പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഉവ്വ്…””,””ദേവൻ്റെ രണ്ടാമത്തെ ചെക്കൻ്റെ കാര്യത്തിലും തീരുമാനമുണ്ടാക്കണം…””,””അവൻ്റെ മരണവും സംഭവിക്കണം…””,””അതിന് തടസമായി നിൽക്കുന്ന ഒരു ശക്തിശാശ്വതത്വം ഉണ്ട്….””,””അതിനെ കണ്ടുപിടിച്ച് മനസിലാക്കണം എന്നിട്ട് നശിപ്പിക്കണം…””,””അതെനിക്ക് വിട്ടേക്ക് ഞാൻ കണ്ട്പിടിച്ചോളാം…””,

 

“”ശക്തി എന്നൊക്കെ പറയുമ്പോൾ സത്ഗുണമുള്ളതാണോ…””,””അതോ ദൗർഗുണമുള്ളതോ…””,

 

കേശവൻ ചെറിയൊരാകുലതയോടെ ചോദിച്ചു.

 

“”നമ്മുക്കേതായാലും സത്ഗുണമല്ല….””,””ഒരാത്മാവിൻ്റെ സാനിധ്യമാണ് അതെങ്കിൽ ദേവൻ്റെ ഊർജ്ജം തന്നെയായിരിക്കും സംശയനില്ല….””,””ദുർമരണമല്ലേ….””,””നിഷേധോർജ്ജം തന്നെയായിരിക്കും…””,

 

“”തന്നേക്കൊണ്ട് പിടിച്ച് കെട്ടാനൊക്കില്ലേ അതിനെ…””,

 

രാമചന്ദ്രൻ എത്രയോ ദുർമരണപ്പെട്ട ശരീരത്തിലെ ആത്മീയ ശക്തിയെ പിടിച്ച് കെട്ടിയിരിക്കുന്നു. ഇനിയിപ്പൊ ദേവനാണ് കുഞ്ഞൂട്ടൻ്റെ കൂടെയുള്ള ശക്തിയെങ്കിൽ രാമൻ വിചാരിച്ചാൽ പിടിച്ച് കെട്ടാവുന്നതല്ലേയുള്ളൂ…

 

“”കേശവാ നിനക്കതിൻ്റെ സ്രോതസ്സ്, പൊട്ടൻഷ്യല് ശരിക്കറിയാഞ്ഞിട്ടാ….””,””എൻ്റെ സേത്രകൂടനെ നിഷ്പ്രയാസം ഇല്ലാതാക്കിയത് ആഹ് ഒരൂർജ്ജം കൊണ്ടാ…””,””അത് എന്താണെന്ന് കണ്ടെത്താനോ ഒന്നും എനിക്ക് സാധിക്കണില്ല….””,””ആഹ് ചെക്കനെ നേരിട്ട് കാണാതെമൊന്നും പറയുക സാധ്യമല്ല….””,

 

രാമൻ കൈ മലർത്തി.

 

“”അപ്പൊ ദേവൻ്റെ മകനെ കണ്ടാൽ എന്താണാ ശക്തി സ്രോതസ്സെന്ന് താൻ കണ്ടെത്തും…””, 

 

“”ഉവ്വ്…””,

 

രാമചന്ദ്രൻ തലകുലുക്കി. 

 

“”അതിനുള്ള വഴി കാണാം…””,””അടുത്ത ദിവസം തറവാട്ട് ക്ഷേത്രത്തിൽ പൂജകളും മറ്റും നടക്കില്ലെ അതിൽ തന്നെയും പങ്കെടുപ്പിക്കാനുള്ള ഏർപ്പാട് ഞങ്ങള് ചെയ്യാം…””,

 

തൂണിൽ ചാരി നിൽക്കുന്ന നരേന്ദ്രനേയും കേശവൻ സ്വന്തവും ചൂണ്ടി ഉറപ്പ് കൊടുക്കുന്നു.

 

“”ആഹ് പൂജകൾക്ക് സമാപനമായി വേണം കുട്ടിയെ ബലി കൊടുക്കാൻ…””,””ബാക്കി ശതവാഹകര് നോക്കിക്കോളും…””,

 

രാമൻ്റെ ശബ്ദം ഉറച്ചതായിരുന്നു. അത് കേട്ട് നരേന്ദ്രനും കേശവനും തലകുലുക്കി.

 

“”പിന്നെ കുട്ടിയെ ബലിയർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യണമെങ്കിൽ ഗോവിന്ദൻ വിചാരിക്കണം…””,””അയാളെ പറഞ്ഞ് സമ്മതിപ്പിക്കണമെങ്കിൽ കൃഷ്ണകണിയാര് വിചാരിക്കണം…””,””അപ്പൊ അതിന് വേണ്ടുന്ന എല്ലാ നീക്കങ്ങളും താൻ ചെയ്യണം…””,””കുട്ടിയെ എത്തിക്കുന്ന കാര്യം ഞങ്ങളേറ്റു…””,

 

“”ഞാൻ കണിയാരോട് പറഞ്ഞേക്കാം….””,

 

രാമനും അവർക്ക് ഉറപ്പ് കൊടുത്തു. രാത്രി സമയം ഏകദേശം പന്ത്രണ്ട് മണിയോടെ നരേന്ദ്രനും കേശവനും തിരുനെല്ലി വിട്ടു. അവരുടെ പദ്ധതികൾ കിറുകൃത്യമായി തന്നെ രൂപീകരിക്കപ്പെട്ടു ഇനി നടപ്പിലാക്കിയാൽ മതി. 

 

രാമചന്ദ്രൻ പറയുന്നത് പ്രകാരം കൃഷ്ണക്കണിയാര് ഗോവിന്ദനോട് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് പറ്റിയൊരു സമയം പറയുന്നു. അതിൻ്റെ രണ്ട് ദിവസം മുന്നേ നരേന്ദ്രനും മക്കളും, കേശവനും മക്കളും തറവാട്ടിലെത്തുന്നു. ചടങ്ങുകൾക്ക് തലേന്ന് ആശിഷിൻ്റെ വിവര പ്രചാരം ചന്ദ്രമുഖിയിൽ പോയി രുഗ്മിണിയുടെ കുഞ്ഞിനെ കൈക്കലാക്കുന്നു. അതറിഞ്ഞ് വരുന്ന കുഞ്ഞൂട്ടനെ കുറച്ചാളുകളെ കൂട്ടി തല്ലിക്കൂട്ടി ബന്ധിയാക്കുന്നു. അന്ന് തന്നെ ശതവാഹകരെ വിളിച്ച് വിവരം പറയുന്നു. ചടങ്ങിൻ്റെ അന്ന് രാമചന്ദ്രനെ ക്ഷണിക്കുന്നു. അയാൾക്ക് കുഞ്ഞൂട്ടനെ കാട്ടി കൊടുക്കുന്നു. അവന് പിന്നാലെ അജ്ഞാത ശക്തിയെ കണ്ടെത്തി നശിപ്പിക്കുന്നു. എന്നിട്ടവനെ കൊല്ലുന്നു. ശേഷം കൃഷ്ണക്കണിയാര് പറഞ്ഞ മുറയ്ക്ക് നരബലിക്കായി രുഗ്മിണിയുടെ കൊച്ചിനെ കൊണ്ടുചെല്ലുന്നു. നരേന്ദ്രൻ അറിയാതെ തന്നെ കൊച്ചിൻ്റെ മരണത്തിന് അയാള് കാരണക്കാരനാവുന്നു. ശേഷം ശതവാഹകരുടെ ആക്രമണത്തിൽ പെരുമാളർ ജീവനും കൊണ്ടോടുന്നു. ഇന്ദിരയുടെ മകളെ ബന്ധിയാക്കുന്നു ആശിഷിനേക്കൊണ്ട് കെട്ടിക്കുന്നു. നേരത്തേ പറഞ്ഞു വച്ച വാക്ക് പ്രകാരം മംങ്കലത്തെ ശേഖരൻ്റെ മകൾ ശാന്തിയെ നരേന്ദ്രൻ്റെ മൂത്ത മകൻ അരവിന്ദിനെ കൊണ്ട് കെട്ടിക്കുന്നു. ഇത്രയും പദ്ധതികൾ അവർ മൂന്നുപേരും രൂപീകരിച്ചു വച്ചു.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *