തിരുനെല്ലി***
“”ഇത് തന്നെ പറ്റിയ അവസരം…””,””കേശവാ, നരേന്ദ്രാ ഇനി ഒന്നും ആലോയിക്കണ്ട…””,””ശേഖരനെയും ആളുകളെയും നിങ്ങള് വിളിച്ച് ഏർപ്പാടാക്കണം….””,””പെരുമാളരെ ഓടിക്കണം…””,
അജയനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടന്ന് തന്നെ ക്ഷേത്രത്തിലെ ചടങ്ങുകൾ തീർത്ത് കുഞ്ഞൂട്ടനെ ചികിത്സക്ക് അയക്കണമെന്ന് ഗോവിന്ദൻ തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായി കേശവനെയും നരേന്ദ്രനെയും ക്ഷണിച്ച് കൊണ്ട് അയാൾ ലാൻ്റ് ലൈൻ വിളിച്ചിരുന്നു. തീയതി കണിയാരുമായി ചോദിച്ച് നിശ്ചയിച്ച ശേഷം അറിയിക്കാമെന്നും അധികം വൈകില്ലെന്നും ഗോവിന്ദൻ രണ്ടുപേരോടും പറഞ്ഞു. കൃഷ്ണക്കണിയാരെ നേരത്തേ കാര്യങ്ങൾ വിളിച്ച് അറിയിച്ചിരുന്നു. അയാളോടൊഴികെ മറ്റാരോടും കുഞ്ഞൂട്ടൻ്റെ ചികിത്സയെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ ഗോവിന്ദനിൽ നിന്ന് കാണിയാര് വിവരങ്ങളെല്ലാം രാമചന്ദ്രനെ അറിയിച്ചു. ഇതൊരു നല്ല അവസരമായി രാമന് തോന്നുകയും കേശവനെയും നരേന്ദ്രനെയും ഉടനേ തന്നെ തിരുനെല്ലിക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. രാമൻ്റെ തറവാട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ശേഖരനുമായി ചേർന്ന് രഹസ്യമായി ഉണ്ടാക്കിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ അവരെല്ലാം തീരുമാനിച്ചു. അതിൻ്റെ ഭാഗമായുള്ള അന്തിച്ചർച്ചയാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. അത്താഴം കഴിഞ്ഞ ശേഷം തറവാട്ടിൻ്റെ അകത്തളത്തിൽ അരയോളം ഉയരത്തിൽ കെട്ടിപടുത്ത പീഠത്തിൽ ഇരുന്നു കൊണ്ട് ചെസ്സിൻ്റെ കരുക്കൾ നീക്കുകയാണ് രാമചന്ദ്രൻ. എതിരായി കേശവൻ ഇരിക്കുന്നുണ്ട്. അവരുടെ അടുത്ത് തന്നെ തൂണിൽ ചാരി നരേന്ദ്രനും നിൽക്കുന്നു. രാമചന്ദ്രൻ്റെ ശാഷ്യന്മാരെല്ലാം വീടണഞ്ഞ ശേഷമാണ് ഈ കൂടിക്കാഴ്ച. തികച്ചും രഹസ്യമായിട്ടുള്ള ഒരു കൂടി കാഴ്ച്ച.
“”രാമാ…””,””കണിയാര് വിവരങ്ങൾ അറിഞ്ഞ് കഴിഞ്ഞാൽ ആദ്യം നിൻ്റേടുത്താണ് പറയാറ്…””,””തീയതി ഏതാണെന്ന് നിശ്ചയിക്കുന്നതും നിങ്ങളല്ലേ…””,””അപ്പൊ ശേഖരനെ അറിയിക്കാൻ ശരിയായ ആള് നീ തന്നെയല്ലേ…””,
കേശവൻ പറഞ്ഞു. രാമൻ കരുക്കൾ നീക്കുന്നതിന് മുൻപൊന്ന് ആലോചിച്ചു.
“”ശരി ഞാൻ തന്നെ പറഞ്ഞേക്കാം…””,””ശേഖരൻ്റെയും ശതവാഹകരുടെയും അങ്കത്വം ഞാൻ ഉറപ്പ് തരുന്നു…””,
ആലോചനയ്ക്കു ശേഷം രാമൻ മറുപടി കൊടുത്തു. അത് കേട്ട് നരേന്ദ്രനും കേശവനും സന്തോഷമായി.
“”ശതവാഹകര് വരുന്നത് പുന്നയ്ക്കലെ തറവാടും ഭൈരവിയുടെ ക്ഷേത്രവും എല്ലാം ഇടിച്ച് നിരത്താനാ…””,””അത് നിങ്ങൾക്കറിയാലോ…””,””അവരുടെ ലഷ്യവും അത് തന്നെയായിരിക്കും…””,””നിങ്ങൾക്ക് അതോണ്ട് ലാഭം എന്താ ഇതില്…””,
രാമൻ്റെ ചോദ്യം കേശവനോടും നരേന്ദ്രനോടും കൂടിയായിരുന്നു. ശതവാഹകരോടൊപ്പം കൂടി പെരുമാളരേ തകർക്കാൻ പെരുമാൾ കുലത്തിൽ തന്നെ പിറന്ന രണ്ടുപേര് സഹായിക്കുന്നു. അതായിരുന്നു രാമൻ്റെ സംശയത്തിന് കാരണം.
“”ഗോവിനൻ്റെ അധികാരം നഷ്ട്ടപെടണം…””,””അത്ര തന്നെ…””,””അവനും അവൻ്റെ തന്ത, ഞങ്ങളുടെ പെരിയപ്പയും കൂടി എല്ലാം കൈയ്യാളിയിരുന്ന പെരുമാളരുടെ തിരുപട്ടം നിലം പതിക്കണം…””,
കേശവനാണ് മറുപടി പറഞ്ഞത്. അയാളുടെ കണ്ണുകളിൽ പക എരിയുന്നു.
“”ഹ…””,””ഹ…””,””ഹ…””,””അസൂയ തന്നേ…, അല്ലേടോ…””,
രാമൻ ചെറുതായി അവരെ ഒന്ന് കളിയാക്കി ചിരിച്ചു.
“”രാമാ ഇത് അസൂയയുടെ കാര്യമല്ലടാ…””,””വല്ല്യ പെരിയപ്പാടെ കാലശേഷം ഗോവിന്ദൻ്റെ തന്ത ബാലകൃഷ്ണ ആയിരുന്നല്ലോ പുന്നയ്ക്കലെ കാര്യ കർത്താവ്…””,””ഞങ്ങളെല്ലാം പെരിയപ്പരുടെ രണ്ടാം ഭാര്യയുടെ മക്കളായല്ലേ തറവാട്ടിൽ വളർന്ന് വന്നത്…””,””അതിൻ്റെ വിഷമമൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല…””,””അന്നും ഇന്നും ഗോവിന്ദൻ്റെ വാക്കിനായിരുന്നു തറവാട്ടിൽ വില…””,””ഞങ്ങളെല്ലാം അവരുടെ ആശ്രിതർ…””,””കഴിഞ്ഞ മുപ്പത് വർഷക്കാലം ഇങ്ങനൊരു നെരിപ്പോട് ഉള്ളിൽ കൊണ്ടാ ഞങ്ങള് നടന്നത്…””,””ഇപ്പഴാ അതിനൊരവസരം ലഭിച്ചത്…””,””ബാലകൃഷ്ണ ഉണ്ടാക്കിയെടുത്ത പുന്നയ്ക്കൽ നിലം പരിശാവണം…””,””അതെനിക്ക് കാണണം…””,
കേശവൻ്റെ മുഖം വലിഞ്ഞ് മുറുകി നരേന്ദ്രൻ്റെയും മാനസിക നില മോശമായിരുന്നു. ഗോവിന്ദനോടും ദേവനോടുമുള്ള വൈര്യം അയാളുടെ മുഖത്തുണ്ടായിരുന്നു. അവരുടെ പകയ്ക്ക് കാരണം അധികാരമാണ് എന്ന് രാമന് വ്യക്തമായി മനസിലായി. മുൻപ് പല തവണ രാമൻ ചോദിച്ചപ്പോഴും കേശവൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇതിപ്പൊ സമാപന സമയമായത് കൊണ്ട് കേശവൻ തങ്ങളുടെ ഉദ്ദേശ്യം വെളിപ്പെടുത്താൻ മടികാണിച്ചില്ല. അത് കൊണ്ടാണ് രാമന് കേശവൻ്റെ മനസിലിരിപ്പ് അറിയാൻ സാധിച്ചത്.
“”അപ്പൊ ഇത് വെറും പകപ്പോക്കൽ മാത്രമായി ഒതുങ്ങിയല്ലേ…””,””കഷ്ടം…””,
രാമൻ വീണ്ടും ഓരോ കരുക്കൾ നീക്കി. എന്തിനാണ് അയാൾ അർത്ഥം വച്ച തരത്തിൽ സംസാരിക്കുന്നത്…, കേശവന് കാര്യം മനസിലായില്ല.
“”ഞാൻ ഒരു പദ്ധതി പറയട്ടേ…””,””ഇത് ചെയ്താൽ പുന്നയ്ക്കലെ പെരുമാളർക്ക് വൈജയന്തി വിട്ട് മാത്രമല്ല…””,””ചെന്നു കയറുന്ന എവിടെയും നിൽക്ക കള്ളി കിട്ടില്ല…””,
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…