പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഇതൊന്നും അവനെന്നോട് പറഞ്ഞില്ലാലോ…””,

 

ഗോവിന്ദൻ അസ്വസ്ഥനായി.

 

“”എൻ്റെ ഊഹം ശരിയാണങ്കിൽ അത് പറയാൻ മാത്രം നിങ്ങളാരും അവൻ്റെ ഉറ്റവരോ ഉടയവരോ അല്ലല്ലോ….””,””കുഞ്ഞൂട്ടൻ്റെ മനസ്സിൽ ഇന്ദിരയോടൊപ്പം വന്ന് കയറിയ ഒരു വീട് അത്രയേ ഉണ്ടായിരിക്കൊള്ളു ഇവിടം…””,””അതാവും അവൻ പറയാഞ്ഞത്…””,””ദേവൻ്റെ മകനാണ് അവനെന്ന് ഇവിടേന്നും ആരും പറഞ്ഞിട്ട്ണ്ടാവില്ലാലേ…””,

 

അജയൻ ഗോവിന്ദൻ്റെ മുഖത്ത് നോക്കിയപ്പോൾ അയാൾ ഇല്ലെന്ന് തലകുലുക്കി. 

 

“”ഇനി ഓരോ ദിവസവും വളരേ ശ്രദ്ധയോടെ നിങ്ങണം ഗോവിന്ദേട്ടാ…””,””അവരെപ്പൊ വേണേലും ഇങ്ങെത്താം…””,””പറ്റുമെങ്കിൽ പെട്ടന്നു തന്നെ ആളുകളെ ഏർപ്പാടാക്കണം…””,””നിങ്ങളും എന്തിനും ഏതിനും തയ്യാറായിരിക്കണം…””,

 

ഉറച്ച ശബ്ദത്തോടെ അജയൻ പറഞ്ഞു.

 

“”എൻ്റെ ഭാഗത്ത് നിന്ന് എന്ത് സഹായവും ചോദിക്കാം…””,””ഞാൻ ചെയ്യും…””,””മോൻ കിടപ്പിലായത് കൊണ്ട് നേരിട്ട് ഇറങ്ങാൻ കഴിയില്ലെന്നേയോള്ളു…””,

 

തൻ്റെ ഭാഗത്തു നിന്നുള്ള ഒരുറപ്പും അജയൻ ഗോവിന്ദന് വാഗ്ദാനം ചെയ്യുന്നു.

 

“”തലമുറകൾക്ക് മുൻപ് സംഭവിച്ച ഒരു പോരിൻ്റെ പേരിൽ ഇന്നും ശതവാഹകര് പക പോക്കുവാൻ കാത്തിരിക്കുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയണില്ല അജയാ….””,

 

“”വൈജയന്തി ഒരുകാലത്ത് ശതവാഹകർ അടക്കി ഭരിച്ചിരുന്നതല്ലേ…””,””സ്വന്തം ദേശം വിട്ട് പോവേണ്ടി വന്നതിൻ്റെ ക്രോധം ഇന്നും അവർക്കുണ്ട്…””,

 

അജയനൊന്ന് നിറുത്തി. ഗോവിന്ദൻ അയാളെ തന്നെ നോക്കി ഇരിക്കുകയാണ്.

 

“”പക്ഷെ ഗോവിന്ദേട്ടാ…””,””വൈജയന്തിയിൽ അവർക്ക് വേണ്ടപ്പെട്ട എന്തോ ഒന്നുണ്ട്…””,””അത് വീണ്ടെടുക്കാനായിട്ടാണ് അവര് വരാൻ സാധ്യത…””,””പണ്ടെന്നോ മംങ്കലത്ത് ഒരു പഴംങ്കഥ പോലെ പറഞ്ഞ് കേട്ടതായി ഞാൻ ഓർക്കുന്നു…””,

 

അജയൻ കസേരയിലേക്ക് ചാരി…

 

“”അതെന്താണെന്ന് അറിഞ്ഞിരുന്നങ്കിൽ ഞാൻ തിരിച്ച് നൽകിയേനെ അജയാ…””,””ആർക്കും ഒരാപത്തും വരാൻ പാടില്ല…””,””എനിക്കത്ര മാത്രമേ വേണ്ടു…””,

 

“”എന്താണെന്നതിനെ കുറിച്ച് എനിക്കും വല്ല്യ ധാരണയില്ല…””,””ഒരു സന്ധി ചർച്ചയ്ക്കും സാധ്യതയും കുറവാണ്…””,

 

അജയൻ നിസ്സഹായത കാട്ടി.

 

“”ഞങ്ങള് നാളെ കാലത്തേ തിരികെ പോവും ഗോവിന്ദേട്ടാ…””,””ഒരു മുന്നറിയിപ്പ് തരാനായി മാത്രാ ഞാൻ വന്നത്…””,

 

അജയൻ ഇരുന്ന കസേര പിന്നിലേക്ക് വലിച്ചിട്ട് എഴുന്നേറ്റു. പേടിക്കെണ്ടെന്ന മട്ടിൽ ഗോവിന്ദൻ്റെ തോളിലൊന്ന് അമർത്തി പിടിച്ചു. കൂടെയുണ്ടെന്ന ഉറപ്പായിരുന്നു അത്. ശേഷമയാൾ ബാൽക്കണിയിൽ നിന്നും അകത്തേക്ക് നടന്നു നീങ്ങി. 

 

അജയൻ ധരിപ്പിച്ച വിഷയം വളരേ ഗുരുതരമാണ്. അതിൽ തല പുകച്ച് കൊണ്ട് ഗോവിന്ദൻ ചാരുകസേരയിലേക്ക് തല ചായ്ച്ചു. എത്രയും പെട്ടന്ന് തേനിയിൽ നിന്നും പാണ്ടികളെ നാട്ടിലെത്തിക്കുക. അതിനുള്ള ഏർപ്പാട് പെട്ടന്നു തന്നെ ചെയ്യണമെന്ന തീരുമാനത്തിൽ അയാളെത്തി. അജയൻ പറഞ്ഞത് പോലെ ഒരാക്രമണം ഇനി വന്നാൽ തന്നെ അതിനേ ചെറുക്കാൻ വേണ്ട സജ്ജീകരണങ്ങൾ എല്ലാം ചെയ്യണം. ധർമ്മപുരിയിൽ നിന്ന് ആയുഥങ്ങളെത്തിക്കണം. അതിലും ഒക്കെ പ്രധാനം കുഞ്ഞൂട്ടൻ്റെ ചികിത്സയാണ്. പുന്നയ്ക്കലെ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന അർദ്ധാണ്ടിലെ പൂജയും ബലികർമ്മങ്ങളും വേഗം തന്നെ നടത്താനുള്ള ഏർപ്പാടുണ്ടാക്കണം. കുഞ്ഞൂട്ടനെ അതിലെല്ലാം പങ്കെടുപ്പിച്ച ശേഷം ചികിത്സക്കായി ആശുപത്രിയിൽ അഡ്മിറ്റാക്കണം. അവൻ വൈജയന്തിയിൽ നിൽക്കുന്നത് അപകടമാണ്. ഗോവിന്ദൻ ഹെഡ്റസ്റ്റിൽ തലചായ്ച്ച് കൊണ്ട് വരാൻ പോവുന്നതിനെ കുറിച്ചൊന്ന് ആലോചിച്ച് നോക്കി.

 

അമ്മ തന്നോട് മനസ്സ് വിട്ട് സംസാരിച്ചതിൻ്റെ സന്തോഷത്തിലാണ് കുഞ്ഞൂട്ടൻ. അമ്മയ്ക്ക് അവനോട് ദേഷ്യമൊന്നുമില്ലായിരുന്നു എന്ന് അറിഞ്ഞതോടെ പണ്ട് തൊട്ടേ ഉള്ളിലെരിഞ്ഞിരുന്ന കനല് കെട്ടു. സീമയ്ക്കും അത് പോലെ തന്നെ. കാണാതായ കുഞ്ഞിനെ തിരിച്ച് കിട്ടിയത് പോലെയായി സീമക്ക്. കുഞ്ഞൂട്ടനു മൊത്ത് കിടക്കാൻ വിലക്കുള്ളതിനാൽ താഴെ ഒരു മുറി എടുത്ത് അപ്പു താഴെയാണ്. കുഞ്ഞൂട്ടനെ നേരിട്ട് കാണുന്നില്ലങ്കിലും ഫോണിൽ കൂടി വിളിച്ചും മെസ്സേജയച്ചും പാതിരയോളം രണ്ടുപേരും ഉറക്കമുളച്ച് കിടന്നു. കുഞ്ഞൂട്ടനാണ് ആദ്യം ഉറങ്കി പോയത്. സാവധാനം അപ്പുവും.

 

അജയനും സീമയും കാലത്തേ പ്രാതലെല്ലാം കഴിച്ച്, കൊണ്ടുവന്ന ഉടുപ്പുകളും ബാഗുമൊക്കെയായി തിരികെ നീലിമ്പപുരത്തേക്ക് തിരിക്കയായി. വീട്ടിൽ നിന്നിറങ്ങുന്നതിന് മുൻപ് കുഞ്ഞൂട്ടനെ കണ്ട് സീമ യാത്ര പറഞ്ഞിരുന്നു. വൈജയന്തിയിൽ നിന്ന് ഒഴിവ് കിട്ടുമ്പോൾ തങ്ങൾക്കൊന്ന് കാണാൻ നീലിമ്പപുരത്ത് എത്തിക്കൊള്ളണം എന്നും യാതൊരു പ്രശ്നത്തിലും ചെന്ന് ചാടരുതെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ സീമ അവന് നൽകി. ശേഖരൻ്റെ മകൻ അന്നത്തേ വിവാഹത്തിന് ശേഷം ആളെവെച്ച് ഗോകുലിനെ തല്ലിയതും അവൻ കിടപ്പിലായതും ഒന്നും സീമ കുഞ്ഞൂട്ടനോട് പറഞ്ഞിട്ടില്ല. മനപൂർവ്വം മറച്ചുവച്ചത് തന്നെയാണ്. ശേഷം അപ്പൂനോടും ഇന്ദിരാമ്മയോടും തറവാട്ടിലെ സകലരോടും യാത്ര പറഞ്ഞ് അവർ നീലിമ്പപുരത്തേക്ക് തിരിച്ചു….

***

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *