ്ങളെ കാത്ത് വലിയൊരപകടം കാത്തിരിക്കുന്നുണ്ടെന്ന കാര്യം അയാളുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ടാക്കി. കണിയാരുടെ വാക്കുകൾക്ക് അത്രയതികം വിലയും വിശ്വാസവും അർപ്പിച്ചിരുന്നു ഗോവിന്ദൻ.

 

“”കണിയാര് പറഞ്ഞു തന്നതനുസരിച്ച് ഞാൻ എന്തൊക്കെ ചെയ്തു…””,””കാവിൽ നിന്ന് നഷ്ട്ടപ്പെട്ട വിഗ്രഹത്തിന് പകരം ഒരു മറുപ്രതിഷ്ട വരെ നടത്തി നോക്കിയില്ലേ…””,””എന്നിട്ടും എന്താ ഇങ്ങനൊരു വിധി…””,

 

“”ദേവിക്കതൊന്നും മതിയാവില്ലാന്ന് തോന്ന്ണു ഗോവിന്ദാ…””,””സർപ്പപൂജയും കെട്ടാ ബലിയും ഒന്നും ഭൈരവീ സംപ്രീതിക്ക് പോന്നതല്ല…””,

 

“”ഇതിൽ കൂടുതൽ ഞാൻ എന്താ ചേയ്യേണ്ടെ കണിയാരെ…””,””ഇരുപതാണ്ടിന് മുകളിലായില്ലേ നിങ്ങള് വൈജയന്തിയിലെത്തീട്ട്…””,””ഇന്നേവരെ കണിയാര് പറഞ്ഞതെല്ലാം ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട് അതിൻ്റെയൊക്കെ ഫലം ലഭിച്ചിട്ടുമുണ്ട്…””,””എന്നാൽ ഇപ്പോൾ…””,

 

ഗോവിന്ദൻ തൻ്റെയുള്ളിലെ വിഷമം തുറന്ന് പറഞ്ഞു. പെരുമാളരുടെ എത്രയോ  തലമുറ കാലങ്ങളായി വൈജയന്തിയിൽ വസിച്ച് പോരുന്നു. അന്നൊക്കെ നാട് സുരഭിലമായൊരു കാലഘട്ടത്തിലൂടെയാണ് കടന്ന് പോന്നത്. ഇപ്പൊ ഗോവിന്ദനാണ് വൈജയന്തിയുടെ രക്ഷാധികാരി. ഇതുവരെ സന്തോഷത്തോടെ കഴിഞ്ഞ് പോന്ന വൈജയന്തിക്കാരും പെരുമാളരും തൻ്റെ കാലഘട്ടത്തെ ശപിക്കുമോ എന്ന ഭയം അയാളെ പിടിമുറുക്കിയിട്ടുണ്ട്. അനുയോജ്യമായ ഒരു ഭൂമി വൈജയന്തിക്കാർക്ക് കൊടുക്കണ്ടത് ഗോവിന്ദൻ്റെ ഉത്തരവാദിത്വമായാണ് കാണുന്നത്. അതിന് കഴിയാതെ പോയാൽ ഈ ജന്മം കൊണ്ടെന്ത് പ്രയോചനം.

 

“”എല്ലാമൊന്നും ഞാൻ തന്നോട് പറഞ്ഞിട്ടില്ല ഗോവിന്ദാ…””,””ഒരു ക്ഷുദ്ര ക്രിയ്യ കൂടി ബാക്കി നിൽക്കുന്നുണ്ട്…””,””താനത് സമ്മതിക്കുമോ എന്നുള്ള സംശയത്ത്ലാണ് പറയാതിരുന്നത്…””,

 

“”എന്താത് കണിയാരെ…””,

 

“”പണ്ട് ഭൈരവിക്ക് വേണ്ടി നടന്നതായി തെളിവുകളൊക്കെയുണ്ട് പിന്നെപ്പഴോ അതെല്ലാം ഉപേക്ഷിക്കായിരുന്നു…””,

 

“”ഉവ്വോ…””,””അങ്ങനൊരു ചടങ്ങുണ്ടായിരുന്നോ…””,””എന്നേക്കൊണ്ട് കഴിയുന്നതാണങ്കിൽ വീണ്ടും തുടരാം…””,

 

അവസാനമായൊരു പ്രതീക്ഷകൂടിയുണ്ടെന്നറിഞ്ഞ ഗോവിന്ദൻ്റെ മുഖമൊന്ന് തെളിഞ്ഞു ചെറിയൊരാശ്വാസം വന്ന് നിറഞ്ഞു.

 

“”താനൊന്ന് സമ്മതിച്ചാൽ മാത്രം മതി…””,””അതിന് വേണ്ടുന്ന ഏർപ്പാടുകളെല്ലാം ഞാൻ ചെയ്ത് കൊള്ളാം…””,

 

ഗോവിന്ദൻ തലകുലുക്കി അത് സമ്മതിച്ചു.

 

“”നമ്മളിനി ചെയ്യാൻ ബാക്കിയുള്ളത് നരബലി മാത്രമാണ്…””,

 

കണിയാരുടെ വായിൽ നിന്ന് അത്രേ കേക്കണ്ടു ഗോവിന്ദൻ്റെ നെറ്റി ചുളിഞ്ഞൂ നെഞ്ചിലൊരു വല്ലാത്ത ഭാരം വന്ന് നിറഞ്ഞു കണ്ണുകളിൽ ഭയം നിഴലിച്ച് കണ്ടു.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *