പതിനെട്ടാം 👹 തീയാട്ട് {Sajith} 269

കരുക്കളിൽ കുതിരയെ എടുത്ത് ചാടിച്ച് കേശവൻ്റെ ആനയെ തട്ടി മാറ്റി കളത്തിലേക്ക് വച്ചുക്കൊണ്ട് ഒരു ചിരിയോടെ രാമചന്ദ്രൻ പറഞ്ഞു. 

 

“”എന്താത്…””,

 

നരേന്ദ്രൻ പൻ്റെ സംശയം ആദ്യം ചോദിച്ചു.

 

“”ബലി തന്നെ…””,””പക്ഷെ ആടിനേം മാടിനേം ഒന്നുമല്ല…””,

 

രാമചന്ദ്രൻ ഒന്നു പുഞ്ചിരിച്ചു.

 

“”പിന്നെ…””,

 

പുരികം ചുളിച്ച് കേശവൻ ചോദിച്ചു. രാമൻ പറയാൻ പോവുന്നത് എന്തായിരിക്കുമെന്ന് ആകാംശയോടെ ചെവിയോർത്ത് ഉറ്റ് നോക്കിക്കൊണ്ട് നരേന്ദ്രനും കേശവനും. 

 

“”മനുഷ്യനെ…””,

 

കരുക്കളിൽ അവശേഷിച്ച ആനയെ എടുത്ത് രാമൻ്റെ കാലാളിനെ വെട്ടുന്നതിനിടയ്ക്കാണ് അയാളത് പറഞ്ഞത്. ആനയെ കൈയ്യിലേന്തി നിൽക്കുന്ന കേശവൻ്റെ വിരലുകൾ ഒന്ന് വിറച്ചു, ഉള്ളമൊന്ന് നടുങ്ങി.

 

“”താനെന്താടോ പറയണെ…””,””മനുഷ്യബലിയോ…””,

 

“”അതേ…””,””നരബലി നടന്നാൽ അത് കുലദേവതക്ക് എതിരേ ചെയ്യണ വിക്രിയ്യ ആവും…””,

 

“”അതെങ്ങനെ…””,””കാലങ്ങളായി അവടെ ബലികർമ്മം നടക്കുന്നതല്ലേ…””,””നരബലി മൃഗബലിയേക്കാൾ ദോഷമാണോ….””,

 

പുന്നയ്ക്കലെ ഭൈരവിക്ക് ബലികർമ്മങ്ങൾ എല്ലാ വർഷവും നടത്തുന്നതാണ്. നരബലിക്ക് മാത്രമായി ഒരു പുതുമ കേശവന് തോന്നിയില്ല. എങ്കിലും മൃഗത്തേ പോലെയല്ലല്ലോ നരൻ.

 

“”ഗോവിന്ദനും നിങ്ങളും കരുതണ മാതിരി പുന്നയ്ക്കലിരിക്കണ കുലദേവത ഭൈരവിയല്ല…””,””നൂറ്റാണ്ടുകൾക്ക് മുന്നേ അതിൻ്റെ ഭൈരവീ ഭാവം ഒക്കെ അടക്കിയതാ…””,””ഇപ്പൊ കുടി കൊള്ളണത് ഭൈരവിയല്ല അന്നപൂർണ്ണയാ…””,””അതിന് നരബലി ഒരു കാരണവശാലും നടത്താൻ പാടില്ല…””,””ഞാൻ പറഞ്ഞത് തനിക്ക് മനസിലായോ…””,

 

ഒരു വെകിട് ചിരിയോടെ രാമൻ പറഞ്ഞു.

 

“”അതായത് ഇത് വരെ ചെയ്ത കർമ്മങ്ങളൊന്നും തന്നെ നല്ല രീതിക്ക് ഫലിക്കാതിരുന്നതിൻ്റെ കാരണം ഇതായിരുന്നല്ലേ…””,

 

കേശവൻ തൻ്റെ മനസിൽ തോന്നിയത് പറഞ്ഞു.

 

“”അതേ അത് കൊണ്ട് തന്നെയാണ്…””,

 

രാമൻ ചിരിയോടെ തന്നെ തലയാട്ടി.

 

“”ഗോവിന്ദൻ എന്തോണ്ട് ഇത് അറിഞ്ഞില്ല…””,

 

“”അതിനല്ലേ നമ്മടെ ചാരൻ…””,””കണിയാര് ഗോവിന്ദൻ്റെ കൂടെ നടക്കുന്നിടത്തോളം കാലം അയാള് സത്യം തിരിച്ചറിയില്ല…””,””കണിയാരുടെ ഓരോ കണക്ക് കൂട്ടലിനും അനുസരിച്ച് ചലിക്കുന്ന ഒരു പാവയാണ് ഗോവിന്ദൻ…””,

 

നരേന്ദ്രൻ അതിശയത്തോടെ രാമനെ തന്നെ നോക്കി നിന്നു. തങ്ങളേക്കാൾ എത്രയോ മുന്നേയാണ് രാമൻ സഞ്ചരിക്കുന്നതെന്ന് അയാളോർത്തു.  

 

“”അതിപ്പൊ താൻ പറയാതെ കണിയാര് വല്ലതും ചെയ്യുമോ…””,

 

കേശവൻ തൻ്റെ സംശയം ചോദിച്ചു. ഗോവിന്ദൻ കൃഷ്ണ കണിയാരുടെ പാവയാണങ്കിൽ ഈ രണ്ടു പാവകളെയും നിയന്ത്രിക്കുന്ന കൈകൾ രാമചന്ദ്രൻ്റെയാണ്. അത് കേശവനറിയാം.

 

“”ഉവ്വ്…””,””ഞാനാ അങ്ങിനെ തീരുമാനിച്ചെ…””,””അതോണ്ട് ഇനി രണ്ടോ മൂന്നോ ആണ്ടിനുള്ളിൽ വൈജയന്തി ചുടുകാടാവുന്നത് നിങ്ങക്ക് കാണാം…””,””ഇൻഡയറക്ട് ആയിട്ടാണങ്കിലും ഞാൻ നിങ്ങൾക്ക് ചെയ്തതും ഉപകാരം തന്നെയല്ലേ…””,

 

ഇരുന്നിരുന്ന കസേരയുടെ ഹാൻ്റ് റെസ്റ്റിൽ താങ്ങി രാമനൊന്ന് ഞെളിഞ്ഞിരുന്ന് കൊണ്ട് പറഞ്ഞു. 

 

“”അതേ…””,””അത് ഞാൻ സമ്മതിക്കുന്നു രാമാ…””,””താൻ പറഞ്ഞ് വരുന്നത് അപ്പോൾ നരബലി നടന്നാൽ ദേവത കോപിക്കുമെന്നാണോ…””,

 

കേശവൻ്റെ സംശയത്തിന് അന്ത്യമില്ല.

 

“”സംശയമുണ്ടോ…””,””കുലത്തോടെ അവര് മുടിഞ്ഞോളും…””,

 

“”അത് ശരിയാവില്ല…””,””കുലമെന്ന് പറയുമ്പൊ ഞങ്ങളേ കൂടി ബാധിക്കെല്ലേ…””,

 

അത്ര നേരം തൂണിൽ ചാരി കേശവൻ്റെയും രാമൻ്റെയും സംസാരം ശ്രദ്ധിച്ചിരുന്ന നരേന്ദ്രൻ്റെ ശബ്ദമുയർന്നു. രാമൻ അയാൾക്ക് മറുപടി കൊടുക്കാതെ മുഖത്തേക്ക് ഒന്ന് നോക്കുക മാത്രം ചെയ്തു.

 

“”നരേന്ദ്രാ….””,

 

കേശവൻ്റെ ശബ്ദമുയർന്നു. ഇനി സംസാരിക്കെണ്ടെന്നാണ് അതിനർത്ഥം. നരേന്ദ്രൻ പിന്നെ ഒന്നും മിണ്ടിയില്ല.

 

“”രാമാ ഞങ്ങക്ക് നിന്നെ വിശ്വാസാ…””,””ആപത്ത് വരുന്ന ഒന്നും നീ ചെയ്യില്ലെന്ന് അറിയാം….””,””അടുത്തതായി ഞങ്ങളെന്ത് ചെയ്യണം…””,

 

രാമചന്ദ്രൻ നരേന്ദ്രനെ നോക്കി ഒന്ന് ചിരിച്ചു. ശേഷം കേശവന് നേരെ തിരിഞ്ഞു. 

 

“”നരബലി നടത്തേണ്ടത് ആരെയെന്ന കാര്യത്തിൽ എനിക്ക് വ്യക്തതയുണ്ട്….””,””നിങ്ങളത് പ്രയോഗത്തിലാക്കണം….””,

 

“”താൻ ആളെ കണ്ട് വച്ചിട്ടുണ്ട് എങ്കിൽ ബാക്കി കാര്യം ഞങ്ങളേറ്റു…””,

 

കേശവൻ തറപ്പിച്ചു പറഞ്ഞു.

 

“”ആള് മറ്റാരുമല്ല…””,””ഇവൻ്റെ ചോരയിൽ രുഗ്മിണിക്ക് പിറന്ന ആഹ് സന്തതി തന്നെ…””,””പാർവ്വതി…””, 

 

നരേന്ദ്രനെ ചൂണ്ടിക്കാട്ടി പറഞ്ഞു. നരബലി അർപ്പിക്കാനായി രാമചന്ദ്രൻ കണ്ടെത്തിയ ആളുടെ പേര് കേട്ടതും നരേന്ദ്രൻ്റെ മുഖമൊന്ന് വിടർന്നു. അതുവരെ തൂണിൽ ചാരി വല്ല്യ ഉത്സാഹമൊന്നുമില്ലാതെ നിന്നിരുന്ന നരേന്ദ്രൻ അത് കേട്ട് കൈയ്യൊക്കെയൊന്ന് കുടഞ്ഞ് ഉഷാറായി.

 

“”അത് നരേന്ദ്രന് സമ്മതമാണോ…””,

 

കേശവൻ ഒരു ചടങ്ങിന് നരേന്ദ്രനോടൊന്ന് ചോദിച്ചു.

 

“”എനിക്ക് നൂറ്വട്ടം സമ്മതം…””,””അതെനിക്ക് പറ്റിപ്പോയ ഒരപത്തമാണ്…””,””അവറ്റകളെ കൊന്നിട്ടാണേലും ആഹ് കളങ്കമെനിക്ക് മാറ്റണം…””,””മാത്രമല്ല ആഹ് കൊച്ചിൻ്റെ ബലിയോടെ രണ്ടുണ്ട് ഉപകാരം…””,””എന്നന്നേക്കുമായി എൻ്റെ തലവേദന മാറ്റാം…””,””പിന്നെ ഗോവിന്ദൻ്റെ അന്ത്യവും കാണാം…””,

 

നരേന്ദ്രൻ അൽപ്പം കടന്ന് ചിന്തിച്ചു.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *